പീറ്റർ :മിസ്സ് ജൂലി ഈ ഡ്രെസ്സിൽ ഞാൻ എങ്ങനെയുണ്ട്
ജൂലി :നന്നായിട്ടുണ്ട് പീറ്റർ നീ വേഗം ഇറങ്ങാൻ നോക്ക് സമയം 6മണി യായി ഇപ്പോൾ പോയാലെ കൃത്യ സമയത്ത് അവിടെ എത്താൻ പറ്റു
പീറ്റർ :ഞാൻ റെഡിയാണ് മിസ്സ് ജൂലി നമുക്ക് ഇറങ്ങാം
ജൂലിയും പീറ്ററും വീടുപൂട്ടി പുറത്തേക്കിറങ്ങി
ജൂലി :വാ പീറ്റർ നമുക്ക് ഓട്ടോ വല്ലതും കിട്ടുമോയെന്നു നോക്കാം
അല്പ സമയത്തിനുശേഷം ജെയ്സൺ കൺവെൻഷൻ സെന്റർ
ജൂലി : വേഗം വാ പീറ്റർ അവർ അവിടെ കാത്തുനില്ക്കുന്നുണ്ടാകും
പെട്ടെന്നാണ് റോസും ജോണും അവരുടെ അടുത്തേക്ക് എത്തിയത്
ജൂലി :പാർട്ടി തുടങ്ങിയോ ജോൺ
ജോൺ :ഇല്ല ജൂലി ആളുകൾ വരുന്നതേ ഉള്ളു എല്ലവരും ജെയ്‌സന്റെ കോളേജ് മേറ്റ്സാ
ജൂലി :എന്നാൽ ശെരി നമുക്ക് പോകാം
ജോൺ :അതിരിക്കട്ടെ ഇതാണല്ലേ നിന്റെ കസിൻ പീറ്റർ
ജൂലി :അതെ
ജോൺ :ഹായ് പീറ്റർ ഞാൻ ജോൺ
പീറ്റർ :ഉം അറിയാം
ജോൺ :ഇവൻ ഭയങ്കര സീരിയസ് ആണല്ലോ ജൂലി
ജൂലി :ഹേയ് അങ്ങനെ ഒന്നുമില്ല നീ വാ നമുക്ക് വേഗം പോകാം
അവർ സെന്ററിനുള്ളിലേക്ക് കയറി
തുടരും…..