ജൂലി :എനിക്കൊന്നും വേണ്ട ആരാ ഈ നേരത്ത് കഞ്ഞി കുടിക്കുക
പീറ്റർ :അതൊന്നും പറഞ്ഞാൽ പറ്റില്ല മിസ്സ് ജൂലി ഇത് കഴിച്ചേ പറ്റു
ജൂലി :ഞാൻ കഞ്ഞി കഴിക്കില്ല പീറ്റർ
പീറ്റർ :ശെരി മിസ്സ് ജൂലി കഴിക്കണ്ട ഞാൻ കഴിപ്പിച്ചോളാം വാ തുറക്ക് ഞാൻ കോരി തരാം
ജൂലി :അതൊന്നും വേണ്ട ഞാൻ കഴിച്ചോളാം നീ പൊക്കോ
പീറ്റർ :അത് വേണ്ട ഞാൻ കോരി തന്നോളാം
പീറ്റർ ജൂലിക്ക് കഞ്ഞി കൊടുക്കാൻ തുടങ്ങി
ജൂലി :നീ ചെയ്യുന്നതൊക്കെ കണ്ടാൽ എനിക്കേതോ മാരക രോഗമാണെന്ന് തോന്നുമല്ലോ
പീറ്റർ :മിണ്ടാതിരുന്ന് കഴിക്കാൻ നോക്ക് മിസ്സ് ജൂലി വയ്യെങ്കിലും നാക്കിനു ഒരു കുറവുമില്ല
അല്പസമയത്തിനു ശേഷം
ജൂലി :മതി പീറ്റർ എനിക്ക് വയറു നിറഞ്ഞു
പീറ്റർ :ശെരി എങ്കിൽ ഞാൻ ഗുളിക എടുക്കാം
പീറ്റർ ജൂലിക്ക് ഗുളിക നൽകി
പീറ്റർ :അപ്പോൾ ശെരി മിസ്സ് ജൂലി ഉറങ്ങിക്കോ ഞാൻ പുറത്തിരിക്കാം
ജൂലി :എടാ നീ കഞ്ഞി കുടിച്ചോ
പീറ്റർ :ഇല്ല മിസ്സ് ജൂലി
ജൂലി :എങ്കിൽ പോയി കുടിക്ക് വെറുതേ പട്ടിണി കിടക്കണ്ട
പീറ്റർ :അതിന് ഇവിടെ ആര് പട്ടിണി കിടന്നു ഞാൻ രാവിലെ തന്നെ അപ്പവും മുട്ടയും കഴിച്ചതാ
ജൂലി :എടാ ദ്രോഹി അതൊക്കെ വച്ചിട്ടാണോ നീ എനിക്ക് ഈ കഞ്ഞി തന്നത് അപ്പോൾ നീ എനിക്ക് പണി തന്നതാണല്ലേ
പീറ്റർ :എന്റെ പള്ളി എനിക്കിതൊന്നും കേൾക്കാൻ വയ്യേ
പീറ്റർ വേഗം റൂം അടച്ച് പുറത്തേക്കിറങ്ങി
രാത്രി ജൂലിയുടെ വീട്
ജൂലി റൂമിൽ നിന്ന് പതിയെ ഹാളിലേക്കെത്തി
പീറ്റർ :എന്താ മിസ്സ് ജൂലി ഈ കാണിക്കുന്നത് വല്ലതും വേണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ എന്തിനാ എഴുന്നേറ്റു വന്നത്