” ഒരാളുടെ പേര് മാത്രം അറിയാൻ പറ്റുക, അത് കൊണ്ട് എന്താ ഗുണം, യൂസ് ലെസ്സ് പവർ. ഇവളെ കൊന്നേക്കാം ” നീതു എന്നോട് അത് പറഞ്ഞപ്പോൾ പേടിച്ചു ശ്രീ ഒരു സ്റ്റെപ് പുറകിലേക്ക് പോയി.
” നീതു ” ഞാൻ അവളെ വിളിച്ചു.
” എന്താ,?? സിദ്ധു നീ പ്രാക്ടിക്കൽ ആവ്. ഇവളെ കൊന്നാൽ മാത്രമേ നമുക്ക് ഇവളുടെ lifespan കിട്ടൂ. അല്ലേൽ ഇവളുമായി ബോണ്ട് ചെയ്യണം. ഓർത്തു നോക്ക് mr j പറഞ്ഞത്. ഒരു ടീമിൽ അഞ്ചു പേരെ പറ്റൂ, അതായത് നമ്മൾ കൂടാതെ ഇനി മൂന് പേർക്ക് കൂടിയേ ഒഴിവ് ഉള്ളു. ആ മൂന് പേര് എന്തേലും ഉപകാരം ഉള്ള ആരെങ്കിലും ആയാൽ മാത്രമേ നമ്മുടെ നമുക്ക് സർവൈവ് ചെയ്യാൻ പറ്റു. ഇതേപോലെ യൂസ് ലെസ് ആയ ഒരു പവർ കിട്ടിയിട്ട് ഒരു കാര്യവും ഇല്ല. നമ്മൾ ഇപ്പൊ സിമ്പതി തോന്നി ഇവളെ വെറുതെ വിട്ടാലും വേറെ ആരെങ്കിലും ഇവളെ കൊല്ലും. എന്തിനാ അവർക്ക് കുറച്ചു ലൈഫ് സ്പാനും ഒരു കാർഡും വെറുതെ കൊടുക്കുന്നെ. ” നീതു പറഞ്ഞതിലും കാര്യം ഉണ്ട് പക്ഷെ…
” നീതു, നോ ” ഞാൻ പറഞ്ഞു
” സിദ്ധു നിനക്ക് കൊല്ലാൻ പറ്റില്ല എങ്കിൽ ഞാൻ കൊല്ലാം ” നീതു അത് പറഞ്ഞു കൊണ്ട് ശ്രീയുടെ നേരെ പാഞ്ഞു, നീതുവിന്റെ കൈയിൽ ആ ഒരു dagger ഉണ്ടായിരുന്നു അവൾ അത് ശ്രീയുടെ കഴുത്ത് ലക്ഷ്യമാക്കി വീശി.
” നീതു സ്റ്റോപ്പ് ” ഞാൻ അലറി. അന്നേരം നീതു ഒരു പ്രതിമ കണക്ക് നിന്ന് പോയി. ആ dagger ശ്രീയുടെ കഴുത്തിൽ വരഞ്ഞു ഒരു മുറിവ് ഉണ്ടായി. ശ്രീ പേടിച്ചു താഴേക്ക് ഇരുന്നു. നീതു അനങ്ങാൻ ശ്രമിച്ചു അന്നേരം അവളുടെ കയ്യിൽ ഉണ്ടായിരുന്ന ആ ഹാർട്ട് ടാറ്റൂ ന്റെ ഭാഗം വേദന എടുത്തിട്ട് എന്നോണം ഒരു അലർച്ചയോടെ അവൾ പൊത്തി പിടിച്ചു നിലത്ത് ഇരുന്നു പോയി. സൊ ഇത് ബോഡിങ് ന്റെ എഫക്ട് ആവണം. മാസ്റ്റർ രുടെ ആജ്ഞ എന്തായാലും അത് സ്ലേവ് കേൾക്കണം, ലംഗിക്കാൻ ശ്രമിച്ചാൽ ആ ടാറ്റൂ വിന്റെ ഭാഗം വേദന എടുക്കാൻ തുടങ്ങും. ഞാൻ നീതു വിനെ പിടിച്ച് എഴുന്നേൽപ്പിച്ചു. അവൾ എന്നെ ഒന്ന് നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല.
” ശ്രീ നിനക്ക് ഞങ്ങളും ആയി ബോണ്ട് ചെയ്യാൻ താല്പര്യം ആണോ?? ” ഞാൻ ശ്രീയോട് ചോദിച്ചു. അവൾ ആദ്യം നീതുവിനെ ഒന്ന് നോക്കി, പിന്നെ സമ്മതം ആണെന്ന് പറയും പോലെ എന്നെ നോക്കി തല ആട്ടി കാണിച്ചു. ഞാൻ നീതുവിനെ നോക്കി.
” എന്തിനാ എന്നെ നോക്കണേ. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു. ഇനി നീ ഇഷ്ടമുള്ളത് പോലെ ചെയ് ” നീതു അത് പറഞ്ഞിട്ട് കെറുവിച് തല വെട്ടിച്ചു.
” നീ സൂക്ഷിച്ചോ, നിന്നോട് സിമ്പതി ഒന്നും തോന്നിയിട്ടല്ല, നിന്റെ ശരീരം മാത്രം കണ്ടാ അവൻ നിന്നെ ടീമിൽ എടുക്കുന്നെ. പെർവർട്ട് ” നീതു എന്റെ തലക്കിട്ട് ഒരു അടി തരുന്ന പോലെയാണ് ശ്രീയോട് അത് പറഞ്ഞത്. ശ്രീ പേടിയോടെ എന്നെ ഒന്ന് നോക്കി.