പോലെ ഒരു നോട്ടം നോക്കി….. ഞാൻ നേരെ അടുക്കളയിലേക്ക് പോയി ഒരു കട്ടൻ കാപ്പി ആക്കി കൊണ്ടു കൊടുത്തു…..ആ ബിരിയാണി കഴിച്ചു ആകെ മെസ്സ് ആയി കിടക്കുവായിരുന്ന എന്റെ വയറിനും ആ കാപ്പി അപ്പോൾ ആവിശ്യം ആയിരുന്നു….. അവളെ എന്റെ ദേഹത്തോടെ ചേർത്ത് വെച്ച് കാപ്പി കുടിപ്പിച്ചു…… കാപ്പി വേണ്ട എന്ന് അവള് കുറേ പറഞ്ഞിരുന്നു… ഞാൻ എന്താലും ആക്കിയതല്ലേ എന്ന് വെച്ച് കുടിക്കുന്നതാണ്…. കുടിച്ചില്ലെങ്കിൽ എന്റെ സ്വഭാവവും അവൾക്ക് നന്നായി അറിയാം…..
“വൈകുന്നേരം കുളിച്ചിട്ട് നനഞ്ഞ ഇന്നേഴ്സ് ഇട്ട് തന്നല്ലേ കിടന്നേ ചിലപ്പോ അത് കൊണ്ടാവും……. അല്ലെങ്കിൽ ആ ബിരിയാണി പണി പറ്റിച്ചത് ആവും….എന്താലും ഇത് കുടിച്ചിട്ട് കുറച്ച് നേരം കിടന്ന് നോക്ക്….. കുറവില്ലെങ്കിൽ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം ഓക്കേ….!!”
അപ്പോഴേക്കും അവൾ കാപ്പി കുടിച് കഴിഞ്ഞിരുന്നു….. എന്നോട് ഒന്നും പറഞ്ഞില്ല….ഞാൻ അവളെ കട്ടിലിലേക്ക് കിടത്തി ആ കപ്പും കഴുകി വെച്ച് നേരെ എന്റെ റൂമിലേക്ക് പോയി….എന്തോ ഒരു ക്ഷീണം പോലെ….. കണ്ണടച്ചതെ ഓർമ്മയുള്ളൂ ഞട്ടിയെഴുന്നേൽക്കുമ്പോൾ സമയം രാത്രി ഒരു മണി ആവാൻ ആയിരുന്നു….. അപ്പുറത്തെ മുറിയിൽ നിന്ന് ഒരു അലർച്ച കേൾക്കാം… അപ്പോഴാണ് എനിക്കവളുടെ കാര്യം ഓർമ വന്നേ… ഓടി പോയി ഡോർ തുറന്ന് ലൈറ്റ് ഇട്ട് നോക്കുമ്പോൾ പെണ്ണ് കിടക്കയിൽ കിടന്ന് പിടക്കുകയാണ്….. എന്നെ കണ്ടയുടനെ കാൽ കൊണ്ട് ഒരു പുതപ്പ് വലിച്ചു മുകളിലേക്ക് ഇട്ടു….കണ്ണൊക്കെ കലങ്ങി ആകെ വിളറിയിരിക്കുകയാണ് അവൾ…… ഇതിന് മാത്രം എന്ത് സംഭവിച്ചു….
“അയ്യോ… നല്ലോണം ഉണ്ടോ…. ഞാൻ ഉറങ്ങി പോയി…..ഒരു മിനിറ്റ് ഞാൻ ഒന്ന് റെഡി ആവട്ടെ നമ്മുക്ക് ഹോസ്പിറ്റലിലേക്ക് പോവാം….!!” അതും പറഞ്ഞു തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോഴാണ് ബെഡിൽ ഒരു റെഡ് കളർ കാണുന്നത്….സൂക്ഷിച്ചു നോക്കിയപ്പോ മനസ്സിലായി ബ്ലഡ് ആണെന്ന്….. പീരിയഡ്സ് ആയതാണ്….. ഛെ എന്ത് കൊണ്ട് എനിക്ക് അത് തോന്നിയില്ല….എന്നോട് പറയാൻ ഉള്ള മടി കാരണം പറയാതെ ഇരുന്നത് ആണ് കക്ഷി….. ഞാൻ നേരെ മെഡിക്കൽ ഷോപ്പിലേക്ക് വിട്ടു….1 മണി കഴിഞ്ഞത് കൊണ്ട് അടുത്തുള്ളതൊക്കെ ക്ലോസ് ചെയ്തിരുന്നു….അവസാനം കുറച്ച് അധികം ദൂരെ പോവേണ്ടി വന്നു….ഒരു പാക്കറ്റ് പാഡും വാങ്ങി പെയിൻ ന്റെ ഗുളികേം പിന്നൊരു ആന്റി സെപ്റ്റിക് ക്രീമും വാങ്ങി….. ഗുളിക കഴിക്കരുതെന്ന് കേട്ടിട്ടുണ്ട്….. എന്താലും അവളുടെ കണ്ടിഷൻ അത്ര നല്ലതല്ല….വേണേൽ