പത്തുമിനിറ്റിനകം ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തും ഞാൻ ബൈക്ക്ന്റെ ഗിയർ മറി ആക്സിലേറ്റർ കറക്കി പിടിച്ചു.
സാധരണ ഈ സമയത്ത് റോഡിൽ സ്കൂൾ ബസുകളും ഓഫീസിൽ പോകുന്നവരുടെയും തിരക്ക് ആയിരിക്കും. പക്ഷെ ഇന്ന് റോഡ് വിജനമാണ്. റോഡ് ഫ്രീ ആയത് കൊണ്ട് ഞാൻ കുറച്ചു കൂടി സ്പീഡ് കൂട്ടി. വഴിയിൽ കുട്ടികളെ ബസ്സിൽ കയറ്റാൻ നിൽക്കാറുള്ള അമ്മമാരെയും കണ്ടില്ല . കവലയിലും ആരെയും കണ്ടില്ല ഇത് എന്താ ഇന്ന് വല്ല ഹർത്താലുമാണോ . എത്ര നാളായി ഒരു ഹർത്താലോ ബന്ദ്ഓ വന്നിട്ട്. റെയിൽവേ സ്റ്റേഷന് മുന്നിലും വലിയ തിരക്ക് ഇല്ല ഇത് എന്താ സംഭവം ഞാൻ മനസ്സിൽ വിചാരിച്ചു. ട്രെയിൻ എത്താൻ സമയമായി എത്രയും പെട്ടെന്ന് സ്റ്റേഷനുള്ളിൽ കയറണം എന്ന ചിന്തയിൽ ആയിരുന്നു ഞാൻ.
” ചേട്ടാ മലബാർ പോയോ ”
സ്റ്റേഷനിൽ കണ്ട ഒരു ചേട്ടനോട് ഞാൻ ചോദിച്ചു.
” ഹേയ്……ഷെഡിൽ പോലും വന്നില്ല ”
” ആ ”
ഞാൻ നടത്തം നിർത്താതെ സ്റ്റേഷനിൽ കയറി. ഞാൻ ജോലി കിട്ടി ആദ്യ ദിവസങ്ങളിൽ ഷെഡിൽ ട്രെയിനിൽ ആയിരുന്നു പോയ്കൊണ്ട് ഇരുന്നത് . പിന്നെ ഞാൻ മടിപിടിച്ചു വീട്ടിൽ നിന്നു ഇറങ്ങാൻ ലേറ്റ് ആകാൻ തുടങ്ങി. പിന്നെ ട്രെയിനിൽ മുടിഞ്ഞ തിരക്കും ആയിരിക്കും. പിന്നെ പതിയെ ഷെഡിലിനു ശേഷം വരുന്ന ട്രെയിനിൽ അയി യാത്ര അതിലും തിരക്ക് ആയിരിക്കും പക്ഷെ താമസിച്ചു ഇറങ്ങിയാൽ മതിയല്ലോ.
പ്ലാറ്റഫോംമിൽ അധികം തിരക്ക് ഇല്ല. ഷെഡിൽ പോയില്ലെങ്കിൽ ഈ തിരക്ക് അല്ലാലോ കാണേണ്ടത്. ഞാൻ ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നപ്പോൾ. അവിടെ നിന്ന രണ്ട് സ്ത്രികൾ എന്നെ തടഞ്ഞു.
” തിരുവനന്തപുരതെക്ക് ആണോ ”
” അതെ ”
ഞാൻ സംശയത്തോടെ മറുപടി പറഞ്ഞു.
” ഇതാ ടിക്കറ്റ് … ഞങ്ങൾ തിരിച്ചു പോകുക ആണ് .. മോൾക്ക് ഇന്ന് സ്കൂൾ ഇല്ല “