പെണ്ണിന്റെ അച്ഛന്റെ കൂടെ മാറിയിരിക്കുകയാണ് അച്ഛൻ….അയാളെ കണ്ടപ്പോൾ സങ്കടായി പോയി….കരഞ്ഞു തളർന്നിരിക്കയാണ്…..
” ആ നീ ഇങ്ങോട്ട് വന്നേ….ഒരു കാര്യം പറയാൻ ണ്ട്… ”
അച്ഛൻ എന്നെയും കൂട്ടി സൈഡിലേക്ക് മാറി നിന്നു… പറയാൻ പോകുന്നത് വളരെ ഗൗരവമുള്ള എന്തോ ഒരു വിഷയം ആണെന്ന് എനിക്ക് ഉറപ്പായിരുന്നു….
“നീ സംഭവൊക്കെ അറിഞ്ഞു കാണുമല്ലോ….. ഇനി നമ്മൾ വിചാരിച്ചാലെ ഇവരെ സഹായിക്കാൻ പറ്റു….നമ്മൾ എന്ന് പറഞ്ഞാൽ നീ….” ഇയാളിത് എന്ത് മാങ്ങാണ്ടിയാ പറേണെ….ഞാൻ എങ്ങനെ സഹായിക്കാൻ….അപ്പഴും അച്ഛൻ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല… കാരണം അതൊന്നും ഞാൻ മനസ്സിൽ പോലും വിചാരിച്ചിട്ടുണ്ടായിന്നില്ല….
“ഇതിലിപ്പോ ഞാൻ എന്ത് ചെയ്യണം ന്നാ അച്ഛൻ പറേണെ….എനിക്ക് മനസ്സിലായില്ല…..”
കുറച്ച് നേരത്തേക്ക് അച്ഛന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നുല്ല… മൂക്കത്ത് വിരലും വച്ച് എന്തോ ആലോചിച്ചു നിക്കുവാണ്….
” നീ…നീ അവളെ വിവാഹം ചെയ്യണം…..!!!!”
ഇയാള് എന്നെ കളിയാക്കുവാണോ……എന്താലും തമാശ പറയേണ്ട സമയം അല്ലിത്….പിന്നെ പുള്ളിക്കാരൻ എന്താ അങ്ങനെ പറഞ്ഞെ….
“അച്ഛാ… ഇങ്ങള് എന്താ തമാശ പറയുവാണോ…!!!!?”
“ഇത് തമാശ പറയേണ്ട സമയം ആണോ???”
ഞാൻ ആകെ ഇഞ്ചി കടിച്ച അവസ്ഥേലാ ഉള്ളെ… അപ്പിയാള് പറഞ്ഞു വരുന്നത് ഞാൻ അവളെ….. ഛെ…..
“അച്ഛൻ എന്താ ഈ പറയണേ… ഞാൻ അവളെ വിവാഹം കഴിക്കണം എന്നാണോ!!….. എന്നെക്കാൾ മൂന്ന് വയസ്സ് കൂടുതലാ ആ പെണ്ണിന്….ഇനി അതൊന്നും അല്ല… വയസ്സൊന്നും അല്ല എന്റെ പ്രശ്നം….. ഞാൻ ഇനി ജീവിതത്തിൽ ഒരു കല്യാണം കഴിക്കില്ല എന്ന് നിങ്ങളോട് എല്ലാരോടും പറഞ്ഞതല്ലേ…!”
“എഡി….ഞാൻ അവർക്ക് വാക്ക് കൊടുത്തു പോയി……!”
എനിക്ക് വിറഞ്ഞിങ്ങ് വന്നു……
“എന്നോട് ചോദിക്കാതെ അവരോട് സമ്മതം അറിയിക്കാൻ ഞാൻ പറഞ്ഞോ….. എനിക്കൊന്നും കേൾക്കണ്ടാ… ഞാൻ ഇറങ്ങുവാ…!”
സ്ഥലവും സാഹചര്യവും ഒന്നും നോക്കാതെ ചീരുവായിരുന്നു ഞാൻ….. അത്രക്ക്