കോബ്രാഹില്‍സിലെ നിധി 18 [Smitha]

Posted by

കോബ്രാ ഹില്‍സിലെ നിധി 18

CoBra Hillsile Nidhi Part 18 | Author :  SmiTha   click here for all parts

പ്രഭാതം.
തലേ രാത്രിയിലെ അപ്രതീക്ഷിതവും അസുഖകരവുമായ സംഭവമോര്‍ത്ത് ചിന്താകുലനായിരുന്ന രാഹുലിനെ ഉണര്‍ത്തിയത് പുറത്ത് വന്ന്‍ നിന്ന കാറിന്‍റെ ശബ്ദമാണ്.
ഡ്രൈവിംഗ് സീറ്റില്‍ നിന്ന്‍ ഗായത്രി ദേവി ഇറങ്ങുന്നത് രാഹുല്‍ കണ്ടു.
അതിന് ശേഷം രാജശേഖര വര്‍മ്മയുടെ വീട്ടില്‍ താന്‍ കണ്ടിട്ടുള്ള ഒരു പരിചാരികയേയും.
അവരിരുവരേയും കണ്ട് അയാള്‍ അദ്ഭുതപ്പെട്ടു.
താന്‍ പ്രതീക്ഷിച്ചത് രാജശേഖര വര്‍മ്മയെയാണ്.
അവരിരുവരും രാഹുലിന്‍റെ ക്വാര്‍ട്ടേഴ്സിനെ സമീപിച്ചു.
“പ്രണാമം ഗുരുജി,”
തൊഴുകൈകളോടെ ഗായത്രി ദേവി പറഞ്ഞു.
“പ്രണാമം, തമ്പുരാട്ടി വരൂ,”
രാഹുല്‍ എഴുന്നേറ്റ് നിന്ന്‍ അവരെ സ്വാഗതം ചെയ്തു.
“അവിടുത്തെ കല്‍പ്പനയുണ്ടായിരുന്നു…”
അവര്‍ ആകാംക്ഷയോടെ പറഞ്ഞു.
“….ഇവിടെം വരെ വരാന്‍….”
രാഹുല്‍ അവരെ ശാന്തമായ ഭാവത്തോടെ നോക്കി.
“തമ്പുരാന്‍ സ്ഥലത്തില്ലേ?”
അയാള്‍ ചോദിച്ചു.
“അദ്ദേഹം ഇന്ന്‍ രാവിലെ പോയി,”
അവര്‍ അറിയിച്ചു.
“രണ്ടു മൂന്ന്‍ ദിവസങ്ങള്‍ കഴിഞ്ഞേ വരികയുള്ളൂ. സ്റ്റേറ്റ്സിലാണ്,”
രാഹുല്‍ ഒന്ന്‍ രണ്ടു നിമിഷത്തേക്ക് നിശബ്ദനായി.
“തമ്പുരാട്ടി ഇരിക്കൂ,”
അതിന് ശേഷം ഇരിപ്പിടം കാണിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.
“എനിക്ക് പറയാനുള്ളത് അല്‍പ്പം ഗൌരവമുള്ള കാര്യമാണ്,”
അയാള്‍ പരിചാരികയെ നോക്കി.
“ഇവള്‍ വിശ്വസ്തയാണ്,”
അവളെ നോക്കി ഗായത്രി ദേവി പറഞ്ഞു.
“അവിടുന്ന്‍ പറയണം,”
രാഹുല്‍ കസേരയില്‍ ഇരുന്നു.
അയാള്‍ക്കഭിമുഖമായി മേശക്കിപ്പുറത്ത് അവരും.
പരിചാരിക ഗായത്രി ദേവിയുടെ പിമ്പില്‍ നിന്നു.
രാഹുല്‍ ഒന്ന്‍ രണ്ടു നിമിഷം ചിന്താകുലനായി.
“മഹാ മൃത്യുഞ്ജയ യാഗം ഒരാസാധാരണ യാഗമാണ്‌,”
അതിന് ശേഷം ഗായത്രി ദേവിയുടെ മുഖത്ത് നോക്കി ഓആല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *