“അതൊന്നും വേണ്ട ദേവേട്ടാ …ഇനി കുറച്ചു നാൾ കൂടി മാത്രേ ഞാൻ ഇവിടെ കാണൂ ..പോകുന്നതിനു മുൻപേ ദേവേട്ടന്റെയൊക്കെ ചോദ്യത്തിനൊരുത്തരം ഞാൻ തരും …പക്ഷെ അതിനു മുൻപേ ഞാൻ ദേവേട്ടനോടൊരു കാര്യം ആവധ്യപെടും …സാധിച്ചു തരണം ..പറ്റില്യാന്നു പറയരുത് “
” എന്ത് ചോദിച്ചാലും ഞാൻ തരും ..എന്റെ സ്വത്തുൾപ്പടെ ….നീ വന്ന പിറ്റേന്ന് മുതൽ നീയെന്റെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധ .ഈ സ്നേഹം ..അത് എന്റെയമ്മയോ മഞ്ജുവോ പോലും കാണിച്ചിട്ടില്ല …”
‘ സ്വത്തൊന്നും വേണ്ട ദേവേട്ടാ …. സ്വത്തും മറ്റും ഉണ്ടായിട്ടെന്താ കാര്യം …വീട്ടിൽ തന്നെ രണ്ടു പേർക്കും ആവശ്യത്തിന് ശമ്പളവും മറ്റും ഉണ്ടായിരുന്നു ..ഞങ്ങൾ ആവശ്യപ്പെടാതെ തന്നെ എല്ലാം വാങ്ങിച്ചു തരുമായിരുന്നു …പക്ഷെ ഞങ്ങളോടൊന്നു കുറച്ചു നേരം സംസാരിച്ചിരിക്കാൻ ആരൂല്ലായിരുന്നു ..’
” മോളതൊന്നും ഓർക്കേണ്ട ..കിടന്നുറങ്ങിക്കോ ….ഉറക്കമിളക്കരുത് ‘ ദേവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു . കല്യാണി തന്നെ ചുറ്റി പിടിച്ചിരിക്കുന്ന ദേവന്റെ കൈത്തണ്ടയിലും തന്റെ സ്നേഹചുംബനം അർപ്പിച്ചു
………………………………………………….
പിറ്റേന്ന് ശാരദ ദേവന്റെ റൂമിലേക്ക് ചായയുമായി വന്നപ്പോളും കല്യാണി അവന്റെ കൈത്തണ്ടയിൽ സുഖ നിദ്രയിൽ ആയിരുന്നു . ശാരദേച്ചിയുടെ കാലൊച്ച കേട്ട് ദേവൻ പതുക്കെ കല്യാണിയെ ഉണർത്താതെ കൈ വലിച്ചു എഴുന്നേറ്റു ഫ്രഷാകാൻ പോയി . ദേവൻ ഡ്രെസ് ചെയ്ത വന്നപ്പോൾ ശാരദേച്ചി ബ്രെക്ഫാസ്റ് വിളമ്പി
” കല്യാണി എണീറ്റില്ലേ ശാരദേച്ചി …അവളെ വിളിക്കാമായിരുന്നില്ലേ ?”
” കുറേക്കൂടി കഴിയട്ടെ മോനെ …അവളൊത്തിരി നാള് കൂടിയാ ഇങ്ങനെ ഉറങ്ങുന്നേ …ഞാൻ മിക്കവാറും എഴുന്നേൽക്കുമ്പോഴും അവൾ എന്താന്ന് തിരക്കാറുണ്ട് ..മോന്റെ കൂടെ കിടന്നപ്പോഴാ നല്ല ഉറക്കം കിട്ടിയേ ..ഒരു ഭർത്താവിന്റെ സാമീപ്യം കിട്ടേണ്ട സമയമാ ഇത് .. ഞാൻ പറയാണോന്നു കരുതിയതാ ..പക്ഷെ , ഇവിടുത്തെ സാഹചര്യം സാഹചര്യം ഇങ്ങനയായതു കൊണ്ട് ….” ശാരദ പകുതിയിൽ നിർത്തി
“എങ്ങനെയായതു കൊണ്ട് …ഒരു പെൺകുട്ടി ഗർഭാവസ്ഥയിൽ ആഗ്രഹിക്കുന്നത് എന്താണെങ്കിലും അവൾക്കു അത് സാധിച്ചു കൊടുക്കണം ശാരദേച്ചി …അവളോട് ചോദിക്കണം …ഇനി വല്ലതുമുണ്ടോ എന്ന് ..ആരുമില്ലന്നുള്ള തോന്നൽ അവളുടെ മനസ്സിൽ നിന്ന് മായിച്ചു കളയാൻ നമ്മക്കാവണം “
” ശെരി മോനെ ‘