ഒരു ഭാര്യയുടെ സന്തോഷം കണ്ട് ആസ്വദിക്കുന്ന ഒരു ഭർത്താവിന്റെ മനസ്സായിരുന്നു എനിക്ക്.
കാമത്തേക്കാൾ ഒരു മനസ്സുകവും അനുഭൂതിയും ആസ്വദിച്ച് കാറിനുള്ളിൽ ഇരുന്നപ്പോഴേക്കും അവർ ഷോപ്പിംഗ് കഴിഞ്ഞ് ഇറങ്ങി. ചെറിയ ഒരു കിറ്റിൽ സാധനങ്ങൾ. മോന്റെ കയ്യിൽ ഒരു കോർണെറ്റോ ഐസ്ക്രീമും.
അവർ ഡോർ തുറന്ന് അകത്ത് കയറി.
ഐസ്ക്രീം കിട്ടിയതുകൊണ്ടാവണം അവൻ പുറകിലാണ് കേറിയത് മാഡം മുന്നിലും. അകത്തു കയറി ഡോർ അടച്ചശേഷം മാഡം ഒരു ഐസ്ക്രീം എനിക്ക് നേരെ നീട്ടി.
ഞാൻ അത് ആഗ്രഹിച്ചിരുന്നെങ്കിലും മോൻ കുഞ്ഞായതുകൊണ്ട് അവനു മാത്രേ വാങ്ങിക്കാണുകയുള്ളു എന്നാണ് പ്രതീക്ഷിച്ചത്.
ഐസ്ക്രീം കണ്ട സന്തോഷത്തിൽ പെട്ടെന്ന് അത് വാങ്ങി കവർ മാറ്റി വായിലാക്കിയപ്പോഴാണ് മാഡത്തിന് വേണോ എന്നുള്ളത് ചോദിക്കാൻ മറന്ന കാര്യം ഓർമ്മയിൽ വന്നത്.
ഞാൻ : രണ്ടേ വാങ്ങിയുള്ളോ മാഡത്തിന് വേണ്ട…?
മാഡം : ഇപ്പോഴാണോ അത് ഓർത്തത്.
(ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്.)
ഞാൻ : ലേശം ആക്രന്തം കൂടിപോയി. കുറേ കാലമായി ഇതൊക്കെ കണ്ടിട്ട് തന്നെ.
(ഞാൻ നുണഞ്ഞിറക്കി ചെറിയ ചമ്മലോടെ ആണത് പറഞ്ഞത് )
മാഡം : കൊതിയൻ… 😂
(ഒരുപാട് സന്തോഷത്തിൽ വാത്സല്യത്തിലാണങ്ങനെ പറഞ്ഞത്.
ഞാനും ചിരിച്ചു പോയി…)
ആ പറച്ചിലിൽ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.
മാഡം : നിങ്ങൾ കഴിക്കുമ്പോൾ പിന്നെ ഞാൻ നോക്കിയിരിക്കണോ… അയ്യ….. ☺
കിറ്റിൽ നിന്നും അവശേഷിക്കുന്ന ഒരു കോർണെറ്റോ എടുത്ത് ചെറു ചിണുങ്ങലോടെ മാഡം അതു പറയുമ്പോൾ ശരിക്കും പത്തുവയസ്സുകാരി പെണ്ണിനേ പോലെ ആവുകയായിരുന്നു എന്റെ മനസ്സിൽ. ആ കുറുമ്പത്തി കവറ് പെട്ടിച്ച് ഐസ്ക്രീം വായിലാക്കുന്നതും ഞാൻ നോക്കി നിന്നു.
എന്റെ നോട്ടം കണ്ട് മാഡം എന്തെന്ന ഭാവത്തിൽ ആഗ്യം കാണിച്ചു ചോദിച്ചു.
ഞാൻ ഒന്നുമില്ലെന്ന ഭാവത്തിൽ ചുമലുകുലുക്കി കണ്ണടച്ചു കാണിച്ചു.
മാഡം എന്റെ തുടയിൽ വേദനിപ്പിക്കാതെ പിച്ചികൊണ്ട് വണ്ടിയെടുക്കാൻ പറഞ്ഞു….
ഒരു കൈകൊണ്ട് ഐസ്ക്രീം നുണഞ്ഞുകൊണ്ട് ഞാൻ പതിയെ കാറെടുത്തു.
കുറച്ചു ദൂരം ആയപ്പോൾ എന്റെ ശ്രദ്ധ മാറുന്നു എന്ന് തോന്നിയതു കൊണ്ടാവണം…..