മറ്റേടത്തെ വർത്താനം പറയരുത്….മനുഷ്യനിവിടെ തൂറാൻ വരെ ടൈം കിട്ടാറില്ല….” കെറുവിച്ചാണ് അതിനുള്ള മറുപടി ഞാൻ കൊടുത്തത്….
“ഓ പിന്നെ….ഈ ലോകത്ത് നീ മാത്രല്ലേ ഇൻഫോസിസിൽ വർക്ക് ചെയ്യുന്നുള്ളൂ….. നീ അത് വിട്….പിന്നെ പ്രൊമോഷൻ കിട്ടിയതിന്റെ ചിലവൊന്നും ല്ലേ….”
കൈ കൊണ്ട് കുപ്പി പോലെ കാണിച്ചാണ് അവൻ ചോദിച്ചത്….. അപ്പോ ഇടത് കയ്യിൽ തൂക്കി പിടിച്ച എന്റെ ബാഗ് നിലത്തോട്ട് വീണു….
“മൈരേ അതിൽ എന്റെ കപ്പും പ്ലേറ്റും ഒക്കെ ഉള്ളതാ….അതെങ്ങാനും പൊട്ടിയാ നിന്റെ തല ഞാൻ അടിച്ചു പൊട്ടിക്കും പറഞ്ഞില്ലാന്നു വേണ്ട…..”
“ഓ പിന്നെ നിന്റെ വീട്ടിൽ പ്ലേറ്റും കപ്പൊന്നും ഇല്ലാത്തോണ്ട് ആവൂല്ലേ നീ ചെന്നൈന്ന് ഇറക്കുമതി ചെയ്യണേ….”
” നീ കൊണക്കാണ്ട് നടക്ക്….. മനുഷ്യനിവിടെ വെശന്നിട്ട് കണ്ണ് കാണാൻ പറ്റണില്ല….വയറ്റീന്ന് പാമ്പൻ ഡാൻസ് കളിക്കാൻ തൊടങ്ങി….”
“ന്തേ ട്രെയിനിന്ന് ഒന്നും വാങ്ങി കഴിച്ചില്ലേ….ഓ mr.ഹൈജീന് അതൊന്നും പിടിക്കില്ലായിരിക്കും…..”
“മ്മ്.. നീ നടക്ക്…..!”
“കണ്ടത്തിലെ ചളി വെള്ളം കൂട്ടി എം എച്ച് മോന്തിയവനാണ്….നാളെ നമ്മളും നിന്റെ സ്റ്റാറ്റസിന് പറ്റിയത് അല്ലാന്ന് പറയുമോടാ…”
എന്നെ തിരിഞ്ഞ് നോക്കിക്കൊണ്ട് ചിരിച്ചാണ് അവനത് പറഞ്ഞത്….. തമാശ പറഞ്ഞത് ആയിരിക്കാം പഷേ പെട്ടെന്ന് കേട്ടപ്പോ എന്തോ വെഷമായി….
“ഏയ്യ്… എഡി… ഞാൻ ഒരു തമാശ പറഞ്ഞതല്ലേ…..”
“ഉവ്വോ….. ആ ചെലപ്പോ… ഒറപ്പില്ല….. അഥവാ നാളെ കമ്പനിടെ MD ഒക്കെ ആവുവാണേൽ… ഒരു ലോവർ ക്ലർക്ക് ന്റെ ഫ്രണ്ട് ആന്ന് പറയാൻ എനിക്ക് കൊറച്ചിൽ ആവുമോന്ന് അമ്മോ….”
“മ്മ്… കളിയാക്ക് മോനെ….. KAS ന്റെ പ്രിലിംസ് ഇൽ എന്റെ പേരിണ്ടെന്ന് ഞാൻ പറഞ്ഞില്ലേ… അഥവാ ആ മെയിൻസ് കൂടി കിട്ടിയ പിന്നെ ഞാൻ ആരാന്ന് അറിയാ….കലക്ടറ….കലക്ടർ…!!”
“എടാ കുണ്ണേ….പ്രിലിമ്സ് കടന്ന് കിട്ടിയത് പോലെ ഒന്നും മെയിൻസ് പാസ്സാവാന്ന് നീ വിചാരിക്കണ്ട… നല്ല കട്ട കോമ്പറ്റിഷൻ ആയിരിക്കും….അതോണ്ട് ഞാൻ