“നിങ്ങൾ പിന്നെയും പിണങ്ങിയോ, നീ വേഗം അവളെ വീട്ടിലാക്കി വാ…” ഞാൻ പെട്ടന് തലകുലുക്കി വേഗം ബൈക്ക് എടുത്ത് റോഡിലിറങ്ങി അവൾ എന്റെ ലാപും പിടിച് നടക്കുന്നത് കണ്ടു ഞാൻ വേഗം അവളുടെ എടുത്ത് വണ്ടി സൈഡാക്കി എന്നിട് കേറാൻ പറഞ്ഞു ,അവൾ ആദ്യം ഒന്ന് മടിച്ചേകിലും പിന്നെയും പറഞ്ഞപ്പോ വേഗം വണ്ടിയിൽ കേറി .
ഞാൻ മേലെ വണ്ടിയെടുത്തു ,ഞാൻ കർച്ചീഫ് കൊടുത്തു എന്നിട് മുഖം തുടക്കാൻ പറഞ്ഞു ,എന്നിട് പറഞ്ഞു “ഡാ സോറി ഞാൻ പറഞ്ഞില്ലെ ,ഞാൻ അറിയാതെ ചെയ്തതാ പിന്നെ അവന്റെ തന്ത ഇറങ്ങിയാൽ നമുക് രണ്ടു പേർക്കും പണി കിട്ടും ” ഞാൻ മേലെ മിററിലൂടെ പുറകോട്ടു നോക്കി അവളെ കാണാൻ നല്ല ഇരുപടി തന്നെ വട്ടമുഖവും ,വലിയ ചുണ്ടും എല്ലാകൂടി ഒരു നാടൻ മോഡേൺ ബ്യൂട്ടി ,ഹോ ഇവൾക് ഇത്രെയും സൗദര്യം ഉണ്ടായിരുന്നോ !.
അവൾ മേലെ പറഞ്ഞു “സോറി ,ഡാ ഞാൻ എന്റെ ഫ്രണ്ടിനെ വിളിച്ചായിരുന്നു കിരൺ കുറച്ചു സീരിയസ് ആണ് അത് കേട്ടു പേടിച്ച ഞാൻ നിന്റെ അടുത്ത് വന്നേ ,അപ്പൊ നീ “അവൾ വീണ്ടും കണ്ണീർ മുത്ത് പൊഴിച്ചു,
ഞാൻ മേലെ വണ്ടി സൈഡ് ആക്കി ,”കരയല്ലേ അച്ചു ” അവൾ കരഞ്ഞു കൊണ്ട് തന്നെ തുടർന്നു “ഡാ ഞാൻ കാരണം നീയും പെട്ടിലെ ”
“ഡാ അതൊന്നും സീന് ഇല്ല ഞാൻ എന്തായാലും നാടിനു ഒരു ബ്രേക്ക് എടുക്കാൻ നിലക്കാണ്, ഇതിപ്പോ ഒരു റീസൺ ആയി ” അവൾ വീണ്ടും എന്നെ കെട്ടിപിടിച്ചു കരഞ്ഞു ,നാട് റോട്ടിൽ ആയോണ്ട് ഞാൻ മേലെ അവളെ മാറ്റി എന്നിട് അവളെയും കൂടി അവളുടെ വീട്ടിക് വിട്ടു
“ആ ദേവ നീയെന്താ ഇവിടെ ” അച്ചുനെയും കൊണ്ട് അകത്തു കേറുമ്പോൾ അവളുടെ അമ്മ ചോദിച്ചു “ആ ഷീനാന്റി എനിക്ക് ചെറിയ ഒരു ഇന്റർവ്യൂ ഇവൾ ഉണ്ടാവുമ്പോ ഒരു ഹെല്പ് ആവും ,പിന്നെ 2 മണിക്കൂർ ഒന്നു ഡിസ്റ്റർബ് ചെയ്യലെ”