ഒന്നും മിണ്ടാത്തതും!!” അവളതു പറയുമ്പോ എനിക്കൊരത്ഭുതവും തോന്നിയില്ല! എന്റെ പപ്പ അത്രയ്ക്കും ഹോട്/ മാൻലി ലുക്ക് ആണെന്ന് ടീച്ചർമാർ പോലും പറയുന്നത് ഞാൻ എന്നെ കേട്ടിട്ടിട്ടുണ്ട്.! എനിക്കുള്ള അതെ അഞ്ചേ മുക്കാൽ അടി ഉയരവും എന്നേക്കാൾ വെളുത്ത നിറവും പപ്പയ്ക്കുണ്ട്. ആരെയും കൂസാതെ നടക്കുമ്പോ ഉള്ള ആ നോട്ടവും. സ്റ്റൈൽ ആയിട്ട് ഇംഗ്ലീഷ് സംസാരിക്കുന്നതും എല്ലാ പെണ്ണുങ്ങൾക്കും ഇഷ്ടമാകും.
“ശെരി ശെരി!! പൂട്ടിവെച്ചോ നിന്റെ പപ്പയെ!!! പക്ഷെ നിന്റെ ആ മുറിയില്ലെ ഈയിടെ പുതുക്കി പണിഞ്ഞത്, അതിൽ നിന്നുനോക്കിയാൽ വിദൂരമായ സ്‌ഥലത്തെ മഞ്ഞു കണ്ടു കൊണ്ട് ഉറക്കത്തിൽ നിന്ന് എണീക്കാനൊക്കെ എന്ത് രസമായിരിക്കും!!! നീയത് ട്രൂത് ഓർ ഡയർ കളിക്കുമ്പോ പറഞ്ഞത് എനിക്കോർമ്മയുണ്ട്..”
“മാൻ കുട്ടികൾ ഇടക്ക് കൂട്ടമായി വരും മിഷേൽ!!!” ഞാനവളെ കൊതിപ്പികാൻ