നാഡികളുമായി കണക്ട്ട് ചെയ്യും. കണക്ഷൻ പൂർണമാവുന്നതോടെ ഒർജിനൽ ബോഡിയിൽ നിന്ന് consciousness virtual world ലെ ബോഡിലേക്ക് ട്രാൻസ്ഫർ ആകും. നമുക്ക് തോന്നുക നമ്മൾ ഇവിടെ നിന്ന് അങ്ങോട്ട് പോയി എന്നാണ്. പക്ഷെ ശരിക്കും നമ്മുടെ മൈൻഡ് മാത്രമേ ട്രാൻസ്ഫർ ആയിട്ടുള്ളൂ. ഒറിജിനൽ ബോഡി ഇവിടെ ആണ്.
അവിടെ ആ ശരീരത്തിന് വരുന്ന മാറ്റം ഒക്കെ ഒർജിനൽ ബോടിക്കും സംഭവിക്കും. അതായത് അവിടെ വണ്ണം വെച്ചാൽ ഒർജിനൽ ബോഡിക്കും വണ്ണം വെക്കും കുറഞ്ഞാൽ ഇവിടെയും കുറയും. മുറിവ് ഉണ്ടായാൽ ആ പെയിൻ ഒറിജിനൽ ബോഡിയും അറിയും, സപ്പോസ് കൈ മുറിഞ്ഞു പോയാൽ ആ മുറിവ് പറ്റിയ അവിടെ നിന്ന് ഒർജിനൽ ബോഡിയുടെ സ്വാധീനം നഷ്ടമാവും. ഇനി മരിച്ചാൽ ഒർജിനൽ ബോഡിക്ക് ബ്രയിൻ ഡെത്ത് സംഭവിക്കും. ഈ രണ്ട് ബോഡിയും തമ്മിൽ കണക്ഷൻ ഉണ്ട് അത് മാറ്റാൻ പറ്റില്ല.
പുതിയതായി റിക്കൂട്ട് ചെയ്ത assassin സിനെ ട്രെയിൻ ചെയ്യിക്കാൻ ആണ് ഈ വേർഡ് ക്രീയേറ്റ് ചെയ്ത് എന്നാണ് രാഘവ് പറഞ്ഞത്. അവിടത്തെ ടൈം നമുക്ക് അജസ്റ്റ് ചെയ്യാപറ്റും . ഇവിടെത്തെ ഒരു ദിവസം അവിടെ ഒരു മാസം ആയി സെറ്റ് ചെയ്യാം. അത് കൊണ്ട് തന്നെ വെറും 12 ദിവസം കൊണ്ട് ഒരു വർഷം ട്രെയിൻ ചെയ്ത എഫക്ട് ഒർജിനൽ ബോഡിക്ക് വരുത്താൻ പറ്റും. പക്ഷെ അവസാനം രാഘവ് ന്റെ മോൻ ഇതിൽ വരും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിചില്ല.
വിദ്യ ഞാൻ പറഞ്ഞത് നിനക്ക് വിശ്വസികാൻ പറ്റുന്നതിലും അപ്പുറം ആണെന്ന് അറിയാം. എന്നെ വിശ്വാസം ഉണ്ടേൽ ഒരു ലോങ്ങ് ലീവ് എഴുതി കൊടുത്തിട്ട് മറ്റന്നാൾ എന്നെ ഈ അഡ്രസ്സിൽ ബന്ധപ്പെട്. നമുക്ക് അധികം സമയം ഇല്ല. ഞാൻ ഒരു ഐലൻഡ് ആണ് ക്രീയേറ്റ് ചെയ്തത്, അവിടെ വളരെ അപകടകാരിയായ ഒരുപാട് ജീവികൾ ഉണ്ട്. വൈകുന്ന ഓരോ നിമിഷവും മോനുവിന്റെ ജീവന് തന്നെ അപകടം ആണ്. ” പ്രൊഫസർ പറഞ്ഞു നിർത്തിയിട്ട് നേരത്തെ ഓൺ ചെയ്തു വെച്ച ഡിവൈസ് ഓഫ് ചെയ്തു. അന്നേരം ഫോണും മറ്റും ഓൺ ആയി. അവർ വണ്ടി സ്റ്റാർട്ട് തിരിച്ചു വാക്ക് വേ യിൽ വന്നു. അത്രയും നേരം വിദ്യ ഒന്നും സംസാരിച്ചില്ല. വിദ്യയെ പിക് ചെയ്ത അവിടെ തന്നെ ഇറക്കിയിട്ട് പ്രൊഫസർ പോയി. വിദ്യ അദ്ദേഹം കൊടുത്ത കാർഡിലെ അഡ്രസ്സിൽ നോക്കി കുറച്ച് നേരം അങ്ങനെ നിന്നു. പിന്നെ തിരികെ വീട്ടിലേക്ക് പോയി.
കേട്ടത് ഒന്നും സാമാന്യ ബുദ്ധിക്ക് വിശ്വസിക്കാൻ പറ്റിയ കാര്യങ്ങൾ അല്ല. പക്ഷെ കുറച്ച് നാളുകളായി തനിക് ചുറ്റും നടക്കുന്നത് കണ്ടിട്ട് അവൾക്ക് അതൊക്കെ വിശ്വസിക്കുക അല്ലാതെ വേറേ ഒരു വഴിയും ഇല്ലായിരുന്നു. അവൾ കുറേ നേരം ഷവറിന്റെ താഴെ നിന്നു. മനസ്സ് ഒന്ന് ശാന്തമായി എന്ന് തോന്നിയപ്പോൾ അവൾ പുറത്ത് ഇറങ്ങി. ഫോൺ നോക്കിയപ്പോൾ ഒരുപാട് മിസ്സ് കാൾസ് ഉണ്ടായിരുന്നു. മിക്കതും സൂരജും, ജന്നിയും ആണ്. സാധാരണ വിദ്യ ഓഫീസിൽ എത്തുന്ന സമയം കഴിഞ്ഞിരിക്കുന്നു. അവൾ ചിലത് ഒക്കെ ഉറപ്പിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പിന്നെ റൂമിൽ ചെന്ന് വിദ്യയുടേം രാഘവിന്റെയും ഫോട്ടോയുടെ പുറകിൽ വെച്ചിരുന്ന ആ താക്കോൽ എടുത്തു. പിന്നെ ബേസ് മെന്റ്ന്റെ അടുത്തേക്ക് നടന്നു. അവിടെ വേണ്ടാത്ത സാധനങ്ങൾ വെച്ചിരുന്ന ഒരു അലമാര ഉണ്ടായിരുന്നു. അതിന്റ സൈഡിൽ അമർത്തിയപ്പോൾ ആ അലമാര സൈഡിലേക്ക് തെന്നി മാറി. അവിടെ ഒരു വാതിൽ ഉണ്ടായിരുന്നു. വിദ്യ ആ കീ ഉപയോഗിച് ആ വാതിൽ തുറന്നു.