ദർശന 3 [Thomas Alva Edison]

Posted by

ചെറിയമ്മ അവിടെന്ന് പൊട്ടി കരായാണ്….ദൈവമേ ഇതൊന്നും കേൾക്കാൻ നിക്കാതെ എന്നെ അങ്ങ് എടുത്തിരിന്നെങ്കിൽ….. ഒന്ന് രണ്ട് തവണ സൂയിസൈഡ് അറ്റംപ്റ്റ് നടത്തിതാ….. ഇനി അങ്ങനെ ണ്ടായ അമ്മ കൂടി ജീവിച്ചിരിക്കൂലാന്ന് പറഞ്ഞപ്പോ പിന്നതിന് നിന്നില്ല….ഞാൻ കാരണം ന്റമ്മ കൂടി പോയാ പരലോകത്തു പോയാലും നിക്ക് സമാധാനം ണ്ടാവൂല….. നേരെ പോയി കട്ടിലിലേക്ക് വീണു….. കട്ടിലിന്റെ തായെന്ന് ഗ്ലാസും എടുത്ത് ഒരു രണ്ടെണ്ണം കൂടി കയറ്റിയിട്ട് ആണ് കെട്ന്നത്….. ഇന്നിതില്ലാണ്ട് ഒരു നിമിഷം കൂടി പറ്റില്ലാണ്ട് എന്നായി… നശിക്കയാണ് ജീവിതം ന്ന് അറിയാ ബട്ട്‌ മരിക്കാണ്ട് ഇരിക്കുന്നുണ്ടല്ലോ….

രാവിലെ എണീക്കുമ്പോ ന്റെ നെഞ്ചിൽ ആരോ കെടക്കണിണ്ട്….കണ്ണ് തുറന്നു നോക്കുമ്പോൾ തേജയാണ്….. തട്ടി തെറിപ്പിക്കാൻ തോന്നിയെങ്കിലും വെറ്തെ വെറുപ്പിക്കണ്ടാന്ന് വെച്ചു… ഓളേം ചെരിച്ചു കെടത്തി ഞാൻ എഴുന്നേറ്റു….എഴുന്നേറ്റവാടും രണ്ടെണ്ണം അതിപ്പോ ശീലാണ്….കട്ടിലിന്റെ അടിയിലേക്ക് കയ്യിട്ടപ്പോ അവിടെ ഒന്നുല്ല..….കുനിഞ്ഞു നോക്കുമ്പോ അവിടെ കാലിയാണ്….എനിക്ക് തലക്ക് പ്രാന്ത് പിടിച്ചത് പോലെ തോന്നി….ഒന്നിക്കിവൾ അല്ലെങ്കി ചെറിയമ്മ… രണ്ടിലാരോ ആണ്… അമ്മ എന്താലും അല്ല… ഒന്ന് രണ്ട് തവണ അതിന് നോക്കിയപ്പോ തള്ളക്ക് കണക്കിന് കൊടുത്തതോടെ പിന്നതിന് നോക്കീട്ടില്ല…ഒന്നും അറിയാണ്ട് കെടക്കണ ഇവക്ക് രണ്ട് ചവിട്ട് കൊടുത്ത് എണീപ്പിക്കണം ന്നിണ്ട്….പഷേ ഈ കുരിപ്പിനോട് മിണ്ടീട്ട് മാസങ്ങൾ ആയി… പിന്നവിടെ നിന്നില്ല….നേരെ താഴേക്ക് പോയി… അമ്മയും ചെറിയമ്മയും അടുക്കളെന്ന് പച്ചക്കറി അരിയാണെന്ന് തോന്നുന്നു…അടിക്കാണ്ട് നിന്നിട്ട് തലക്ക് പ്രാന്ത് പിടിക്കുവാണ്…..

“അമ്മേ ”

കൊറേ കാലത്തിന് ശേഷം അമ്മേന്ന് വിളിച്ചതിന്റെ എല്ലാ സന്തോഷോം ആ

Leave a Reply

Your email address will not be published. Required fields are marked *