മാഡം : ഇങ്ങു താ ഞാൻ പിടിച്ചു തരാം നീ നേരെ നോക്കി വണ്ടിയോടിക്ക്.
ഞാൻ അത് മാഡത്തിനേ ഏൽപ്പിച്ചു. മാഡം വലതുകൈകൊണ്ട് എനിക്ക് കഴിക്കാൻപാകത്തിന് പിടിച്ചു തരുകയും ഇടതു കൈ കൊണ്ട് മാഡം കഴിക്കുകയും ചെയ്തു.
ഇടക്ക് ഞങ്ങൾ ആസ്വദിച്ച് സംസാരിച്ചു വന്നു. ഇത്രയേറെ അടുത്തിടപഴകാൻ ഞങ്ങൾക്കിതുവരെയും അവസരം കിട്ടീരുന്നില്ല.
ആദിമോൻ പുറകിലുള്ള കാര്യം പോലും മാഡം മറന്നിരുന്നു എന്നപോലെ തോന്നി എനിക്ക്.
കാരണം അവനേ നോക്കിയതോ അവനോട് സംസാരിച്ചതോ ഇല്ലായിരുന്നു.
കളിപറച്ചിലും ചിരിയും എല്ലാം എന്നിൽ മാത്രം ഒതുങ്ങി നിന്നിരുന്നു.
മാഡം ആദിടെ കാര്യം മറന്നെങ്കിൽ ഓർമ്മിക്കാനെന്നോണം ഞാൻ അവനേ വിളിച്ചു.
മാഡം തിരിഞ്ഞുനോക്കിക്കൊണ്ട്….
മാഡം : അച്ചോടാ കള്ളൻ പറ്റിച്ചുകളഞ്ഞല്ലോ. ഐസ്ക്രീം കുടിച്ചു കിടന്നുറങ്ങി.
മാഡം അവനേ ചെറുതായി തട്ടി വിളിച്ചെങ്കിലും അവൻ അറിഞ്ഞ പോലും ഇല്ല.
മാഡം പിന്നെ തിരിഞ്ഞിരുന്നു.
ഞാൻ : അതെങ്ങനാ…. വാ തോരാതേ ബ്ലാ….ബ്ലാ…ബ്ലാന്ന് പറഞ്ഞോണ്ടിരുന്നപ്പോൾ അവനത് താരാട്ട് പോലല്ലേ തോന്നു.
മാഡം എന്റെ തലയിൽ ചെറുതായി ഒന്ന് തട്ടിയിട്ട് പോടാ എന്ന് വിളിച്ച് ചിണുങ്ങിച്ചിരിച്ച് എന്റെ തോളിൽ കൈമുട്ട് വച്ച് കുറച്ചൂടെ അടുത്ത് ചരിഞ്ഞ് എന്നോട് കാര്യം പറഞ്ഞിരുന്നു.
ഭാര്യയും ഭർത്താവും എന്നോണം ആ യാത്ര ആനന്ദകരമായിരുന്നു.
പുറത്ത് ശക്തമായ രീതിയിൽ മഴ പെയ്തു തുടങ്ങി. ഞാൻ വൈപ്പർ ഇട്ട് പതിയെ ഓടിച്ചുപോയി. FM നോടൊപ്പം മാഡവും മൂളിപ്പാടി ആസ്വദിച്ചിരുന്നത് കണ്ടപ്പോൾ ഈ യാത്ര പൊട്ടെന്നൊന്നും തീരരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
മാഡം ചെറിയൊരു പാട്ടുകാരികൂടി ആണെന്ന് ആ യാത്രയിൽ എനിക്ക് മനസ്സിലായി.
ഏകദേശം പത്തു മിനിറ്റിനുള്ളിൽ വീട്ടിൽ എത്തി. കുടയെടുത്തിട്ടില്ലാത്തതുകൊണ്ട് നനഞ്ഞുകൊണ്ട് മാഡം പുറത്തിറങ്ങി ഗൈറ്റ് തുറന്ന് കാറ് കയറിയ ശേഷം അടച്ചു.
ഞാൻ കാറ് പോർച്ചിൽ ഒതുക്കിയ ശേഷം മോനേ എടുത്തു നല്ല ഉറക്കമാണ്. ശരീരമെല്ലാം തണുത്തിരിക്കുന്നു. ഡ്രസ്സും നനഞ്ഞുതന്നെ ഇരിക്കുന്നു. ഞാൻ അവനേയും കൊണ്ട് അകത്തേക്ക് വന്നപ്പോഴേക്കും മാഡം മുൻവാതിൽ തുറന്ന് അകത്ത് കയറിയിരുന്നു. ഞാൻ നേരേ അവനേയും കൊണ്ട് മാഡത്തിന്റെ ബെഡ് റൂമിലേക്കാണ് പോയത്.
അവിടെ മാഡം നിൽപ്പുണ്ടായിരുന്നു. മഴയിൽ നന്നായി നനഞ്ഞിട്ടുണ്ട്. ഞാൻ അവനേ കട്ടിലിൽ കിടത്താൻ പോയപ്പോഴേക്കും.
മാഡം : ഡാ നിക്ക്., അവന്റെ കാല് അപ്പടി മണ്ണാണ്.
എന്ന് പറഞ്ഞ് മാഡം അവന്റെ ചെരുപ്പൂരിയതും ബീച്ചിലെ ഒരുലോഡ് മണ്ണ് ചെരുപ്പിൽ നിന്നും ഇളകി വീണു.
മാഡം : ഇവനേ കുളിപ്പിക്കാതെ കിടത്താനും പറ്റില്ലല്ലോ…
ശരിയാണ്.
ചെറുക്കൻ മണ്ണിൽ കുളിച്ചാണ് വന്നത് അവിടെവച്ച് അതൊന്നും ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ലായിരുന്നു.