ജോൺ :ഈ സിറ്റിയിലെ തന്നെ ഏറ്റവും വലിയ ബിസ്സ്നെസ്സ് വുമനിന്റെ മകനാ നീ ജെയ്സൺ കമ്പനിസിനെ പറ്റി കേട്ടിട്ടില്ലേ
റോസ് :എനിക്കറിയാം അവനെന്തുപറ്റി
ജോൺ :ഒന്നുംപറ്റിയില്ല
ജൂലി :പിന്നെന്താ
ജോൺ :അവൻ അവന്റെ ഫ്രണ്ട്സിനു വേണ്ടി ഒരു പാർട്ടി കൊടുക്കുന്നുണ്ട് നാളെ
റോസ് :അതിന് നമുക്കെന്താ
ജോൺ :നമ്മളും നാളെ അങ്ങോട്ടേക്ക് പോകുന്നു
ജൂലി :അതിന് അവൻ നിന്നെ പാർടിക്ക് വിളിച്ചിട്ടുണ്ടോ
ജോൺ :ഹേയ് ഇല്ല എനിക്ക് അവനെ അറിഞ്ഞുപോലും കൂടാ
ജൂലി :പിന്നെങ്ങനെ പോകാനാ
ജോൺ :അതാ ഞാൻ പറഞ്ഞു വരുന്നത് ആ പാർട്ടിയിൽ ഒരുപാട് പേർ വരും വരുന്നവരെയൊന്നും ചെക്ക് ചെയ്യാറുമില്ല
ജൂലി :എനിക്ക് മനസ്സിലായി നമ്മളും ആളുകളുടെ കൂട്ടത്തിൽ വിളിക്കാത്ത പാർടിക്ക് പോകണമായിരിക്കുമല്ലേ
ജോൺ :അത് താന്നെ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു ജൂലി
ജൂലി :നീയൊന്ന് പോയെ ജോൺ നീ ഈ പറയുന്ന ജെയ്സൺ ആളു പ്രശ്നക്കാരനാണെന്നാ ഞാൻ കേട്ടിട്ടുള്ളത്
ജോൺ :ഒരു പ്രേശ്നവുമില്ല ആ തിരക്കിനിടയിൽ നമ്മളെ ആരും തിരിച്ചറിയുക പോലുമില്ല പിന്നെ ആ പാർട്ടിയിൽ ഇല്ലാത്ത ഫുഡ് ഐറ്റംസ് ഇല്ലെന്നാ ഞാൻ കേട്ടത് ആരൊക്കെ വന്നില്ലെങ്കിലും ഞാൻ പോകും
റോസ് :ജൂലി കേട്ടിട്ട് കുഴപ്പമില്ലെന്ന് തോന്നുന്നു നമുക്കും പോയാലോ
ജൂലി :ഇതൊക്കെ ചീപ്പ് അല്ലേ റോസ്
റോസ് :ഇതൊക്കെ ഒരു രസമായി കണ്ടാൽ മതി ഒന്നും ഉണ്ടാകില്ല
ജൂലി :എന്നാൽ പോയി നോക്കാമല്ലേ പിന്നെ ഞാൻ ഒരാളെ കൂടി കൊണ്ട് വന്നോട്ടെ
ജോൺ :അതാരാ ആ ഒരാൾ
ജൂലി :എന്റെ ഒരു കസിനാ പീറ്റർ
റോസ് :നീ കൊണ്ട് വന്നോ എന്തായാലും ഓസിനല്ലേ പോകുന്നത് അവനും കൂടി വന്നോട്ടെ
ജോൺ :ആര് വേണമെങ്കിലും വന്നോട്ടെ പക്ഷെ കൃത്യ സമയത്ത് എത്തണം നാളെ ജെയ്സൺ കൺവെൻഷൻ സെന്ററിൽ വച്ചാ പാർട്ടി കൃത്യം 7മണിക്ക് നിങ്ങൾ അവിടെ ഉണ്ടാകണം
ജൂലി :ശെരി ഞാൻ ഏറ്റു
ജോൺ :എന്നാൽ ശെരി ഞാൻ ഇപ്പോൾ വരാം