“യാര്.”
“തെരിയാത് അയ്യാ.”
“യാര് എന്ന കാര്യം എന്ന് തെരിയാതെ ഇങ്കെ കൂട്ടി വന്നിരുക്ക്. അറിവ് കെട്ടമുണ്ഡം… ശറി അന്ത ആളോട് ഇങ്കെ വര ശൊല്ല്.” ആ പയ്യനെ ശകാരിച്ച് കൊണ്ടയാൾ പറഞ്ഞു.
ഭയത്തോടെ ആ പയ്യൻ ഗോഡൗണിനു പുറത്തേക്ക് വരുന്നത് അരുൺ കണ്ടു. അവന്റെ സംഭാഷണത്തിനു കാത്തു നിൽക്കാതെ അരുൺ അതിനകത്തേക്ക് കയറി.
ആ പയ്യൻ ഒരു ദീർഘ നിശ്വാസത്തോടെ താൻ വന്നയിടത്തേക്ക് തന്നെ മടങ്ങി.
ലോറികളുടെ അഴിച്ച പല ഭാഗങ്ങളും അതിനുള്ളിൽ അങ്ങിങ്ങായി വേർത്തിരിച്ച് കൂട്ടിയിട്ടിരിക്കുന്നത് അരുൺ കണ്ടു. അവക്കിടയിൽ സാധനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിടുന്ന മൂന്ന് തടിമാടന്മാരും ഉണ്ടായിരുന്നു.
“എന്ന ശാർ ഉങ്കളുക്ക് എന്ന വേണം.” പുകയില കറ പുരണ്ട പല്ലുകൾ പുറത്ത് കാണിച്ചു കൊണ്ട് ഒരാൾ ചോദിച്ചു.
അരുൺ മുഖം അങ്ങോട്ട് തിരിച്ചു. അമ്പത് വയസ് പ്രായം തോന്നുന്ന കഷണ്ടിക്കാരൻ ഒരു മേശക്ക് സമീപം ഇരിക്കുന്നതവൻ കണ്ടു. അയാളെ കണ്ടപ്പോൾ അയാളായിരിക്കാം അതിന്റെ ഉടമസ്ഥൻ എന്ന് അവൻ ഊഹിച്ചു.
ഞാൻ ക്രൈം ബ്രാഞ്ച് എസ് ഐ അശോക് കുമാർ. ചില കാര്യങ്ങൾ ചോദിച്ചറിയാനാണ് ഞാൻ വന്നത്. തമിഴ് കുറച്ചേ അറിയൂ. അത് കുഴപ്പമില്ലല്ലോ.? അരുൺ ചോദ്യഭാവത്തിൽ അയാളെ നോക്കി.
മലയാളം എനക്ക് കൊഞ്ചം കൊഞ്ച് തെരിയും. നീങ്ക വന്ത കാര്യം ശൊല്ലുങ്കോ.? അതുക്കപ്പുറം ഇന്ത മാറ്റർ മുടിച്ചിലാം.” അയാളുടെ സ്വരത്തിന് ഭീഷണിയുടെ ചൊവ കലർന്നിരുന്നു.
മിനിഞ്ഞാന് രാത്രി എന്റെ നാട്ടിൽ ലോറിയിടിപ്പിച്ച് ഒരു കൊലപാതകം നടന്നു. ആ വണ്ടി ഇവിടെ എത്തിയിട്ടുണ്ടോ എന്നൊരു സംശയം. അതൊന്നന്വേഷിക്കാനാണ് ഞാൻ വന്നത്. അതിനുള്ളിൽ ജോലി ചെയ്തിരുന്നവർ അത് നിർത്തിവെച്ച് തങ്ങളെ ശ്രദ്ധിക്കുകയാണെന്ന് മനസ്സിലാക്കിക്കൊണ്ട് അരുൺ പറഞ്ഞു.
ഇന്നലെ ഇങ്കെ മൂന്ത് ലോറി വന്താച്ച്. അതിൽ നീങ്ക തേട്റ്ത ലോറി ഉണ്ടോന്ന് എനക്ക് തെരിയാത്. മല്ലന്മാരോട് അടുത്തേക്ക് വരാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ടയാൾ പറഞ്ഞു.
എങ്കിൽ ആ മൂന്ന് ലോറികളും എനിക്കൊന്ന് കാണിച്ചു തരൂ. ആ ലോറി ആ കൂട്ടത്തിലുണ്ടോന്ന് ഞാൻ ‘നോക്കാം.
മുടിയാത് തമ്പി. നീ ഇങ്കെ നിന്ന് ഇപ്പോഴേ പോയിട് അതു താ ഉനക്ക് നല്ലത്. അവിടേക്ക് വന്ന മൂന്ന് മല്ലൻമാരിലൊരാൾ പറഞ്ഞു.
പോവാനാണെങ്കിൽ ഇവിടെവരെ വരേണ്ട കാര്യമില്ലല്ലോ.? ആലോറി ഇവിടെ ഉണ്ടോ എന്നറിഞ്ഞതിന് ശേഷമേ ഞാൻ പോവൂ. മൂന്ന് പേരെയും കരുതലോടെ നോക്കിക്കൊണ്ട് അരുൺ പറഞ്ഞു.
നീങ്ക ഇന്ത സാറുക്ക് അന്ത ലോറിയെ കാട്ടിക്കൊടുക്ക്. നാ ഇപ്പോ വരേൻ. മുതലാളി എന്ന് തോന്നിയ ആൾ ഗോഡൗണിനു പുറത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു.