നിരുപമ : എന്താടി.. നിനക്ക് രാത്രി എന്താ ഉറക്കമൊന്നും ഇല്ലേ…
ഡെയ്‌സി : (ചെറിയ നാണത്തോടെ) ഹേയ്…
നിരുപമ : അതോ… വിഷ്ണു നിന്നെ രാത്രിയും ഉറക്കുന്നില്ലേ…
ഡേയ്‌സിയുടെ മുഖം നാണംകൊണ്ട് ചുവക്കുന്നത് നിരുപമ ശ്രദ്ധിച്ചു. അവൾ കള്ള ചിരിയോടെ പറഞ്ഞു.
ഡെയ്‌സി : ഒന്ന് പോ ചേച്ചി…
നിരുപമ : (ഉച്ച താഴ്ത്തി) എടി… സത്യം പറ.. അവൻ നിന്റെ വീട്ടിൽ രാത്രി വരാറുണ്ടോ….?
ഡെയ്‌സി അൽപ്പം മടിച്ച് മടിച്ച് തല കുലുക്കി.
നിരുപമ : ഓഹ്.. നീ ആള് കൊള്ളാലോ… എങ്ങനെ സാധിക്കുന്നു ഇതൊക്കെ…
ഡെയ്‌സി : ഓഹ്.. ചേച്ചി ആ പയ്യനെ രാത്രിയിൽ വിളിക്കുന്നതോ…അതുപോലെയൊക്കെ താന്നെ…
നിരുപമ : എടി.. എന്റെ വീട്ടില് അന്നേരം മോള് മാത്രേ ഉണ്ടാകു… അതും മുകളിലെ നിലയിൽ… നിന്റെ കാര്യം അങ്ങനെ അല്ലല്ലോ.. അപ്പച്ചനും അമ്മച്ചിയും പിന്നെ നിന്റെ അനിയനും ഇല്ലേ വീട്ടിൽ..
ഡെയ്‌സി : ഓഹ്.. അവരുടെ കണ്ണ് വെട്ടിച്ച് വരാൻ എന്റെ ചെക്കന് അറിയാം…
നിരുപമ : ഓഹ്.. നിന്റെ ഒരു ചെക്കൻ… പ്രൊട്ടക്ഷൻ ഒക്കെ ഉപയോഗിക്കുന്നുണ്ടോ മോളെ… ഇല്ലങ്കിൽ പണി ആകും…
ഡെയ്‌സി : അതൊക്കെ ഉണ്ട് ചേച്ചി…
നിരുപമ : എന്നാൽ കുഴപ്പമില്ല…
ഡെയ്‌സി : ചേച്ചി… ഞാൻ ചേച്ചിയോട് ഒരു കാര്യം ചോദിച്ചോട്ടെ…
നിരുപമ : ആം.. ചോദിക്ക്…
ഡെയ്‌സി : എന്താണെങ്കിലും ഡിവോഴ്സ് ഉടനെ കിട്ടും.. ഞാൻ വിഷ്ണുവിനെ തന്നെ അങ്ങു കെട്ടിയാലോ എന്ന് ആലോജിക്കുവാ…
നിരുപമ : (ഒന്ന് ആലോജിച്ചതിന് ശേഷം) എടി അതുപിന്നെ നിനക്ക് അവനെ വിശ്വാസം ആണെങ്കിൽ കെട്ടാനെ ഞാൻ പറയു… ഒരു പരിചയവും ഇല്ലാത്തവന്മാരുടെ മുന്നിൽ തല കുനിക്കുന്നതിനെക്കാളും നല്ലതല്ലേ അറിയാവുന്ന ഒരുത്തന്റെ കൂടെ ജീവിക്കുന്നത്….
ഡെയ്‌സി : അതു ശരിയാ.. പക്ഷേ ഞങ്ങളുടെ പ്രായവ്യത്യാസം അതാ പ്രശ്നം. വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാൻ. പക്ഷേ ഈ നാട്ടുകാര്…..
നിരുപമ : ഓഹ്.. നാട്ടുകാരുടെ കാര്യമൊന്നും പറയണ്ട… അല്ലങ്കിൽ തന്നെ നമ്മളെയൊക്കെ പറ്റി ഒരു നൂറ് കഥകൾ അവന്മാര് ദിവസവും ഉണ്ടാകുന്നുണ്ടാകും. നിനക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ നീ ചെയ്യ്.. പിന്നെ നാട്ടുകാരുടെ മുഖത്ത് നോക്കാൻ അത്രക്ക് ബുദ്ധിമുട്ടാണെങ്കിൽ ഒരു ട്രാൻസ്‌ഫറും വാങ്ങി എന്തെങ്കിലും നാട്ടിൽ പോയി അടിച്ച് പൊളിച്ച് ജീവിക്കണം…