” അതേ അവർ ആണ് അന്ന്, ഞാൻ മരിച്ചു എന്ന് ലോകത്തെ വിശ്വസിപ്പിച്ച് എന്നെ തട്ടിക്കൊണ്ടു പോയത്, രാഘവിനെ കൊന്നത്, ഇന്ന് മോനു അടക്കം ഉള്ള ആളുകളുടെ കിഡ്നാപ്പിന്റെ പിന്നിലും അവർ തന്നെയാണ്. ”
” ഗാങ് 13??? ആരാണവർ?? എന്തിനാ ഇതൊക്കെ ചെയ്യുന്നെ?? ” വിദ്യ.
” ഗാങ് 13. ഒരു നൂറ്റാണ്ട് കാലം മുമ്പ്, തങ്ങളുടെ കണ്ടുപിടുത്തങ്ങൾ മിസ്സ് യൂസ് ചെയ്‌നിന്നത് കണ്ട് 13 സയന്റിസ്റ്റ് കൾ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ഗാങ് 13. തങ്ങളുടെ കണ്ടുപിടുത്തങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാതെ, അർഹത ഉണ്ടെന്ന് അവർക്ക് തോന്നിയ അവരുടെ സ്റ്റുഡന്റ്സിനും മറ്റും മാത്രം കാണിച്ചു, ആ കണ്ട് പിടുത്തങ്ങൾ കൈ മാറി. അതിബുദ്ധിമാൻ മാർ ആയ പുതിയ ആളുകളെ കണ്ട് പിടിച് 13ൽ ചേർത്തു, തങ്ങളുടെ അറിവും കണ്ടുപിടുത്തങ്ങളും അവർക്ക് കൈ മാറി. പതിയെ പുറംലോകം അറിയാതെ ഇരുട്ടിന്റെ ഉള്ളിൽ 13 വളർന്നു. അന്ന് 13 പേര് മാത്രം ഉണ്ടായിരുന്ന ആ സംഘടന ഇന്ന് ലോകം മുഴുവൻ പടർന്നു പന്തലിച്ചിരിക്കുന്നു. Sifi സിനിമകളിൽ പോലും കണ്ട് പരിചയം ഇല്ലാത്ത തരം ടെക്നോളജികൾ അവരുടെ കൈവശം ഉണ്ട്. നമ്മൾ ആദ്യമായി ചന്ദ്രനിൽ കാലു കുത്തുന്നതിന് എത്രയോ കാലം മുമ്പ് അവർ ചന്ദ്രനിൽ റീസർസ് ഫസിലിറ്റിസ് തുടങ്ങിഎന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ??
ഇന്ന് ലോകം അവർ 13 ആയി പകുത്തിരിക്കുകയാണ്. A സെക്ട്, B സെക്ട് C സെക്ട് തുടങ്ങി M വരെ നീളുന്ന 13 സെക്ട്കൾ. ആ ഓരോ സെക്റ്റും 13 ലീഡർസ് അവരുടെ കീഴെ അനേകായിരം ആളുകൾ. അതാണ് ഇന്ന് ഗാങ് 13. ഇന്ത്യ ഉൾപ്പെടുന്ന സെക്ട് C ന്റെ ലീഡർ Mr J എന്ന് വിളിക്കുന്ന ഒരു സൈക്കോപ്പാത്ത് ആണ്. എപ്പോഴും ഒരു സ്കള്ളിന്റെ മുഖമ്മൂടി വെച്ച് നടക്കുന്ന അവന്റെ ഒറിജിൻ ഐഡന്റിറ്റി ആർക്കും അറിയില്ല. അവൻ ആണ് ഇന്ന് ഇവിടെ അരങ്ങേറുന്ന കിഡ്നാപ്കളുടെ സൂത്രദാരൻ ” പ്രൊഫസർ പറഞ്ഞത് ഒക്കെ ഒരു കെട്ടുകഥ പോലെ ആണ് വിദ്യക്ക് തോന്നിയത്.
” പ്രൊഫസർ, ഈ പറഞ്ഞതിന് എല്ലാം തെളിവ്കൾ ഉണ്ടോ?? എന്നാ എന്റെ കൂടെവാ, പോലീസിന്റെ കൂടെ സഹകരിക്കു. നമുക്ക് അവരെ വെളിച്ചത്ത് കൊണ്ട് വരാം. അങ്ങേക്ക് സംരക്ഷണം ഞങ്ങൾ പോലീസ് ഫോഴ്‌സ് തരാം. ” അവസാനം ഒരു ലീഡ് കിട്ടിയതിന്റെ ആവേശത്തിൽ വിദ്യ പറഞ്ഞു. അത് കേട്ട് പ്രൊഫസർ പൊട്ടിച്ചിരിച്ചു.
” I’m സോറി. കുറേ നാളുകൾക്ക് ശേഷം മാ ഞാൻ ഇങ്ങനെ ചിരിക്കുന്നത്. പോലീസ് ഫോഴ്‌സ്?? എന്റർ ഗവണ്മെന്റ് അവരുടെ കയ്യിൽ ആണ്. ഈ യൂണിഫോം ഇട്ട് നീ എത്ര ഓടിയാലും അവരുടെ അടുത്ത് എത്താൻ പറ്റില്ല, നിനക്ക് നിന്റെ മോനേ കണ്ട് പിടിക്കണം എങ്കിൽ നീ പണ്ട് ഊരിവെച്ച ആ കറുത്ത കുപ്പായം ദരിക്കണം, Dagger ക്വീൻ ന് മാത്രമേ അവരുടെ അടുത്ത് എത്താൻ പറ്റൂ. കാരണം ഇന്ന് 13 ലെ അംഗങ്ങൾ സയന്റിസ്റ്റ്സ് മാത്രമല്ല, എഞ്ചിനീയർസ്, ഡോക്ടർസ്, ബിസിനസ് മാൻ, പൊളിറ്റീഷ്യൻസ് തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പലരും ഉണ്ട്. വിദ്യ നിന്റെ തപ്പത്ത് ഇരിക്കുന്ന പലരും 13 ലെ അംഗങ്ങൾ ആണ്, എന്തിന് നിന്റെ സ്വന്തം ടീമിൽ തന്നെ ഉണ്ട് ഒരാൾ ” പ്രൊഫസർ അത് പറഞ്ഞപ്പോൾ വിദ്യ ഒന്ന് ഞെട്ടി. ഒന്ന് താൻ ഒരു ഷാഡോ ആയിരുന്നു എന്ന് പ്രൊഫസർക്ക് അറിയാം എന്ന് അറിഞ്ഞത് രണ്ട് തന്റെ ടീമിൽ ഒരു സ്പൈ ഉണ്ട് എന്ന് കേട്ടത്.