വർഷങ്ങൾക്ക് ശേഷം അവൾ ആ റൂമിന്റെ ഉള്ളിൽ കയറി. അവൾ ഒന്ന് കൈ കൊട്ടി അന്നേരം ആ റൂമിൽ ഉണ്ടായിരുന്ന ബൾബ്കൾ എല്ലാം തെളിഞ്ഞു. ആ മുറി തുറന്നിട്ട നീണ്ട ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷെ മാറാലയും പൊടിയും പിടിച്ചു എന്ന് ഒഴിച്ചാൽ അവിടെത്തെ ഉപകരണങ്ങൾക്ക് ഒന്നും യാതൊരു കോട്ടവും പറ്റിയിട്ടില്ല. അവൾ അവിടെ ഉണ്ടായിരുന്ന ചില്ല് പെട്ടിയിൽ പറ്റിയിരുന്ന പൊടി തുടച്ചു. അതിന് ഉള്ളിൽ രണ്ട് കറുത്ത യൂണിഫോം സ് ഉണ്ടായിരുന്നു. Dagger Queen നിന്റെം Death God ന്റേം യൂണിഫോം.
വിദ്യ അവിടെ ഇരുന്ന അവളുടെ dagger കൾ കയ്യിൽ എടുത്തു. Evil Twins എന്ന് അവൾ പേരിട്ടുവിളിക്കുന്ന അവളുടെ പ്രീയപ്പെട്ട ആയുധങ്ങൾ. അവൾ അത് കയ്യിൽ എടുത്ത് ആഞ്ഞു വീശി. നാളുകൾക്ക് ശേഷം അവളുടെ ശരീരം ഷീണിക്കുന്ന വരെ ആ dagger വെച്ച് പ്രാക്ടീസ് ചെയ്തു, ഒരു നൃത്തത്തെക്കാൾ അതി മനോഹരമായിരുന്നു അത്.
അതിന് ശേഷം അവൾ രാഘവിന്റെ ആ Katana എടുത്തു. Katana ഒരു single edged Japanese longsword ആണ്. രാഘവിന്റെ ഫേവറേറ്റ് വെപ്പൺ. അവൾ ആ katana അതിന്റ പൗച്ചിൽ നിന്ന് ഊരി. കാലം ഇത്ര കഴിഞ്ഞിട്ടും അതിന് ഒരു കോട്ടവും പറ്റിയിട്ടില്ല. നല്ല pitch black കളറിലെ ആ വാൾ ഇപ്പോഴും വെട്ടി തിളങ്ങുന്നുണ്ട്. ഒരു തരി പോലും തുരുമ്പ് പിടിച്ചിട്ടില്ല. വെറുതെ ഒന്ന് വീശിയാൽ കരിംകല്ല്പോലും പിളർത്താൻ മാത്രം ഉള്ള മൂർച്ച ഇപ്പോഴും ആ katana ക്ക് ഉണ്ട്. അവൾ ആ katana യുടെ ബ്ലയിഡിൽ കൂടെ വിരൽ ഓടിച്ചു. അതിൽ Sakura എന്ന് കൊത്തിയിരുന്നു. രാഘവ് തന്റെ katana ക്ക് ഇട്ട പേര്. Sakura എന്നാൽ cherry blossom എന്നാണ് അർഥം. നല്ല പിങ്ക് നിറമുള്ള പൂക്കൾ കൊണ്ട് നിറഞ്ഞ അതി മനോഹരമായ മരമാണ് sakura. ആ മരത്തിന്റെ തടി കൊണ്ടാണ് katana യുടെ പിടി പണിതിരിക്കുന്നത്. അതാണ് katana ക്ക് sakura എന്ന് പേര് ഇട്ടത് എന്നാണ് രാഘവ് പറഞ്ഞിട്ടുള്ളത്. പിന്നെ death god, തന്റെ വാൾ വീശുംമ്പോ തെറിച്ചു വീഴുന്ന ചോരതുള്ളികൾ കാറ്റിൽ പാറുന്ന cherry blossom പൂക്കളെ ഓർമ്മിപ്പിക്കുന്ന കൊണ്ടാണ് തന്റെ katana ക്ക് ആ പേര് ഇട്ടത് എന്ന് ഒരു റൂമറും ഉണ്ട്.
Sakura യും evil twins ഉം കയ്യിൽ അങ്ങനെ പിടിച് ഇരുന്നപ്പോ വിദ്യയുടെ ഓർമ്മകൾ പഴയ കാലത്തിലേക്ക് പോയി. Death God, Dagger Queen എന്ന പേരുകൾ ഷാഡോയിൽ ഒരു തരംഗം ആയിരുന്ന കാലം.
***
രാത്രി, R-Old toy കമ്പനിയുടെ ഗോടൗൺ. ഒറ്റ നോട്ടത്തിൽ ഉണ്ടാക്കിയ ടോയ്‌സ് ഡിസ്ട്രിബൂട്ട് ചെയ്യുന്നതിന് മുന്നേ സ്റ്റോർ ചെയ്യുന്ന ഒരു സാദാ ഗോടൗൺ. എന്നാൽ അകത്തേക്ക് കടന്നു ചെന്നാൽ ചെറിയ വെത്യാസം ഉണ്ട്. ചുരുക്കം ചില സ്റ്റാഫ്‌സ്ന് മാത്രം കടന്നു ചെല്ലാൻ അധികാരം ഉള്ള ഒരു underground ഫ്ലോർ അവിടെ ഉണ്ട്. അവിടെ ഇന്ത്യൻ ആർമിക്ക് വേണ്ടി പുതിയതായി കൊണ്ട് വന്ന new മോഡൽ weapons അടങ്ങുന്ന കണ്ടെയ്നർ ഹൈജാക്ക് ചെയ്തു weapons, reverse engineering ചെയ്യുകയാണ് ഒരു കൂട്ടം ആളുകൾ.