“ഞാന്‍ ഉടനേ വരാം! ങ്ങ്ഹാ ഫാദര്‍, ഒരു ടോര്‍ച്ച് വേണം! ക്വിക്ക്!”
അദ്ദേഹം രാഹുലിനെ താന്‍ ഇരുന്ന കസേരയില്‍ ചായിച്ച് ഇരുത്തി.
പിന്നെ അകത്തുപോയി ഒരു ടോര്‍ച്ച് എടുത്ത് കൊണ്ടുവന്ന് അവള്‍ക്ക് കൊടുത്തു.
“ഫാദര്‍!”
കാര്‍ മുമ്പോട്ട് എടുക്കുന്നതിനിടയില്‍ അവള്‍ വിളിച്ചുപറഞ്ഞു.
“ഡോക്ടേഴ്സ് എല്ലാരും ഔട്ട് ഓഫ് സ്റ്റേഷനാണ്. ഞാന്‍ മരുന്ന്‍ പറിക്കാന്‍ പോവ്വാ,”
അവള്‍ അതി വേഗത്തില്‍ ഡ്രൈവ് ചെയ്ത് പോയി. ഈയിടെ ചികിത്സാകാര്യത്തിലൊന്നും ശ്രദ്ധിക്കാതിരുന്നതിനാല്‍ മരുന്നുകളൊന്നും വീട്ടില്‍ കരുതിയിട്ടില്ല.
അല്ലെങ്കിലും കഠിന വിഷത്തിന്‍റെ ചികിത്സയ്ക്ക് ഒരു ദിവസംപോലും പഴക്കമില്ലാത്ത മരുന്നുകളാണ് വേണ്ടത്.
അത് അവള്‍ തന്നെ നേരിട്ട് കോബ്രാഹില്സില്‍ പോയി പറിച്ചുകൊണ്ടു വരികയാണ് ചെയ്യുക.
സംഘര്‍ഷപൂര്‍ണ്ണമായ മനസ്സോടെ അവള്‍ അതിവേഗത്തില്‍ ഡ്രൈവ് ചെയ്തു.
ഇത്രയ്ക്കും ഉദ്വിഗ്നത, ഇത്രയും ഭയം, ഇത്രയ്ക്കും ആകാംക്ഷയും ആത്മവിശ്വാസമില്ലായ്മയും താന്‍ ഇതുവരെ അനുഭവിച്ചിട്ടില്ല എന്ന്‍ അവള്‍ക്ക് തോന്നി.
പുഴയ്ക്ക് സമാന്തരമായി ഡ്രൈവ് ചെയ്തതിന് ശേഷം കാടിനുള്ളിലേക്ക് കാര്‍ പ്രവേശിച്ചുകഴിഞ്ഞപ്പോള്‍ നിലാവ് മങ്ങുകയും നേര്‍ത്ത മൂടല്‍മഞ്ഞ് ഒഴുകിപ്പരക്കാന്‍ തുടങ്ങുകയും ചെയ്തു.
“ഡാമിറ്റ്!!
അവള്‍ മുരണ്ടു.
വളരെ സൂക്ഷിച്ച് അവള്‍ കാടിലൂടെ മുകളിലേക്ക് ഡ്രൈവ് ചെയ്തു.
പത്തു മിനിറ്റ് കഴിഞ്ഞ് അവള്‍ കാട്ടുപാതയോരത്ത് കാര്‍ നിര്‍ത്തി.
ഇനി നടന്ന്‍ കാടിന്‍റെ ഉള്ളിലേക്ക് നടക്കണം.
നടന്ന്‍ മലകയറി ഒരു ഉറവിനടുത്ത് എത്തണം.
അവിടെയാണ് ഔഷധ സസ്യങ്ങള്‍ വളരുന്നത്.
കൊടുംകാടാണ്.
ഇഴജന്തുക്കളും മൃഗങ്ങളും ധാരാളമുണ്ട്.
പകല്‍പോലും സൂര്യപ്രകാശം അവിടെ കടന്നു വരാറില്ല.
അവള്‍ ടോര്‍ച്ചിന്‍റെ പ്രകാശത്തില്‍ മുമ്പോട്ട് നീങ്ങി.
ചുറ്റും നിശാചര ജീവികളുടെ ചലനശബ്ദങ്ങളും മുരള്‍ച്ചകളും നിറഞ്ഞു.
അന്തരീക്ഷം നിറയെ മൃഗച്ചൂര് നിറഞ്ഞിരുന്നു.
അവളുടെ ശിരസ്സിനു മുകളിലൂടെ കടവാവലുകള്‍ പറന്നു.
കോബ്രാഹില്‍സിലെ നിധി 18 [Smitha]
Posted by