അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ പറ്റിയില്ല. രാവിലെ തന്നെ റെഡിയായി വാക്ക് വേയിൽ എത്തി. ഒരു ട്രാക്ക് സൂട്ട് ആയിരുന്നു അവളുടെ വേഷം, ജോഗിങ്ന് വന്ന ഒരാൾ അല്ലാതെ വേറെ ഒന്നും പറയില്ല. അവൾ നോട്ടിൽ ഉണ്ടായിരുന്ന പോലെ പോണ്ട് ഏരിയയിൽ ഉള്ള നാലാം നമ്പർ കസേരയിൽ ഇരുന്നു. അവൾ നേരത്തെ ആയിരുന്നു, കൃത്യം ആറുമണി ആയപ്പോൾ ഒരാൾ വന്ന് ആ കസേരയിൽ അവൾക്ക് ഓപ്പോസിറ്റ് ആയി ഇരുന്നു. അവൾ ഒന്ന് തിരിഞ്ഞു നോക്കാൻ പോയി.
” തിരിഞ്ഞു നോക്കരുത്, അഞ്ചു മിനിറ്റ് കഴിഞ്ഞു പാർക്കിംഗ് ഏരിയയിലേക്ക് വാ. അവിടെ kl 32 B 3*** എന്ന നമ്പർ ഉള്ള ഒരു വാൻ ഉണ്ട് അതിൽ വന്ന് കയറ് ” ഇത്രയും പറഞ്ഞിട്ട് അയാൾ എഴുന്നേറ്റു പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞു വിദ്യ അവിടേക്ക് ചെന്നു. പറഞ്ഞത് പോലെ അവിടെ ഒരു പഴയ മോഡൽ വാൻ ഉണ്ടായിരുന്നു. വിദ്യ അരയിൽ തന്റെ ഗൺ ഉണ്ടെന്ന് തൊട്ട് നോക്കി ഉറപ്പ് വരുത്തിയിട്ട് വാനിൽ കയറി. ഫ്രണ്ട് സീറ്റിൽ അയാൾ ഉണ്ടായിരുന്നു. പുള്ളി തന്റെ തൊപ്പി ഊരി മാറ്റി.
” പ്രൊഫസർ ” അവൾ വിളിച്ചപ്പോൾ, മിണ്ടരുത് എന്ന് പറയും പോലെ അദ്ദേഹം തന്റെ ചുണ്ടിൽ വിരൽ വെച്ചു. പിന്നെ ചുറ്റും നോക്കിയിട്ട് വണ്ടി എടുത്തു. കുറച്ച് ദൂരം പോയി, വിചനമായ ഒരിടത്ത് വണ്ടി പാർക്ക് ചെയ്തു. പിന്നെ വണ്ടിയുടെ ഡാഷ് ബോർഡിൽ നിന്ന് ഒരു ബോക്സ് പോലെത്തെ ഡിവൈസ് പുറത്ത് എടുത്തു. അതിൽ ഉള്ള ഒരു ബോക്സിൽ ഞെക്കിയപ്പോൾ കണ്ണഞ്ചുന്ന പ്രകാശം പുറത്തു വന്നു. വിദ്യ കണ്ണുകൾ ഇറുക്കി അടച്ചു. കണ്ണ് തുറന്ന് നോക്കിയപ്പോൾ വണ്ടിയിൽ ഉണ്ടായിരുന്ന ലൈറ്റും മ്യൂസിക് സിസ്റ്റവും ഒക്കെ ഓഫ് ആണ് എന്ന് വിദ്യ തിരിച്ചറിഞ്ഞു. അവൾ തന്റെ ഫോൺ എടുത്തു നോക്കി, അതും സ്വിച്ച് ഓഫ് ആണ്. വിദ്യയിൽ ഒരു ആന്തൽ കടന്ന് പോയി. അപ്പൊ… അപ്പോ…
” വിദ്യ നിനക്ക് ഒരുപാട് ചോദ്യങ്ങൾ അതിന് മുമ്പ് എനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്കണം. ഞാൻ അഖിലേഷ് മൂർത്തി തന്നെയാണ്, നിങ്ങളുടെ പ്രൊഫസർ. എന്റെ മരണം ഒരു കെട്ടിച്ചമച്ച കഥയായിരുന്നു. ” പ്രൊഫസർ പറഞ്ഞു തുടങ്ങി.
” അപ്പൊ രാഘവും?? ” അവൾ ആകാംഷ സഹിക്കാൻ പറ്റാതെ ചോദിച്ചു.
” അന്നത്തെ ആ സ്ഫോടനത്തിൽ നിന്ന് അവനും രക്ഷപെട്ടിരുന്നു. പക്ഷെ… He is no മോർ, എന്നെ അവരുടെ കയ്യിൽ നിന്ന് രെക്ഷപെടുത്താൻ ശ്രമിക്കുന്നതിന് ഇടയിൽ… ” അദ്ദേഹം പാതിയിൽ നിർത്തി. വിദ്യയിൽ ഉടലെടുത്ത പ്രതീക്ഷയുടെ കിരണം അപ്പൊ തന്നെ കെട്ടു.
” വിദ്യ, നീ ഗാങ് 13 എന്ന് കേട്ടിട്ടുണ്ടോ??, ഇന്ന് ഈ ലോകം മുഴുവൻ ഭരിക്കുന്നത് ഗവണ്മെന്റോ പോളിക്ടീഷ്യൻസൊ അല്ല, പകരം തേർടീൻ എന്ന് അറിയപ്പെടുന്ന ഒരുകൂട്ടം ആളുകൾ ആണെന്ന് പറഞ്ഞാൽ നിനക്ക് വിശ്വസിക്കാൻ പറ്റുമോ?? ” പ്രൊഫസറിന്റെ ചോദ്യതിന്റെ അർഥം മനസിലാവാതെ വിദ്യ നോക്കി.