കോയിൽലേഷൻ [Danmee]

Posted by

 

” ഹേയ്  വെണ്ട  അയാൾ  പറഞ്ഞത് അല്ലെ  …. അല്ലെങ്കിലും  ഞാൻ  കാരണം  അല്ലെ   അയാൾക്ക്  ഈ  ഗതി വന്നത്…… അയാൾ പറഞ്ഞിട്ട് വിളിച്ചു പറയാം ”

 

” ഇനി  അയാളെ  കാണണമെങ്കിൽ  വൈകുന്നേരം ആകും…. അത് വരെ  ഇവിടെ   ഇരിക്കാൻ പോകുക ആണോ ”

 

” അയാൾ  പറഞ്ഞ  ഫ്ലാറ്റ്  എവിടെ ആണ്‌… നമുക്ക്  അയാൾ  പറഞ്ഞത് പോലെ  അയാളുടെ   ഫോൺ റിസെറ്റ് ചെയ്യണ്ടേ? ”

 

” എന്തിന്….  അയാൾക്ക്  വല്ലതും  പറ്റിയാൽ  ഒടുവിൽ  നമ്മൾ  തുങ്ങും ”

 

” അതാ  എനിക്കും   പേടി…. അയാൾ  അവസാനമായി  പറഞ്ഞ  കാര്യം  അല്ലെ ”

 

” നീ ഇങ്ങനെ   പേടിക്കണ്ട…. അയാൾ വീട്ടിൽ   അറിയാതെ  എന്തോ  ഒപ്പിക്കാൻ  വന്നതാ…. പിന്നെ   ഫോൺ ക്ലിയർ ചെയ്യാൻ പറയുന്നത്  എന്തിനാണെന്ന്  ഊഹിക്കാമല്ലോ ”

 

” അല്ല  ഇത്‌ എല്ലാം  എന്നോട് അല്ലെ  പറഞ്ഞത്… ഞാൻ  കാരണമാണ് അയാൾക്ക്   ഈ  അവസ്ഥ വരാൻ  കാരണം എന്നിട്ടും   ഒരു പരിജയം ഇല്ലാത്ത എനിക്ക്   എടിഎം പിന്നും പാസ്സ്‌വേർഡും  എല്ലാം  തന്നില്ലേ ”

 

” അത്   മരിച്ചു പോകും  എന്ന  പേടിയിൽ തന്നതാ ”

 

പെട്ടെന്ന്  എന്റെ ഫോൺ ബെല്ലടിച്ചു. ലീന മേഡം  ആണ്‌  ഞാൻ  ഫോൺ സ്‌ക്രീനിൽ  കുറച്ചു  നേരം  നോക്കിയ  ശേഷം  കാൾ കട്ട്‌ ചെയ്തു. ഇത്‌  കണ്ട  അവൾ  പറഞ്ഞു.

 

” താൻ  പോണെങ്കിൽ  പൊക്കോ …. ഞാൻ  എന്തായാലും  അയാളെ കണ്ടിട്ടേ  പോകുന്നുള്ളൂ……  വൈകുന്നേരം വരെ  സമയം  ഉണ്ടല്ലോ  ഇതിനിടയിൽ  അയാൾ പറഞ്ഞ  ഫ്ലാറ്റിൽ  പോയി  അയൾ പറഞ്ഞ കാര്യം ചെയ്യണം……… എനിക്ക്  ഈ  ഫ്ലാറ്റ്  എവിടെ എന്ന് അറിയില്ല  തനിക്ക്  അറിയാമോ ”

 

” ഇവിടെന്ന് അടുത്ത  രണ്ട് കിലോമീറ്റർ കാണും ”

 

” എന്നെ  എവിടെ വരെ ഒന്ന് വിടുമോ ”

 

“മ്മ് നീ വാ  ഞാൻ  ആക്കാം….. എന്തായാലും വൈകിട്ട് വരെ  ഇവിടെ   ഇരിക്കുന്നത്  ചടങ്ങ് ആണ്‌…. അയാളുടെ  ഫ്ലാറ്റിൽ പോയി  റസ്റ്റ്‌ ചെയ്യുക എങ്കിലും  ചെയ്യാം “

Leave a Reply

Your email address will not be published. Required fields are marked *