ആയിരുന്നില്ല….അത്രക്കും തീവ്രമായ തീരുമാനം ആണ്… ആ കണ്ണുകളിലെ തീക്ഷണത എനിക്ക് വായിക്കാൻ പറ്റി…..
“സമ്മതം ആണെന്ന് പറഞ്ഞോളൂ ചെറിയമ്മേ….!”
എനിക്ക് പിന്നെ രണ്ടാമത് ഒന്ന് ചിന്തിക്കാൻ ഉണ്ടായിരുന്നില്ല….. ഹൃദയം പറയുന്ന വേദനയിലും….ഇനി ഞാൻ കാരണം ഒരു മരണം കൂടെ….. ഇവളോ ഇവളുടെ അച്ഛനോ മരിച്ചാൽ ഒന്നും ആ ശാപം എന്നെ ഏൽക്കാൻ പോണില്ല….. പക്ഷെ ആ ജീവൻ രക്ഷിക്കാൻ എന്നെ കൊണ്ട് കഴിയും എന്നിവരെല്ലാം പറയുമ്പോൾ…..എല്ലാരുടെയും സന്തോഷമല്ലേ നടക്കട്ടെ……
“പക്ഷെ ചെറിയമ്മേ….ഒരു കാര്യം ഓർത്തോളു….അവളിനി ജീവിക്കാൻ പോകുന്നത് എന്റെ കൂടെയാണ്….അവളെ ഒരിക്കലും ഒരു ഭാര്യ ആയി എനിക്ക് കാണാൻ പറ്റും എന്ന് നിങ്ങൾ ആരും കരുതണ്ട….ഈ ചെയ്യുന്ന ചെറിയ തെറ്റിന്റെ പേരിൽ ജീവിത കാലം മുഴുവൻ അനുഭവിക്കേണ്ടി വരുന്നത് അവൾ ആയിരിക്കും….. ഞാൻ എന്നും കൂടെയുണ്ടാകും പക്ഷേ ഒരു ഇണയായി….ഒരു തുണയായിട്ട് ആയിരിക്കത്തില്ല…..!!”
“മോനെ.. എഡിസാ…”
പിന്നെ ഞാൻ അവിടെ നിന്നില്ല….ചെറിയമ്മക്ക് ഇനി പറയാനുള്ളത് എന്തായിരിക്കും എന്ന് എനിക്ക് ഊഹിക്കാൻ ഉള്ളതെ ഉണ്ടായിരുന്നുള്ളൂ….. ഇവരെല്ലാം മുൻകൂട്ടി കണ്ടതോണ്ട് ആണോ എന്നറിയില്ല അമ്മ എനിക്ക് മുണ്ടും ഷർട്ടും തേച്ചു തന്നത്….. നല്ല സിൽക്ക് ന്റെ ബ്ലൂ ഷർട്ട്……… അമ്മ വന്ന് എന്നോട് എന്തൊക്കെയോ പറഞ്ഞു…..ഞാൻ എല്ലാത്തിനും യാന്ത്രികമായി മറുപടി കൊടുക്കുകയും ചെയ്തു……. അങ്ങനെ ആ സമയം വന്നു….പെണ്ണിന്റെ കയ്യും പിടിച്ചു ബന്ധുക്കൾ പന്തലിലേക്ക് വന്നു….എന്നെ ഏതെല്ലോ രണ്ട് പിള്ളേർ പിടിച്ചു വലിച്ചു സ്റ്റേജിലേക്ക് കൊണ്ട് പോയി…ഒരു ചെറിയ മുറ്റം ഉള്ള വീട് ആയതിനാൽ സ്റ്റേജ് കൂടി വന്നതോടെ നിക്കാൻ സ്ഥലം ഇല്ലാതായി….മൈര് ലൈഫ് കയ്യീന്ന് ഒലിച്ചു പോവുമ്പോഴാ അവന്റെ സ്ഥലത്തിന്റെ അളവെടുപ്പ്….എന്നെ ആരൊക്കെയോ കൂടെ ആ കൂടത്തിന്റെ മേലെ എടുത്തിരുത്തി…..
താലി കെട്ടാനായി താലി എന്റെ കൈകളിലേക്ക് തന്നപ്പോൾ ഇപ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ച് പോയി….. ആ പീപ്പിയുടെ അകമ്പടിയോട് കൂടി ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി…..അവളുടെ മുഖത്തേക്കൊന്ന് പാളി നോക്കുമ്പോൾ കലങ്ങിയ കണ്ണുമായി നിൽക്കുന്ന അവളെയാണ് കാണാൻ സാധിച്ചത്….. അവളെയും കൊണ്ടാ മണ്ഡപം മൂന്ന് തവണ പ്രതിക്ഷണം വെക്കുമ്പോൾ ചുറ്റും കൂടി നിന്നവരിലേക്ക് നോട്ടം പോയി….ആ കൂട്ടത്തിൽ ഒമുവും ഉണ്ടായിരുന്നു….പന്തം കണ്ട പെരുച്ചാഴിയെ പോലെ……
അവളുടെ കൂടെ സദ്യ കഴിക്കാൻ ഇരിക്കുമ്പോൾ തൊണ്ടയിലൂടെ ഒരിറ്റ് വെള്ളം