ഡെയ്‌സി 9 [മഞ്ജുഷ മനോജ്]

Posted by

ഡെയ്‌സി 9

Daisy Part 9 | Author : Manjusha Manoj | Previous Part


 

വീട്ടിലേക്ക് വന്ന് കേറിയ ഡെയ്‌സിയെ കാത്ത് ഉമ്മറത്ത് തന്നെ അവളുടെ അപ്പച്ചനും അമ്മച്ചിയും ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്തെ ടെൻഷൻ കണ്ട് സത്യത്തിൽ അവളൊന്ന് ഭയന്നു. തന്റെയും വിഷ്ണുവിന്റെയും ബന്ധം ഇവർ അറിഞ്ഞുകാണുമോ എന്നാണ് അവൾ ആദ്യം ചിന്തിച്ചത്. അപ്പോഴാണ് അവൾ അപ്പച്ചന്റെ കയ്യിൽ ഇരിക്കുന്ന ഒരു ലെറ്റർ ശ്രദ്ധിക്കുന്നത്. അപ്പച്ചൻ വളരെ വിഷമത്തോടെ ആ ലെറ്റർ അവൾക്ക് നേരെ നീട്ടി. അവൾ അത് തുറന്ന് വായിച്ചു.

വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ബെന്നിയുടെ വക്കീൽ നോട്ടീസ് ആയിരുന്നു അത്. വിഷമം തിന്നേണ്ടതിന് പകരം ഡെയ്‌സിക്ക് വളരെ സന്തോഷമാണ് അപ്പോൾ തോന്നിയത്. താൻ മനസ്സ് കൊണ്ട് ഒരു വേള ആഗ്രഹിച്ചതാണ് ഇപ്പൊൾ ബെന്നിയായിട്ട് തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പച്ചൻ അവളോട് പറഞ്ഞു.

അപ്പച്ചൻ : മോളെ…. നീ വിഷമിക്കണ്ട… അപ്പച്ചൻ നാളെ തന്നെ ബെന്നിയെ കണ്ട് സംസാരിക്കാം….

ഡെയ്സി വളരെ ലാഘവത്തോടെ പറഞ്ഞു.

ഡെയ്‌സി : എനിക്ക് ഒരു വിഷമമൊന്നും ഇല്ല അപ്പച്ചാ… അയാള് തന്നെ ഡിവോഴ്സ് വേണമെന്ന് ആവിശ്യപ്പെട്ടതിൽ എനിക്ക് സന്തോഷമേ ഉള്ളു. സ്ത്രീധനം കിട്ടിയില്ല എന്ന് പറഞ്ഞ് മിന്ന് കെട്ടിയ ഭാര്യ ഉപേക്ഷിക്കാൻ തയ്യാറാകുന്ന ഒരാളുടെ കൂടെ ജീവിക്കാൻ എനിക്ക് വയ്യ അപ്പച്ചാ….

ഡെയ്‌സി ഇത്രയും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി. അപ്പച്ചനും അമ്മച്ചിയും പരസ്പരം നോക്കി. അമ്മച്ചി പറഞ്ഞു.

അമ്മച്ചി : അതേ…. അവള് പറഞ്ഞതിലും കാര്യമുണ്ട്… പണത്തിന് വേണ്ടി ഇങ്ങനത്തെ നാണം കെട്ട പരിപാടി കാണിക്കുന്നവന്റെ കൂടെ നമ്മുടെ മോളെ പറഞ്ഞ് വിടാതിരിക്കുന്നതാ നല്ലത്. അവള് ചെറുപ്പമാ… സർക്കാർ ജോലിയുമുണ്ട്. ഒരു നല്ല ആലോചന അവൾക്ക് ഇനിയും കിട്ടും. നിങ്ങള് ഒരു വക്കീലിനെ കണ്ട് ഡിവോഴ്സിന്റെ കാര്യങ്ങൾ ഒക്കെ നോക്ക്.

തന്റെ ഭാര്യ പറഞ്ഞത് ശരിയാണെന്ന് ഡേയ്‌സിയുടെ അപ്പച്ചന് തോന്നി. ഇവരുടെ സംഭാഷണങ്ങൾ അകത്ത് നിന്നും ഡെയ്‌സി കേൾക്കുന്നുണ്ടായിരുന്നു. വീട്ടുകാർ തന്റെ അവസ്ഥ മനസ്സിലാക്കുന്നുണ്ടല്ലോ എന്ന് ഓർത്ത് അവൾക്ക് ആശ്വാസം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *