കോബ്രാഹില്‍സിലെ നിധി 17 [Smitha]

Posted by

അയാള്‍ മന്ത്രോപാസന തുടര്‍ന്നു.
പക്ഷെ അകലെ നിന്ന്‍ വരുന്ന ആ സംഗീതം വീണ്ടും തടസ്സം സൃഷ്ടിക്കുന്നു.
അപ്രതിരോധ്യമായി അത് തനിക്ക് ചുറ്റും വളരുന്നു.
അയാള്‍ കണ്ണുകള്‍ തുറന്നു.
പാട്ട് കേള്‍ക്കുന്ന ഭാഗത്തേക്ക് നോക്കി.
ആരെയും കാണാനില്ല.
പക്ഷെ ആ പാട്ടിന്‍റെ ഭാവതീവ്രത വര്‍ധിക്കുന്നു.
പെട്ടന്നയാള്‍ ശബ്ദത്തിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു.
ദിവ്യ!
അവള്‍ നന്നായി പാടുമെന്ന് അയാള്‍ അറിഞ്ഞിരുന്നു.
മെട്രോപ്പോലിറ്റന്‍ ക്ലബ്ബിന്‍റെ വാര്‍ഷികത്തിന് അയാള്‍ അവളുടെ പാട്ട് കേട്ടിരുന്നു.
പിന്നെ മുമ്പൊരിക്കല്‍ കോബ്രാഹില്‍സില്‍ പോയപ്പോള്‍ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു പ്രകടനവും അയാള്‍ കണ്ടിരുന്നു.
അവിടെ ചിലവഴിച്ച് സമയത്ത് താന്‍ ആവശ്യപ്പെട്ടിട്ട് അവള്‍ ചില കീര്‍ത്തനങ്ങളും പാടിയിരുന്നു.
അതേ, ഇത് ദിവ്യയാണ്. അവളുടെ സംഗീതത്തില്‍ പ്രതിരോധിക്കാനാവാത്ത ഒരു വശ്യതയുണ്ടെന്ന്‍ രാഹുല്‍ തിരിച്ചറിഞ്ഞു.
അയാള്‍ എഴുന്നേറ്റു.
താന്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ മന്ത്രമാണ് അതെന്ന് അയാള്‍ക്ക് തോന്നി.
രാഹുല്‍ പാട്ട് കേള്‍ക്കുന്ന ദിക്കിലേക്ക് നടന്നു.
ശബ്ദം ഇപ്പോള്‍ തൊട്ടടുത്താണ്.
അയാള്‍ ചുറ്റും നോക്കി.
പെട്ടെന്നയാള്‍ പിടിച്ചു നിര്‍ത്തിയത് പോലെ നിന്നു.
താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത ഒരു വിസ്മയ ദൃശ്യം.ഇന്ദ്രിയങ്ങളെ വിഭ്രാമിപ്പിക്കുന്ന അതിസുന്ദരമായ ഒരു കാഴ്ച്ച!
പുഴയുടെ നീലപ്പരപ്പില്‍ അരയൊപ്പം വെള്ളത്തില്‍ ദിവ്യ!
കാര്‍കൂന്തല്‍ കെട്ടഴിഞ്ഞ് പിമ്പില്‍ പടര്‍ന്ന്‍ കിടക്കുന്നു.
ചുവന്ന ബ്രായും ലോങ്ങ്‌ സ്കര്‍ട്ടും അവള്‍ ധരിച്ചിരുന്നു.
അനുപമവും വിലോഭാനീയവുമായ നിറമാറിന്‍റെ ഭംഗിയില്‍ ഒരു നിമിഷം അയാളുടെ കണ്ണുകള്‍ തറഞ്ഞു.
അയാളുടെ കണ്ണുകള്‍ തന്‍റെ മാറില്‍ പതിഞ്ഞപ്പോള്‍ പുഷ്പ സൌരഭ്യമേറ്റ് മാര്‍മുത്തുകള്‍ തുടുക്കുന്നത് ദിവ്യ അറിഞ്ഞു.
അയാളുടെ കണ്ണുകളിലേക്കും പിന്നെ മിഴികള്‍ താഴ്ത്തി അവള്‍ സ്വന്തം മാറിലേക്ക് നോക്കി.
പിന്നെ തപിക്കുന്ന ഹൃദയത്തോടെ, കാമസുഗന്ധിയായ മിഴികളോടെ, പ്രണയപാരവശ്യത്താല്‍ വിതുമ്പിവിറയ്ക്കുന്ന ചുണ്ടുകളോടെ അവള്‍ വീണ്ടും അയാളുടെ കണ്ണുകളിലേക്ക് നോക്കി.
അയാളുടെ കണ്ണുകള്‍ പിന്നെ ശില്പ്പഭംഗിയുള്ള അവളുടെ ഉടലിന്‍റെ നഗ്നതയില്‍ പതിഞ്ഞു.
പൊക്കിള്‍ക്കൊടിയില്‍.
നനഞ്ഞൊട്ടിയ സ്കര്‍ട്ടിലൂടെ കാണാവുന്ന തുടകളുടെ മാദകഭംഗിയില്‍.
ദിവ്യ കൈയുയര്‍ത്തി വിടര്‍ന്ന്‍ പടര്‍ന്ന തലമുടി മാടിയൊതുക്കി.
തന്‍റെ കണ്ണുകളിലും നിശ്വാസത്തിലും തപം നിറയുന്നത് അയാള്‍ അറിഞ്ഞു.
ഇതുവരെ അറിയാത്ത ഒരഗ്നിയുടെ ചൂട് ധമനികളിലേക്ക് സംക്രമിക്കുന്നു.
ശരീരത്തില്‍, ആത്മാവിന്‍റെ നിഗൂഡ ഇടങ്ങളില്‍ ഇതുവരെ ദൃശ്യമാകാത്ത മോഹന വര്‍ണ്ണങ്ങള്‍ പടര്‍ന്നിറങ്ങുന്നു.
ഒരു ഉള്‍ത്തരിപ്പ്…!
ഒരു ദാഹം…!
ജലരാശിയുടെ കുളിരാര്‍ന്ന ആഴങ്ങളില്‍ നിന്ന്‍ ഉയര്‍ന്ന് അവള്‍ വെള്ളം തെറിപ്പിച്ച് ഉയരുന്നു.
തലമുടിയുലച്ച്, പരിസരം മറന്ന്‍ സ്വപ്ന സദൃശ്യമായ ചലനങ്ങളോടെ നനഞ്ഞൊട്ടിയ വസ്ത്രങ്ങളിലൂടെ പുറത്ത് കാണപ്പെടുന്ന വശ്യമാദകത്വമിളക്കി, തലോടി….
അവള്‍ പാടി…
പ്രണയത്തിന്‍റെ താപവും കിതപ്പും കാമത്തിന്‍റെ ഗ്രീഷ്മ സ്പര്‍ശവും ദിവ്യത്വവും നിറഞ്ഞ ഒരു ഗാനം….
ചേതോഹരമായ സുഖാനുഭൂതി അവളുടെ മുഖത്ത് നിറഞ്ഞു.
രാഹുല്‍ മുമ്പോട്ട്‌ നടന്നു.
അവളുടെ നേരെ.
തീരത്ത് നിന്ന്‍ അയാള്‍ നദിയിലേക്കിറങ്ങി.
കാലുകള്‍ വെള്ളത്തില്‍ തട്ടിയപ്പോള്‍ അയാള്‍ പെട്ടെന്ന് നിന്നു.
തൊട്ടുമുമ്പില്‍ നില്‍ക്കുന്ന ദിവ്യയെ അയാള്‍ ഉറ്റുനോക്കി.
പാട്ടിന്‍റെ ലഹരിനിറഞ്ഞ ഒരു വേള ദിവ്യ കണ്ണുകള്‍ തുറക്കുമ്പോള്‍ മുമ്പില്‍ രാഹുല്‍ നില്‍ക്കുന്നത് കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *