ദേവൻ കല്യാണിയെ ചേർത്ത് പിടിച്ചു തന്റെ മുറിയിലേക്ക് കൊണ്ട് പോയി . ചായക്കുള്ള വെള്ളം വെച്ചിട്ട് അപ്പോഴേക്കും ശാരദ കല്യാണിയുടെ പില്ലോയും മറ്റും റൂമിലേക്ക് മാറ്റി
” മോനെ …എന്തേലും ഉണ്ടേൽ വിളിച്ചാൽ മതിട്ടോ …..ഞാൻ റൂം കുറ്റിയിടുന്നില്ല …”
ശാരദ പോയി കട്ടൻ ചായയും ബിസ്കറ്റും എടുത്തോണ്ട് വന്നു . ദേവൻ നിർബന്ധിച്ചു അത് കല്യാണിയെ കഴിപ്പിച്ചിട്ടാണ് കിടത്തിയത്
” മോളിനി ഇവിടെ കിടന്നാ മതി പ്രസവം കഴിയുന്നത് വരെ ‘
“ദേവേട്ടാ …ഞാൻ ദേവേട്ടന്റെ കയ്യില്‍ കിടന്നോട്ടെ ?”
കല്യാണിയുടെ തലയുടെ പുറകിൽ ദേവൻ തന്റെ കൈ വിരിച്ചു വെച്ച് ,കല്യാണി തല പൊക്കി ദേവന്റെ കയ്യിലേക്ക് തല വെച്ച് അവനോടു ചേർന്ന് കിടന്നു .
” എനിക്കും ഉറക്കം വരാറില്ല ദേവേട്ടാ …ചിലപ്പോ ഓർക്കും ഇവിടെ ദേവേട്ടന്റൊപ്പം വന്നു കിടന്നാലോ ന്ന് ….പിന്നെ ശാരദെച്ചിം ടെസെച്ചിം ഒക്കെ പറഞ്ഞിട്ടും ഇവിടെ വന്നു എങ്ങനാ കിടക്കണേന്നോർത്തു “
ദേവന്റെ നെഞ്ചിലേക്ക് അവളുടെ കണ്ണുനീർ പടർന്നിറങ്ങി
” കരയല്ലേ മോളെ ..നിനക്കെന്തെലും വിഷമം ഉണ്ടേൽ എന്നോട് പറയാരുന്നില്ലേ…ആരെന്തും പറയട്ടെ നാം തമ്മിലുള്ള ബന്ധത്തെ പറ്റി ..ഞാനത് നിന്നോട് ചോദിച്ചിട്ട് കൂടിയില്ലല്ലോ …അറിയാനൊരു ആകാംഷ ഉണ്ടായിരുന്നു …ഇപ്പോളതില്ല …എനിക്ക് നിന്റെ കുഞ്ഞിനെ കാണണം …അവനെ വളര്‍ത്തണം ..എന്റെ കുഞ്ഞായിട്ടു ..നമ്മുടെ കുഞ്ഞായിട്ട് .രക്ത ബന്ധത്തിലപ്പുറം, ഭാര്യ ഭര്‍തൃ ബന്ധത്തിനപ്പുറം ഉള്ള ഒരു ബന്ധം …അതെനിക്ക് വിവരിക്കാനാവുന്നില്ല …നിന്നെയെനിക്ക് ഒത്തിരിയിഷ്ടമാ മോളെ …ആദ്യം എനിക്ക് നിന്നെ ഉപ്ദ്രവിച്ചതില്ലുള്ള സഹതാപം കൊണ്ടാണെങ്കില്‍ , പിന്നെയത് ഒന്നും ചോദിക്കാതെയും പറയാതെയും ഇറങ്ങി പോയ മന്ജുവിനോടുള്ള ദേഷ്യമായി മാറി നിന്നെ കൂടെ നിര്‍ത്തി ..പിന്നെ ഞാന്‍ ടെസക്ക് ഇറക്കി വിടില്ലന്നു വാക്ക് കൊടുത്തത് കൊണ്ടായി …ഇപ്പൊ ഞാന്‍ പറയുന്നു ..ദേവന്റെ ജീവിതം തീരുന്നത് വരെ നീയും കുഞ്ഞും എന്നോടൊപ്പം ഉണ്ടാവും “