പിറ്റേന്ന് ഒന്നാം തീയതി
അമേരിക്കൻ സമാജത്തിന്റെ ഓർഡറും വേറെ ഒന്ന് രണ്ടു ബിസിനസ് ഡീലുകളും ഉണ്ടായിരുന്നു ദേവന് . അമേരിക്കൻ സമാജത്തിന്റെ ക്വട്ടേഷൻ പേരിനു കൊടുത്തെ ഉള്ളൂ അയാൾ . ഇതും വസുന്ധര കൊണ്ട് പോകുമെന്ന് ദേവൻ വിശ്വസിച്ചു അത് കൊണ്ട് നേരത്തെ തന്നെ ക്വട്ടേഷൻ സബ്മിറ് ചെയ്ത് അയാൾ അല്പമകലെ ഉള്ള നഗരത്തിൽ വന്നിട്ടുള്ള ഒരു കമ്പനിയുടെ PRO യെ കാണാൻ പുറപ്പെട്ടു . റിസപ്ഷനിൽ തന്റെ കാർഡ് കൊടുത്തു അപ്പോയിന്റ്മെന്റിനു വേണ്ടി ലോഞ്ചിൽ കാത്തിരിക്കുകയായിരുന്നു ദേവൻ .
” സാർ ..താങ്കളോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് സ്യൂട് നമ്പർ 107 “
” ഓക്കേ താങ്ക് യൂ “
ദേവൻ എണീറ്റു ലിഫ്റ്റിന് നേരെ നടന്നു
അയാൾക്കെതിരെ ലിഫ്റ്റിൽ നിന്നും പുറത്തേക്കു വന്നവരെ
കണ്ടു ദേവൻ നിശ്ചലമായി നിന്നു പോയി ..
രണ്ടു മിനുട്ടിനു ശേഷം സ്വാബോധത്തിലേക്കു ദേവൻ ,, വന്ന കാര്യം മറന്നു അവരുടെ പിന്നാലെ പുറത്തേക്കു കുതിച്ചു .
“”””””””””” തുടരും “”””””””