മാറ്റൊന്നും ണ്ടാവാൻ പോണില്ല….ഈയൊരു കാര്യത്തിൽ മാത്രം എന്നെ നിങ്ങള് നിർബന്ദിക്കാൻ പാടില്ല….നമുക്കാ ടോക്ക് വിടാം…..”
പിന്നാരും അതെ കുറിച്ചവിടെ സംസാരിച്ചില്ല……..
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️.
ഫുള്ളി ആൽക്കഹോളിക്ക് ആയ എനിക്ക് തിരിച്ചു വരാൻ ചെറിയ കഷ്ടപ്പാട് ഒന്നും ആയിരുന്നില്ല…..6 മാസമേ ആയുള്ളൂ എങ്കിലും ഈ ആറു മാസം കൊണ്ട് ആറു വർഷത്തേക്കുള്ളത് ഞാൻ കുടിച്ചിരുന്നു…മനസ്സ് കൊണ്ട് തിരിച്ചു വന്നെങ്കിലും ശരീരം അതിലേക്ക് എത്തിക്കുന്നത് അത്ര എളുപ്പം ആയിരുന്നില്ല… പക്ഷെ ആ യാത്രയിൽ എല്ലാരും എന്റൊപ്പം ഉണ്ടായിരുന്നു….. അങ്ങനെ ഒരു മാസം കൊണ്ട് മെന്റലി എന്ന പോലെ തന്നെ ഞാൻ ഫിസികലിയും സെറ്റ് ആയി….ഒമുവും ആയി ഉള്ള പ്രശ്നങ്ങൾ ഒക്കെ സോൾവ് ആയി ….. വീണ്ടും തിരിച്ചു ഞാൻ പഴയ ആ ഗൗതം ആയി…….. കാലങ്ങൾ ഒരുപാട് കടന്ന് പോയി….. ഞാൻ ഇപ്പൊ ചെന്നൈ ഇൻഫോസിസിൽ ആണ്….ലൈഫിനെ സീരിയസ് ആയി നോക്കി തുടങ്ങിയിരിക്കുന്നു….നല്ല പട്ടിയെ പോലെ കഷ്ടപ്പെടാൻ തുടങ്ങിയത് കൊണ്ടാവും കഴിഞ്ഞ മാസം അസോസിയേറ്റ് മാർക്കറ്റിംഗ് മാനേജർ പോസ്റ്റ് ലേക്ക് ഞാൻ പ്രോമോടെഡ് ആയി…… അച്ഛന്റെ ഒരു ഫ്രണ്ട്ന്റെ മകളുടെ കല്ല്യാണം…..അതിന് നാട്ടിലേക്ക് പൊയ്ക്കോണ്ടിരിക്കുകയാണ് ഞാൻ….. ഞാൻ വരണില്ല എന്ന് പറഞ്ഞതാ….അച്ഛന് ഒരേ വാശി….ഞാൻ നാട്ടിൽ പോയിട്ട് 6 മാസ്സം കഴിഞ്ഞു.. അതോണ്ട് ഒന്ന് പോയേച്ചും വരാന്ന് കരുതി…… ഞാനൊരു ഓഫ് പോലും എടുക്കാറില്ല….ശ്രദ്ധ മുഴുവൻ ജോലിയിലാണ്….എങ്ങനേലും സീനിയർ മാർക്കറ്റിംഗ് മാനേജർ ആവണന്നുള്ള ഒറ്റ ചിന്തയെ ഉള്ളൂ….പിന്നാരുടെയും ഒരു ആട്ടും തുപ്പും കേൾക്കണ്ട….. വർക്ക് പ്രഷർ ഇല്ല… ഡെഡ്ലൈൻസ് ഇല്ല….. ഫ്രീ ആവാം….. മ്യൂസിക്കിനെ അവിടെ വിട്ടതാണ്….പിന്നെ തൊട്ട് നോക്കീട്ടില്ല…..എന്തോ ഗിറ്റാർ കയ്യിൽ എടുക്കുമ്പോൾ മനസ്സ് മുഴുവൻ ഒരു മരവിപ്പ് ആണ്…… ഒരിക്കൽ ഞാൻ അത്രയും എൻജോയ് ചെയ്തിരുന്ന കാര്യം വേറെ ഉണ്ടായിരുന്നില്ല…..ട്രെയിൻ കോഴിക്കോട് കഴിഞ്ഞിരിക്കുന്നു….. ഇന്നലെ രാത്രി കേറിയതാണ്….രാത്രിയത്തെ ഉറക്കം ശരിയാവതോണ്ട് പകൽ നന്നായി ഉറങ്ങി…… ട്രെയിൻ തലശ്ശേരി എത്തിയപ്പോ ഒമുവിനെ വിളിച്ചു… അവൻ പിക്ക് ചെയ്യാൻ വന്നിരുന്നു…..
“മച്ചാ….. എപ്പടിയിറുക്ക്…”
“ഞാൻ നല്ലതാവേ ഇറുക്കെടാ തിരിട്ട് മൂഞ്ചി….”
ചിരിച്ചു കൊണ്ട് ആ തിരക്കിനിടയിൽ ഞാൻ അവനെ കെട്ടിപിടിച്ചു….
“ഡാ മൈരേ….നിന്നോട് മിണ്ടണ്ടാന്ന് വെച്ചതാ ഞാൻ….. അവൻ നാട്ടിലേക്കും വരില്ല….വിളിച്ചാ മര്യാദക്ക് സംസാരിക്കാനും ഓന് നേരോല്ല….”
“എടാ നാറി….നിനക്ക് അറിയണതല്ലേ എന്റെ വർക്ക് പ്രഷർ… ഒരുമാതിരി