തല ചായ്ച്ച മതിന്നുള്ള അവസ്ഥേലാ….
“അതെ….തന്നെയാ വിളിക്കണേ….മുകളിൽ കയറി കിടന്നേ….. എനിക്കൊന്ന് ഉറങ്ങണം…..!!”
മറുപടി ലഭിക്കാത്തതിന്റെയും ക്ഷീണം കൊണ്ടും ഞാൻ നല്ല കടുപ്പിച്ചു ആണ് പറഞ്ഞത്…..
ആ മുഖം കണ്ടിട്ട് ശരിക്കും പേടി ആയി പോയി… കരിമഷി ഒക്കെ പരന്ന് കണ്ടാൽ ഒരു യക്ഷിയോട്ട് ഇണ്ട്…… ഒന്നും പറഞ്ഞില്ല അവൾ മുകളിൽ കയറി കിടന്നു…..ഞാൻ നേരെ കേറി കിടന്നു….. കുറേ നേരം എന്തൊക്കെയോ ചിന്തകൾ മനസ്സിലേക്ക് കടന്ന് വന്നു….. ഒറ്റ ദിവസം കൊണ്ട് ജീവിതമേ മാറിയിരിക്കുന്നു….ചുമ്മാ വാട്സ്ആപ്പ് ഇൽ കേറി നോക്കുമ്പോൾ കൊറേ ആൾടെ വിഷ് വന്ന് കിടപ്പുണ്ട്….. ഒന്നിനും മറുപടി കൊടുക്കാൻ നിന്നില്ല….. എങ്ങനേലും ഒന്ന് ഉറങ്ങിയാൽ മതി എന്നുള്ള അവസ്ഥയിലാണ് ഞാൻ…… കണ്ണൊന്നു മൂടി വരുമ്പോഴാണ് ഒരു വിതുമ്പല്….. ഇത് വരെ കേട്ട് പരിചയം ഇല്ലാത്ത ശബ്ദം ആയതിനാൽ ഇതെവിടെന്ന് എന്നൊരു നിമിഷം ആലോചിച്ചു…… തുടങ്ങിയിട്ട് കുറച്ചധികം സമയം ആയി….ഇത് നിർത്തുന്ന ലക്ഷണം കാണുന്നില്ല….തലയണ ഒക്കെ വെച്ച് ചെവി അടക്കാൻ നോക്കി….ന്നിട്ടും ചെവി തുളച്ചു എത്തുകയാണ് ആ ശബ്ദം….വന്ന് കേറിയ ദിവസം തന്നെ വെറുപ്പിക്കണ്ടാന്ന് വെച്ച് കുറച്ച് നേരം കൂടി കാത്തു….കുറച്ച് നേരം കഴിഞ്ഞാൽ നിർത്തും എന്ന് കരുതി കാത്തിരുന്ന എന്നെ ഒരുമാതിരി പൊട്ടൻ ആക്കി കൊണ്ട് അവൾ പിന്നെയും തുടർന്നു….ഇടയ്ക്കിടയ്ക്ക് ഞാൻ സമയം നോക്കി…..2 മണി….11 മണിക്ക് തുടങ്ങിയ കച്ചേരി ആണ്….ഇവൾക്ക് മടുക്കുന്നില്ലേ… ഇനീം പറഞ്ഞില്ലേ ഇന്നിവൾ ഉറക്കില്ല എന്നെ….
“അതേ….. ആ വോളിയം ഒന്ന് കുറക്കുവോ ബാക്കിയുള്ളവർക്ക് ഉറങ്ങണം….!”
മയത്തിൽ പറയാം എന്ന് വെച്ചാണ് തുടങ്ങിയത്….പറഞ്ഞു വന്നപ്പോ ഇങ്ങനേം…… വോളിയം കുറക്കാൻ പറഞ്ഞിട്ട് കൂടുകയാണല്ലോ ചെയ്തത്… വിതുമ്പല് മാറി കരയാൻ തുടങ്ങി… മൈര് എനിക്ക് വിറഞ്ഞിങ് വന്നു….
“ഏയ്യ്… സോറി…ഇന്നലെ രാത്രി ഉറക്കം ശരിയായില്ല നല്ല ക്ഷീണിണ്ട്….അതോണ്ട് ഇനി കരഞ്ഞു ബുദ്ധിമുട്ടിക്കല്ലേ പ്ലീസ്….!”
എന്തോ അങ്ങനെ പറയാൻ തോന്നി….ഇനിം ശബ്ദെടുത്താ അവൾ ഇനിയും കരയത്തെ ഒള്ളു……. ഞാൻ പുതപ്പെടുത്തു തലവഴി മൂടി കിടന്നു….. ഒരു രണ്ട് മിനിറ്റ് കൂടി ആ യന്ത്രം പ്രവർത്തിച്ചു കാണും പിന്നെ ശബ്ദം ഒന്നും കേട്ടില്ല….. ഞാനും നിദ്രയിലേക്ക് വീണു…….
“ക്സാം ഒക്കെ എന്തൊക്കെയോ എഴുതിവെച്ചിട്ടിണ്ട്… എനിക്ക് നിന്നേ ഇപ്പ കാണണം….ചാപ്പി നീ ഇപ്പം അടുത്തുണ്ടെൽ നിന്നേ ഞാൻ കടിച്ച് തിന്നേനെ…..നിനിക്ക് ഞാൻ ഒരു ഗിഫ്റ്റ് വാങ്ങിച്ചിട്ടുണ്ട്….!”