ജൂലി :റോസ് നീ അല്ലേ പറഞ്ഞത് എന്തൊ തിരക്കുണ്ടെന്ന് എന്താ പോകുന്നില്ലേ
റോസ് :ഞാൻ പീറ്ററിന്റെ കൂടെ പോകാമെന്നു കരുതി
ജൂലി :ഹേയ് പീറ്ററിനു ഇവിടെ കുറച്ച് ജോലിയുണ്ട് അത് കഴിഞ്ഞേ അവൻ പോകു നീ ഇറങ്ങാൻ നോക്ക് ഇല്ലെങ്കിൽ ഇവൻ കഥയും പറഞ്ഞിരിക്കും ജോലിയൊന്നും നടക്കുകയുമില്ല
റോസ് :എന്നാൽ ശെരി ഞാൻ ഇറങ്ങുവാ പീറ്റർ അപ്പൊ പിന്നെ കാണാം ജൂലി നീ നാളെ കോളേജിൽ വരുമോ
ജൂലി :ഞാൻ വരാം റോസ്
റോസ് വീടിനു പുറത്തേക്കിറങ്ങി
പീറ്റർ :ഇവിടെ എനിക്ക് ഒരു ജോലിയും ബാക്കി ഇല്ലല്ലോ പിന്നെതിനാ മിസ്സ് ജൂലി കള്ളം പറഞ്ഞത്
ജൂലി :പിന്നെ രണ്ടുപേർക്കും കൂടി ഇരുന്ന് കൊഞ്ചാൻ ഞാൻ സൗകര്യം ചെയ്ത് തരണോ
പീറ്റർ :എന്റെ പള്ളി ഈ മിസ്സ് ജൂലി എന്തൊക്കെയാ ഈ പറയുന്നത്
ജൂലി :നിന്റെ പള്ളിയും അമ്പലവുമൊക്കെ അവിടെ നിൽക്കട്ടെ നീ എന്താ പറഞ്ഞത് ഞാൻ കുറ്റം മാത്രമേ പറയുള്ളൂന്നൊ
പീറ്റർ :(ഞാൻ സത്യമല്ലേ പറഞ്ഞത് )
ജൂലി :നീ എന്താ പറഞ്ഞത് ഞാൻ കേട്ടില്ല
പീറ്റർ :ഒന്നുമില്ല മിസ്സ് ജൂലി എനിക്ക് നല്ല ഉറക്കം വരുന്നു മിസ്സ് ജൂലിക്ക് വയ്യാത്തതല്ലേ പോയി കിടന്നോ
ജൂലി :എന്നെ നീ അങ്ങനെ കിടത്താൻ നോക്കണ്ട
പീറ്റർ :എന്നാൽ ശെരി മിസ്സ് ജൂലി ഞാൻ പോയി കിടക്കട്ടെ
പീറ്റർ വേഗം റൂമിൽ കയറി
ജൂലിയും റൂമിലേക്ക് കയറി കതകടച്ചു
അല്പ സമയത്തിന് ശേഷം
ജൂലി :നിനക്ക് എന്താ ജൂലി ഈ പറ്റിയത് നീ എന്തിനാ അവനോട് വെറുതേ ദേഷ്യപെട്ടത് എനിക്കിത് ഏതൊക്കെയാ ദൈവമേ ഈ പറ്റുന്നത് എന്തായലും നാളെ അവനോട് സോറി പറഞ്ഞേക്കാം
ജൂലി പതിയെ കണ്ണുകൾ അടച്ചു ഉറങ്ങാൻ തുടങ്ങി
പിറ്റേദിവസം രാവിലെ
ജൂലി :പീറ്റർ എനിക്ക് കോളേജിൽ പോകാൻ സമയമായി ഞാൻ പോയിട്ട് വരാം
പീറ്റർ :ഇന്ന് പോണോ മിസ്സ് ജൂലി വയ്യാത്തതല്ലേ