അന്ന് ഭക്ഷണം കഴിച്ചയിടനെ ഞാൻ കാറെടുത്ത യാത്ര പുറപ്പെട്ടു. ചേച്ചിയേ വീട്ടിൽ തിരികെ എത്തിച്ചു.
“”ചേച്ചി അയാം റിയലി സോറി ഫോർ ദാറ്റ് ഇൻസിഡന്റ്….!!”” പടിയിറങ്ങുന്നതിന് മുൻപ് ഞാൻ ചേച്ചിയോട് പറഞ്ഞു.
ചേച്ചി എന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
അതിന് പുറകെ എന്റെ അവധിയും തീർന്നു… എനിക്ക് തിരികെ പോകേണ്ട ദിവസവും ആയി.
ഒരു കണക്കിന് ദീപുവിന് ഇപ്പോൾ നല്ല വ്യത്യാസം കാണുന്നുണ്ട്… മരുന്നും അതോടൊപ്പം മാനസിക ഉല്ലാസവും ഒക്കെ നൽകാൻ കഴിഞ്ഞത് കൊണ്ട് അവൾ ഒരു മൂന്നു മാസം കൊണ്ട് തന്നെ പിക്കപ്പ് ആയി. എന്റെയും, ഞങ്ങളെ സ്നേഹിക്കുന്ന ചിലരുടെയൊക്ക പ്രാർത്ഥന ഫലിച്ചു കൊണ്ടിരിക്കുന്നു.
ഒട്ടും ഇഷ്ട്ടമല്ലാഞ്ഞിട്ട് പോലും, പണ്ടും ഇപ്പോഴും അവൾ അമ്മച്ചിയുടെ കൂടെ മുറിയിൽ തന്നെയാണ് കിടക്കുന്നത്…
അമ്മച്ചിയ്ക്ക് അത് വലിയ ഒരു നിർബന്ധമായിരുന്നു.
പക്ഷെ അപ്പോഴും എന്റെ സങ്കടം ദീപ്പുവിനെ ഓർത്തായിരുന്നു.
ഞാനും കൂടി അവിടുന്ന് പോയി കഴിഞ്ഞാൽ അവൾ തീർത്തും ഒറ്റപെട്ടു പോകുമല്ലോ എന്നോർത്ത്…
അവൾ ഉപരി പഠനത്തിനായി പോയപ്പോഴല്ലാതെ അമ്മച്ചി അവരുടെ മുറിയിൽ ഒറ്റക്ക് കിടന്നിട്ടില്ലന്നാണ് എന്റെ ഓർമ്മ….
അൽപ്പം കൂടി സ്വതന്ത്രമായി ഉറങ്ങാൻ അവൾ ആഗ്രഹിച്ചിരുന്നു.
അമ്മച്ചി ഒരു പ്രത്യേക തരം സ്വഭാവക്കാരിയായിരുന്നത് കൊണ്ട് തന്നെ ഈ സ്വഭാവത്തിൽ നിന്നും അവർ ഒരിക്കലും വ്യതിചലിക്കാൻ തയ്യാറായിരുന്നില്ല.
ഒരുപാട് ജോലി തിരക്കുണ്ടായിരുന്നു എങ്കിലു അവളെ കാണാൻ ഞാൻ നാട്ടിൽ വരുമായിരുന്നു. ഒരു വലിയ ഷോക്കിൽ നിന്നും രക്ഷപ്പെട്ട്, ഒരിക്കലും തിരികെ കിട്ടില്ല എന്ന അവസ്ഥയിൽ നിന്നും
തികച്ചും പുതിയ ഒരു ജന്മം… പുതിയ വ്യക്തിയായി മാറിയ സാഹചര്യത്തിൽ അവൾക്ക് വളരെയധികം കേറിംഗ് ആവശ്യമാണ്.
എങ്കിലും ഞാൻ പടിയിറങ്ങുന്നതിനു മുൻപ് എന്റെ മുറിയിൽ വന്ന് എന്നോട് സ്വകാര്യമായി ഒരു യാത്രയയപ്പ് നൽകും
എന്നെ കെട്ടിപിടിച്ചു എന്റെ കവിളത്ത് മുത്തം തരുമ്പോൾ അവളുടെ ഉള്ളിലെ ഗദഗദം ഞാൻ അറിയാറുണ്ട്…
എന്റെ കൈക്ക് പിടിച്ച് മൂകമായി യാത്ര പറയുമ്പോൾ ആ കണ്ണുകൾ നനയുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.