ദേവ കല്യാണി 6

Posted by

ദേവ കല്യാണി 6

Deva Kallyani Part 6 bY Manthan raja |  Click here to read previous part

Other Stories by Manthanraja

 

” കല്യാണി …മോളെ കല്യാണി ….എന്ത് പറ്റി ? ശാരദേച്ചി വാതിലു തുറന്നെ ‘

ദേവൻ ഗസ്റ് റൂമിന്റെ ഡോറിൽ അക്ഷമനായി തട്ടി.

ശാരദ വന്നത് മുതല്‍ കല്യാണിയും ശാരദയും ഗസ്റ്റ് റൂമില്‍ ആണ് കിടപ്പ് . അതില്‍ ഒരു സോഫ കം ബെഡ് വാങ്ങിയിട്ടു , അതില്‍ ശാരദ കിടക്കും . ശാരിയുടെ നിര്‍ദേശ പ്രകാരമാണ് അവര്‍ അങ്ങോട്ടേക്ക് കിടപ്പ് മാറ്റിയത് . കല്യാണിക്ക് ഇത് എട്ടാം മാസം കഴിയാറായി . ഉറക്കത്തിലോ മറ്റോ ദേവന്‍ കയ്യോ കാലോ എടുത്തിട്ടാലോ എന്ന് പറഞ്ഞപ്പോള്‍ കല്യാണിയും അതിനു സമ്മതിച്ചു.

” കുഴപ്പമൊന്നുമില്ല മോനെ …കല്യാണി എന്തോ സ്വപ്നം കണ്ടതാ ” വാതില്‍ തുറന്നു ശാരദ പറഞ്ഞു. അത് കേട്ടന്നു പോലും തോന്നിക്കാതെ ദേവന്‍ അകത്തേക്ക് കയറി

“എനിക്കൊന്നൂല്യ ദേവേട്ടാ …ദുസ്വപ്നം കണ്ടതാ ” കല്യാണി ചെറിയ ചിരിയോടെ പറഞ്ഞു . സ്വതവേ വിളറിയ അവളുടെ മുഖം പേടി കിട്ടിയ പോലെ വെളുത് വിളറിയിരുന്നു

‘ ഹം ….ഓരോന്ന് ഓര്‍ത്തു കിടന്നിട്ടാ …മോള് എന്റെ റൂമിലേക്ക്‌ പോരെ “

” വേണ്ട ..ദേവേട്ടാ …കയ്യോ മറ്റോ എടുത്തിടൂന്നു കരുതി ദേവേട്ടന്‍ എത്ര ദിവസം ഉറക്കിളക്കനാ..വേണ്ട ‘

ഒന്ന് രണ്ടു ദിവസം കല്യാണി രാത്രി ബാത്‌റൂമില്‍ പോകാനും മറ്റും എണീറ്റപ്പോള്‍ ദേവനും എഴുന്നേറ്റിരുന്നു . അത് കണ്ടിട്ടാണ് കല്യാണി ശാരദയുടെ കൂടെ റൂമിലേക്ക് മാറാൻ സമ്മതം മൂളിയത്

” സാരമില്ല മോളെ …ഇനി ഒരു മാസം കൂടിയല്ലേ ഉള്ളൂ …നീ വാ ” ദേവൻ പറഞ്ഞു കൊണ്ട് ശാരദയുടെ നേരെ തിരിഞ്ഞു

” ശാരദേച്ചി ..അവളുടെ പില്ലോയും മറ്റും അങ്ങോട്ട് എടുത്തോളൂ ..പിന്നെ ..അല്പം കട്ടൻ ചായയോ മറ്റോ ഇട്ടു കൊടുക്ക് “

” ശെരി മോനെ “

Leave a Reply

Your email address will not be published. Required fields are marked *