നദീ തീരത്ത് തന്‍റെ ജാഗ്വാറില്‍ ചാരി നില്‍ക്കുകയായിരുന്നു അവള്‍.
രാഹുല്‍ ലീവിലാനെന്നറിഞ്ഞ് അവള്‍ അന്ന് കോളേജില്‍ പോയിരുന്നില്ല.
പകല്‍ മുഴുവനും അയാളെ തിരക്കിയെങ്കിലും അയാളുടെ ക്വാര്‍ട്ടേഴ്സ് അടഞ്ഞു കിടക്കുന്നതാണ് അവള്‍ കണ്ടത്.
പിന്നീട് കണ്ടെത്താന്‍ സാധ്യതയുള്ള ഇടങ്ങളിലൊക്കെ അവള്‍ അയാളെ തിരഞ്ഞു.
രാത്രി എട്ടുമണിയോടടുത്ത ഈ സമയത്താണ് അവസാനം അവള്‍ അയാളെ കാണുന്നത്.
രാഹുല്‍ അവളുടെ മുഖത്തേക്ക് നോക്കി.കമ്പിസ്റ്റോറീസ്.കോം
താന്‍ മുമ്പ് കണ്ടിട്ടുള്ള ദിവ്യ ഇവള്‍ ഇപ്പോള്‍ എന്ന്‍ അയാള്‍ക്ക് തോന്നി.
അവളുടെ കണ്ണുകളില്‍ ക്ഷത്രിയ സഹജമായ തീവ്ര തേജസ് അയാള്‍ കണ്ടു.
“ങ്ങ്ഹാ, ഞാന്‍ തന്നെ!”
തന്നെക്കണ്ടു നടപ്പ് നിര്‍ത്തി തന്‍റെ മുഖത്തേക്ക് നോക്കുന്ന അയാളോട് ദിവ്യ പറഞ്ഞു.
“ദിവ്യ! ഞാന്‍ നിങ്ങളുടെ മാര്‍ഗ്ഗം തടസ്സപ്പെടുത്തി. നിങ്ങളുടെ തപസ്സ് മുടക്കാന്‍! നിങ്ങളെ നശിപ്പിക്കാന്‍! നിങ്ങളുടെ സല്‍പ്പേര് കളയാന്‍!”
കോപം നിറഞ്ഞ വാക്കുകളും പ്രയോഗങ്ങളും കേട്ട് അയാള്‍ അമ്പരന്നു.
അയാള്‍ ചുറ്റും നോക്കി.
“ങ്ങ്ഹാ! നോക്ക്!
അവള്‍ പിന്നെയും ശബ്ദമുയര്‍ത്തി.
“ആരെങ്കിലും കണ്ടാലോ? കേട്ടാലോ? ബ്രഹ്മപദം നഷ്ടപ്പെടും! മഹാത്മാവല്ലേ?”
“നിനക്കെന്ത് പറ്റി ദിവ്യേ?”
തികച്ചും ശാന്തനായി അയാള്‍ ചോദിച്ചു.
“അറിയില്ല; അല്ലേ?”
അവള്‍ മുമ്പോട്ടടുത്തു.
“നിങ്ങള്‍ എന്‍റെ മമ്മിയോടെന്താ പറഞ്ഞെ? ഞാന്‍ നിങ്ങള്‍ക്ക് ഒരു പ്രശ്നമാണെന്നല്ലേ? നിങ്ങള്‍ പറഞ്ഞില്ലേ? ബ്രഹ്മചാരി പോലും! ഏയ് മഹാ ഋഷി! അജ്ഞാനിയായ ഇവള്‍ ഒരു കാര്യം ഉണര്‍ത്തിച്ചോട്ടെ? മറ്റൊരാളുടെ സ്നേഹത്തേയും കണ്ണുനീരിനെയും ചവിട്ടിമെതിച്ച് ഒരാളും ബ്രഹ്മപദം പ്രാപിക്കില്ല. നിങ്ങളെ നേടാനുള്ള എന്‍റെ വ്രതശുദ്ധിയേക്കാള്‍ മികച്ചതെന്ന്‍ കരുതുന്നുണ്ടോ നിങ്ങളുടെ ഈശ്വരത്വം? എന്‍റെ പാതിവ്രത്യത്തെക്കാള്‍ മേന്മയുണ്ടോ നിങ്ങളുടെ ബ്രഹ്മചര്യത്തിന്?”
“ദിവ്യേ, നിര്‍ത്ത്!”
രാഹുലിന്‍റെ ഭാവം മാറി.
“നിര്‍ത്തില്ല ഞാന്‍!”
അവളുടെ ശബ്ദം അല്‍പ്പം കൂടി ഉയര്‍ന്നു.
“നിര്‍ത്തില്ല, ഞാന്‍! എന്നെ ശപിച്ചോളൂ. കൊന്നോളൂ എന്നെ. ഐല്‍ നോട്ട് ഗോ ബാക്ക്! നിങ്ങള്‍ക്ക് എന്നില്‍ നിന്നും പോകാന്‍ കഴിയില്ല! എന്നെക്കൊതിപ്പിച്ചിട്ട് എങ്ങോട്ട് പോകും നിങ്ങള്‍? എന്നെ മോഹിപ്പിച്ചിട്ട്?”
“ദിവ്യേ, ഞാന്‍…”
രാഹുല്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ പറഞ്ഞു വരുന്നത് തുടരാനാകാതെ അയാള്‍ മുമ്പോട്ട് വേച്ച് വീഴാന്‍ തുടങ്ങി.
ദിവ്യക്ക് ഒന്നും മനസ്സിലായില്ല.
കോബ്രാഹില്‍സിലെ നിധി 18 [Smitha]
Posted by