ഗായത്രിദേവിയും.
“എന്‍റെ ഭഗവതീ, നമിച്ചു!”
ദിവ്യ രാധയുടെ നേരെ കൈകള്‍ കൂപ്പി.
“ഇത്രേം ജനറല്‍ നോളെജ് ഒക്കെ എന്‍റെ രാധചേച്ചീടെ തലക്കകത്ത് ഒണ്ടാരുന്നോ?”
“മുല്ലപ്പൂമണമേറ്റ് കിടക്കും…”
രാധ പറഞ്ഞു തുടങ്ങി.
“മതി മതി..”
ദിവ്യ രാധയുടെ പിന്‍ ഭാഗത്ത് പതിയെ അടിച്ചു.
“മുല്ലപ്പൂമണം ഇപ്പം തല്‍ക്കാലം ഈ ചോറ് കൊണ്ടുപോയി അടച്ചു വെച്ചേ,”
രാധ ചിരിച്ചുകൊണ്ട് ട്രേയുമെടുത്തുകൊണ്ട് അകത്തേക്ക് നടന്നു.
ദിവ്യ ഗായത്രി ദേവിയുടെ മടിയില്‍ തലവെച്ചു കിടന്നു.
എന്നിട്ട് അവരുടെ നേരെ പുഞ്ചിരിയോടെ നോക്കി.
“നാലഞ്ചു ദിവസമായി മോളെ ഞാന്‍ ശ്രദ്ധിക്കുന്നു,”
അവളുടെ തലമുടിയില്‍ വാത്സല്യപൂര്‍വ്വം തലോടിക്കൊണ്ട് അവര്‍ പറഞ്ഞു.
“നീ ഒന്നും കഴിക്കുന്നില്ല.ഒരു ഗ്ലാസ്സ് വെള്ളംപോലും കുടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ബ്രേക്ക് ഫാസ്റ്റിനും ഊണിനുമൊക്കെ വിളിക്കുമ്പോള്‍ ക്ലബ്ബില്‍ നിന്ന്‍ കഴിച്ചു, ഫ്രെണ്ട്സിന്‍റെ വീട്ടീന്ന് കഴിച്ചു എന്ന്‍ കേള്‍ക്കാം…”
അവര്‍ അവളുടെ മുഖം കയ്യിലെടുത്തു.
“എന്‍റെ മുഖത്തേക്ക് നോക്ക്,”
അവര്‍ പറഞ്ഞു.
“എന്‍റെ മോളെ, നിനക്കെന്ത് പറ്റി?”
ദിവ്യയുടെ കണ്ണുകള്‍ പതിയെ ഈറനാകുന്നത് അവര്‍ കണ്ടു.
“ഐം സോറി മമ്മി,”
അവര്‍ക്ക് ഒന്നും മനസ്സിലായില്ല.
“എന്തിനാ മോളെ സോറി?”
“ഞാന്‍ മമ്മിയോട് നുണ പറഞ്ഞു,”
ദിവ്യയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ തന്‍റെ ഹൃദയം പിടയുന്നതിന്റെ ചലനം അവര്‍ അറിഞ്ഞു.
ഈശ്വരാ, എന്ത് പറ്റി എന്‍റെ കുട്ടിയ്ക്ക്?
അവര്‍ വിഭ്രാന്തിയോടെ ചിന്തിച്ചു.
“എന്ത് നുണ?”
“മമ്മീ, ഞാന്‍…”
അവരുടെ സംഭ്രമം നിറഞ്ഞ മുഖത്തേക്ക് നോക്കി ദിവ്യ പറഞ്ഞു.
“ഞാനെങ്ങനാ മമ്മിയോടത് പറയ്യാ?”
തന്‍റെ ഈറന്‍ മിഴികളില്‍ത്തന്നെയാണ് അവരുടെ നോട്ടം എന്ന്‍ ദിവ്യ കണ്ടു.
“എനിക്ക് വ്രതമാണ് മമ്മി…ഞാന്‍ വ്രതമെടുക്കുകയാണ്.”
“വ്രതമോ? എന്ത് വ്രതം?”
“പറയാം..പറയാം,”
തന്‍റെ കവിളുകളെ തലോടുന്ന അവരുടെ കൈകളില്‍ പിടിച്ചുകൊണ്ട് ദിവ്യ പറഞ്ഞു.
“ആദ്യം അല്‍പ്പം ഡ്രമാറ്റിക്കായി പോയെറ്റിക്കായി പറയാം…”
അവള്‍ തന്‍റെ സ്വപ്നഭംഗിയുള്ള കണ്ണുകള്‍ വിദൂരതയിലേക്ക് മാറ്റി.
“മമ്മീടെ മോള്‍ക്കിപ്പോള്‍ വയസ്സ് പതിനെട്ട്.രാത്രികള്‍ക്ക് ദൈര്‍ഘ്യമേറുന്ന പ്രായം…പൂവുകള്‍ക്ക് നിറം പൊര എന്ന്‍ തോന്നുന്ന പ്രായം…വേനല്‍ക്കാലത്തും മഴവില്ല് വിരിയാത്തതെന്തേ എന്ന്‍ ചോദിച്ച് ആകാശത്തോട് വഴക്കുണ്ടാക്കുന്ന പ്രായം….ഇണചേരുന്ന പക്ഷികളോടും പറവകളോടും അസൂയ തോന്നുന്ന പ്രായം….സ്വപ്നത്തിന്‍റെ മലഞ്ചെരിവിലൂടെ കുതിരപ്പുറത്തേറിവരുന്ന രാജകുമാരന്‍റെ മുഖവും രൂപവും തിരിച്ചറിയുന്ന പ്രായം…”
ഗായത്രിദേവി പുഞ്ചിരിയോടെ അവളെ നോക്കി.
“ആ പ്രായത്തിന്‍റെ എല്ലാ അസുഖങ്ങളും തുടങ്ങി മമ്മീടെ മോള്‍ക്ക്…”
താന്‍ പരിഭ്രാമിക്കാത്തതെന്ത് എന്നോര്‍ത്ത് അവര്‍ അദ്ഭുതപ്പെട്ടു.
“ഇനി റിയലിസ്റ്റിക്കായി നേരെ വാ നേരെ പോ എന്ന മട്ടില്‍ പറയാം,”
ദിവ്യയുടെ ശബ്ദം അവര്‍ വീണ്ടും കേട്ടു.
അവര്‍ അവളുടെ കണ്ണുകളില്‍ ഉറ്റുനോക്കി.
“ഐം ഇന്‍ ലവ്,”
ഗായത്രിദേവിയുടെ മുഖത്ത് ചിരി പടര്‍ന്നു.
“അതൊക്കെ സമ്മതിച്ചു,”
കോബ്രാഹില്‍സിലെ നിധി 17 [Smitha]
Posted by