“”നീ കാര്യം പറ, എന്നിട്ടാലോചിക്കാം, പറ്റുവോ, ഇല്ലയൊന്ന്..””
“”സമയം ഇപ്പൊ ഇത്രയല്ലേ ആയുള്ളൂ… അതേയ്… ന്നാ പിന്നെ ഇതിന്റെ കൂടെ നമ്മുക്കൊരു ടൂറ് കൂടി പോയാലോ…?? എന്താ ചേട്ടായിയുടെ അഭിപ്രായം…??
“”ങേ… ടൂറോ….??””
“”അതേ…ടൂർ “”
“”ഇപ്പോഴോ…??””
“”അല്ലാതെ അടുത്ത മാസത്തേക്കുള്ള കാര്യം ഇപ്പോഴേ ആരെങ്കിലും പറയുമോ…??”
“”എങ്ങോട്ട്…??””
“”മൂന്നാറിലേക്ക്…!!””
“”മൂന്നാറിലേക്കോ…??!””
“”നീ എന്തൊക്കെയാ പെണ്ണേ, ഈ പറയുന്നേ…??””
“”നമ്മള് രണ്ടുപേരും മാത്രമോ…??അതൊന്നും നടക്കില്ല പെണ്ണെ…!!””
“”അതെന്താ നമ്മള് രണ്ടാളും കൂടി മാത്രം പോയാൽ ടൂർ ആവില്ലേ…?? അല്ലാതെ നാട്ടിലുള്ള എല്ലാവരെയും കൂട്ടി ആരെങ്കിലും ടൂറ് പോകുമോ…””
“”ശരി… ആവാഞ്ഞിട്ടല്ല, വീട്ടിൽ ഒരാള് ശ്വാസം പിടിച്ച് നിൽപ്പുണ്ട്, അവിടെ എന്ത് പറയും..??””
“”അതൊന്നും ചേട്ടായി നോക്കണ്ട…!! അത് ഞാൻ ഏറ്റു… അമ്മയോട് എന്താ പറയെണ്ടതന്ന് എനിക്കറിയാം…””
“”എന്നാലും അതൊന്നും അത്രയും പ്രാവർത്തികമല്ല… നടക്കില്ല കുട്ടി…””
“”ഹ്ഹ്മ്… അപ്പൊ വാക്ക് പറഞ്ഞാൽ ഇങ്ങനെയാണല്ലേ…??””
“”ആര് വാക്ക് പറഞ്ഞു…??””
“”ആരാ പറയേണ്ടത്…??””
“”ഞാൻ അങ്ങനെ പറഞ്ഞോ..?? എപ്പോ…???””
“”ശരിക്ക് ഒന്ന് ഓർത്തുനോക്ക്.. എപ്പഴാ പറഞ്ഞെന്ന്…??””
അവൾ ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ട് ദൂരെ എങ്ങോ നോക്കിയിരുന്നു.
സത്യത്തിൽ ഞാൻ അപ്പോഴാണ് അതേക്കുറിച്ച് ഓർക്കുന്നത് തന്നെ… ഞാനാകെ ഒന്ന് വല്ലാതെ ചമ്മിയെന്ന് പറഞ്ഞാമതിയല്ലോ..
“”എന്ത് നിസ്സാരമായിട്ടാണ്, നീ ഇത് പറയുന്നേ… അമ്മ നിന്നെ കൊല്ലും നോക്കിക്കോ…!!””