ജോൺ ക്ലാസിനു പുറത്തേക്ക് പോയി
ജൂലി :റോസ് എനിക്ക് ഒരു ഐഡിയ കിട്ടിയിട്ടുണ്ട്
റോസ് :എന്ത് ഐഡിയ
ജൂലി :ഞാൻ പീറ്ററിനോട് പാർട്ടിയിൽ വച്ച് ഇഷ്ടം പറയും
റോസ് :അതെന്തായാലും കൊള്ളാം ജൂലി
ജൂലി :എന്തായാലും നല്ല രീതിയിൽ പ്ലാൻ ചെയ്യണം
വൈകുന്നേരം ജൂലിയുടെ വീട്
പീറ്റർ :മിസ്സ് ജൂലി എന്താ ഇന്ന് വൈകിയത്
ജൂലി :നിനക്ക് ഗിഫ്റ്റ് വാങ്ങാൻ ഒരു കടയിൽ കയറി അതാ വൈകിയത്
പീറ്റർ :ഗിഫ്റ്റോ അപ്പോൾ മിസ്സ് ജൂലി അത് കാര്യമായിട്ട് പറഞ്ഞതാണോ
ജൂലി :അല്ലാതെ പിന്നെ ദാ നോക്ക്
ജൂലി കയ്യിലുണ്ടായിരുന്ന ബോക്സ് പീറ്ററിനു നൽകി
പീറ്റർ :ഇത് ഡ്രസ്സ് ആണല്ലോ ഇതിപ്പോൾ എന്തിനാ വാങ്ങിയത് എനിക്ക് ഇവിടെ ആവശ്യത്തിനുണ്ടല്ലോ
ജൂലി :അത് സാരമില്ല നാളെ നമുക്ക് ഒരിടം വരെ പോകാനുണ്ട് അതുകൊണ്ട് വാങ്ങിയതാ
പീറ്റർ :അതെവിടെയാ
ജൂലി :ഒരു പാർട്ടിക്കാ നിനക്ക് ഇഷ്ടപ്പെട്ട ഫുഡ് ഒക്കെ അവിടെ ഉണ്ടാകും
പീറ്റർ :ആരാ പാർട്ടി നടത്തുന്നത്
ജൂലി :എന്റെ ഒരു ഫ്രണ്ട് നടത്തുന്നതാ
പീറ്റർ :ഏത് ഫ്രണ്ട്
ജൂലി (ഇവന് എന്തൊക്കെയാ അറിയേണ്ടത് )നിനക്ക് അറിയാത്ത ഫ്രണ്ടാ പേര് ജെയ്സൺ
പീറ്റർ :ശെരി മിസ്സ് ജൂലി നാളെ നമുക്ക് അടിച്ചു പൊളിക്കാം
ജൂലി :പിന്നെ എനിക്ക് നിന്നോട് ഒരു പ്രധാന കാര്യം പറയാനുണ്ട്
പീറ്റർ :പോകാനുള്ള വഴി കണ്ട് പിടിക്കണം എന്നല്ലേ ഞാൻ ഉടനെ കണ്ട് പിടിച്ചോളാം ഇനി അധികം വൈകില്ല
ജൂലി :അതിന് ഞാൻ ഇപ്പോൾ നിന്നോട് പോകണമെന്ന് പറഞ്ഞോ നാളെ ഞാൻ നിന്നോട് ഒരു കാര്യം പറയും ആത് കേട്ടിട്ട് നീ പോകണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്ക്
പീറ്റർ :അത്രക്ക് എന്താ എന്നോട് പറയാനുള്ളത്
ജൂലി :അതൊക്കെ നാളെ അറിഞ്ഞാൽ മതി
*******************************************
പിറ്റേ ദിവസം വൈകുന്നേരം ജൂലിയുടെ വീട്