പറഞ്ഞ പോലെ കൊറച്ചു ദിവസത്തേക്ക് ലീവിന് അപ്ലൈ ചെയ്യ്….ന്നിട്ട് ഇരുന്ന് പടിക്ക്….കണ്മുന്നിൽ ഉള്ളത് കളയല്ലേ…”
“മ്മ്… കൊട്ക്കണം… അല്ലാണ്ട് ഒന്നും കാര്യില്ല….. അത് വിട്… ഡാ നിനിക്ക് ദർശനേച്ചിയെ അറിയുവോ …..”
“അത് യാര് …..”
“ഏയ്യ് മുണ്ടം….. അന്ത അക്കാവുടെ കല്യാണത്തിന് ആണ് നമ്മൾ ഇപ്പൊ പോണത്….”
“ഓ….ഓൾടെ പേര് ദർശനാന്നാ…”
“ഓ….നീ അതൊന്നും ചോദിച്ചില്ലേ…..”
“ഓ പിന്നെ എന്റെ അമ്മായീടെ മോളെല്ലേ ഓള്….നീ ഒന്ന് പോയെടാ….. ഓൾടെ അച്ഛനെ എനിക്ക് അറിയാ….ഇടക്ക് വീട്ടിലൊക്കെ വരാറുണ്ട്……. പുള്ളിക്ക് കാൻസർ ആണെന്നൊക്കെ അച്ഛൻ വിളിച്ചപ്പോ പറേണത് കേട്ടു…… പെണ്ണിന് അമ്മയും ഇല്ല….അവസ്ഥ തന്നെ…..അല്ല നിനിക്ക് അറിയോ ഇവളെ….”
“നിന്റെ അച്ഛന്റെ നാട്ടിലെ പെണ്ണിനെ എനിക്കെങ്ങനെ അറിയാനാടാ നാറി …!”
“ഹ്മ്മ്…”
അങ്ങനെ ഓരോന്നും പറഞ്ഞു വീട്ടിലേക്ക് വിട്ടു….കൊറച്ചു കാലത്തിനു ശേഷം കാണുന്നത് കൊണ്ടാണോന്ന് അറീല….ന്റെ നാടിനൊരു പ്രത്യേക മൊഞ്ചു……
ആഹാ….എല്ലാരും ണ്ടല്ലോ….. മാലതി ചെറിയമ്മേം….ഭാഗ്യ ചെറിയമ്മേം….ദീപു മാമേം, മാമീം……പുരുഷു കൊച്ചച്ചനും ഗീത കുഞ്ഞമ്മേം വല്യമ്മായീ….അവരുടെ ഒക്കെ പൊടീസും വെലുതുമായി വീട്ടിൽ ഒരു ഉല്സവത്തിനുള്ള തിരക്കിണ്ട്……
“അമ്മേ… അതാതാ…..”
എന്നെ കണ്ടിട്ട് ദീപു മാമന്റെ പൊടിയാണ് അത് ചോദിച്ചത്…..ഇത്രക്കും പോപ്പുലർ ആയ എന്നെ കണ്ടിട്ട് മനസ്സിലായില്ലെടാ ജാഡ തെണ്ടി…..
“അത് ശരി… വീഡിയോ കാൾ ചെയ്യുമ്പോ കുഞ്ഞിമാമാന്ന് പറഞ്ഞു വരുവല്ലോ….. നേരിട്ട് കണ്ടിട്ട് മനസിലായില്ലേ….”
“എങ്ങനെ ഇണ്ടായിരുന്നെടാ നിന്റെ യാത്രയൊക്കെ…?”