ചുംബനത്തിലെ വൈവിദ്ധ്യങ്ങൾ [ആൽബി]

Posted by

പങ്കാളിയുടെ ഇഷ്ടത്തോടെ ആവണം ചുംബിക്കേണ്ടത്.ഇണകളുടെ പരസ്പര പൊരുത്തം ആണ് ചുംബന ത്തിന്റെ വിജയരഹസ്യം. അല്ലെങ്കിൽ അവ ചുണ്ടുകളുടെ കൂടിച്ചേരൽ ആയൊതുങ്ങും. ചുംബനത്തിനും തലോടലിനും ബന്ധങ്ങളെ കൂട്ടിയുറപ്പിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ദൃഢമായ ചുംബനവും തലോടലും വികാരങ്ങളെ ഉണർത്തുന്നതിനും പരസ്പരം ഉള്ള വിശ്വാസവും സ്നേഹവും ശക്തിപ്പെടുത്തുന്നതിനും സഹായകമാവുന്നു. ചുംബനങ്ങൾ പുരുഷൻ മറന്നുകളയും, എന്നാൽ സ്ത്രീ മറക്കില്ല. അതവൾക്ക് അവന്റെ പ്രേമത്തിന്റെ അളവുകോൽ ആണ്.

പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. നല്ലൊരു ചുംബനത്തിന് വീഞ്ഞിനേക്കാൾ ലഹരി നൽകാൻ സാധിക്കും. അതുകൊണ്ടൊക്കെ ആകണം ഷേക്സ്പിയർ മുതൽ ബൈറൻ വരെയുള്ള പ്രണയ കവികൾ ചുംബനത്തിന്റെ മാജിക്കിനെക്കുറിച്ച് പാടിയത്.

ജീവനുള്ള എല്ലാ ജീവജാലങ്ങൾക്കും ഉത്തേജനം നൽകുന്ന പ്രക്രിയയാണ് ചുംബനം. ഏതെങ്കിലും തരത്തിൽ ചുംബിക്കാത്ത മനുഷ്യനോ ജീവജാലങ്ങളോ ഉണ്ടാകില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ചുംബിക്കാത്തവരോ ചുംബനം ഇഷ്ടപ്പെടാത്തവരോ ഉണ്ടാകില്ല.അതിനാൽ ഓരോ ചുംബനങ്ങളും ആസ്വാദ്യകരമാക്കുക. മടിയില്ലാതെ തന്റെ ഇണയെ പുണരുക, ചുംബിക്കുക……

നിങ്ങൾക്കായി കുറച്ചു ചുംബനരീതികൾ പരിചയപ്പെടുത്തട്ടെ.

1)എയ്ജൽ കിസ്സ് — ഇണയുടെ കൺപോളകളിലോ, കണ്ണിന്റെ വശങ്ങളിലോ മൃദുവായി ചുംബിക്കുന്നു.

2)കിസ്സ് ഓൺ ദി ഹാൻഡ് —കുനിഞ്ഞു ഇണയുടെ കരം പിടിച്ചു കൈത്തണ്ടയുടെ പുറത്ത് നൽകുന്ന അതിപുരാതനമായ ചുംബനരീതി.

3)വുഡ്പെക്കർസ് കിസ്സ് — മരംകൊത്തി മരത്തിൽ കൊത്തുന്നത് പോലെ വേഗത്തിൽ കഴിക്കുന്ന ചുംബനം. ജോലിക്കും തിരക്കിനുമിടയിൽ ആണ് ഇത് സാധാരണയായി നൽകാറുള്ളത്.

4)സ്പൈഡർമാൻ കിസ്സ് —സ്‌പൈഡർമാൻ മൂവി കണ്ടവർക്ക് എളുപ്പം മനസ്സിലാവും. ഇണകളിൽ ഒരാളുടെ മുഖത്തിന്റെ മേൽഭാഗം താഴെയായി വരുന്ന രീതിയിൽ ആവണം പൊസിഷൻ. അപ്പോൾ നിങ്ങളുടെ മേൽചുണ്ട് ഇണയുടെ കീഴ്ച്ചുണ്ടിലും, ഇണയുടെ മേൽചുണ്ട് നിങ്ങളുടെ കീഴ്ച്ചുണ്ടിലും സ്പർശിക്കും.

Leave a Reply

Your email address will not be published. Required fields are marked *