ജൂലി :ഇത് പ്രശ്നമാകും
റോസ് :എന്ത് പ്രശ്നമാകുമെന്ന് അവൻ നല്ല ചെറുക്കനാ ഒരു പ്രേശ്നവുമില്ല
ജൂലി :അതിന് എനിക്ക് മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമുണ്ടോ അവനും തോന്നണ്ടേ
റോസ് :അത് ശെരിയാ അതുകൊണ്ട് നീ ആദ്യം അവനോട് ഇഷ്ടം പറയണം അപ്പോൾ അറിയാല്ലോ അവന്റെ ഉള്ളിലെന്താണെന്ന്
ജൂലി :നീ യൊന്ന് പോയെ ഞാൻ ചോദിക്കാനോ എനിക്കൊന്നും വയ്യ
റോസ് :എങ്കിൽ നീ ചോദിക്കണ്ട അവനെ വേറേ പെൺപിള്ളേർ കൊണ്ട് പോട്ടെ ഈ എനിക്ക് വരെ അവനോട് ഇഷ്ടം തോന്നുന്നുണ്ട്
ജൂലി :എങ്കിൽ നിന്നെ ഞാൻ കൊല്ലും
റോസ് :അങ്ങനെയാണെങ്കിൽ അവനോട് വേഗം കാര്യം പറ
ജൂലി :അവന് എന്നെ ഇഷ്ടമല്ലെങ്കിലോ
റോസ് :അങ്ങനെ വരാൻ ഒരു സാധ്യതയുമില്ല നിന്നെ അവന് ഇഷ്ടമാണെന്ന് തന്നെയാ എനിക്ക് തോന്നുന്നത് നീ ധൈര്യമായി ചോദിക്ക്
റോസ് :ശെരി ഞാൻ ചോദിക്കാം വല്ല കുഴപ്പവും ഉണ്ടായാൽ ഞാൻ നിന്നെ കൊല്ലും
പെട്ടെന്നാണ് അവിടേക്ക് ജോൺ എത്തിയത്
ജോൺ :രണ്ട് പേരും വലിയ തിരക്കിലാണല്ലോ
റോസ് :ഹോ എന്തെങ്കിലും അത്യാവശ്യകാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ കയറി വന്നോളും മാരണം
ജോൺ :മാരണം നിന്റെ തന്ത
ജൂലി :ഒന്ന് നിർത്തിക്കെ രണ്ടും നിങ്ങൾ എപ്പോ കണ്ടാലും കീരിയും പാമ്പുമാണല്ലോ
ജോൺ :അതിനു ഈ പിശാചല്ലേ തുടക്കമിട്ടത്
ജൂലി :അത് വിട് ജോൺ എന്താ കാര്യം
റോസ് :എന്ത് കാര്യം വല്ല തള്ളും പറയാൻ വന്നതായിരിക്കും
ജോൺ :ഞാൻ ഒരു വലിയ ന്യൂസും കൊണ്ട് വന്നതായിരുന്നു ഇനിയിപ്പോൾ പറയുന്നില്ല
ജൂലി :എന്ത് ന്യൂസ് നീ അവളെ നോക്കണ്ട എന്നോട് പറ
ജോൺ :ഞാൻ നിന്നോട് മാത്രം പിന്നീട് പറയാം
റോസ് :എന്താടാ ഇത് ഞാൻ തമാശക്ക് വേണ്ടി ഓരോന്ന് പറയുമ്പോൾ നീ അത് കാര്യമായിട്ട് എടുക്കുന്നതെന്തിനാ
ജൂലി :വിട്ടേക്കെടാ പാവം അവളും കൂടി കേൾക്കട്ടേ
ജോൺ :ശെരി ഞാൻ പറയാം നിങ്ങൾക്ക് ഈ ജെയ്സനെ അറിയാമോ
ജൂലി :ഏത് ജെയ്സൺ