ചുംബനത്തിലെ വൈവിദ്ധ്യങ്ങൾ
Chumbanathile Vaividhyangal Author : Alby
(കൂട്ടുകാരോട് ഒരു വാക്ക്, ഇതൊരു കഥ അല്ല. ചുംബനത്തെ കുറിച്ച് ഞാൻ വായിച്ചിട്ടുള്ള കാര്യങ്ങൾ ഇവിടെ പങ്കുവക്കുന്നു . ഒപ്പം കുറച്ചു വ്യത്യസ്ത ചുംബനരീതികൾ പരിചയപ്പെടുത്താൻ ശ്രമിക്കുന്നു.
നോട്ട് =ചീത്ത വിളിക്കരുത്. നിങ്ങളെ പഠിപ്പിക്കാൻ ഞാൻ ആളല്ല. എന്നാലും ഇവിടെ ഒരു വ്യത്യസ്ഥതക്കു വേണ്ടി ശ്രമിക്കുന്നു.)
ചുംബനം എന്നത് ചുണ്ടുകൾ കൊണ്ടുള്ള സ്പർശനം ആണ്. ഇതിന് എത്രനാളത്തെ പഴക്കം ഉണ്ടെന്ന് നരവംശ ശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്തിയിട്ടില്ല.മനുഷ്യൻ ഉണ്ടായ കാലം മുതൽ ചുംബിച്ചിരുന്നു എന്ന് വേണം കരുതാൻ. മറ്റു ജീവജങ്ങളിലും ഇതുപോലെയോ ഇതിനു സമാനമായതോ ആയ ചേഷ്ടകൾ കാണാൻ സാധിക്കും. ചില മൃഗങ്ങൾ ഇത് കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന രീതിയിലാണെങ്കിൽ , മറ്റുചിലവ ഇണയെ ആകർഷിക്കാനോ അല്ലെങ്കിൽ ചേർച്ചയുള്ള ഇണകളെ കണ്ടെത്തുന്നതിനോ വേണ്ടിയാണ്. മൃഗങ്ങൾ ഫിറമോൺ എന്നെ ഗന്ധം പുറപ്പെടുവിക്കുന്നത് ഇണയെ ആകർഷിക്കാൻ ആണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.വികസിച്ച മൃഗങ്ങളിൽ (മനുഷ്യൻ) ഇത് അനുഭവിക്കാൻ വളരെ അടുത്ത് ചെല്ലണം എന്ന് മാത്രം.
ചുണ്ടുകൊണ്ട് മറ്റൊരാളുടെ ഏതുഭാഗത്തു സ്പർശിക്കുന്നതിനെയും ചുംബനം എന്ന് പറയാം. ചുംബനം സ്നേഹത്തിന്റെ അടയാളമാണ്. അമ്മമാർ മക്കളെ കവിളിലോ, നെറ്റിയിലോ ചുംബിച്ചാണ് സ്നേഹം പ്രകടിപ്പിക്കുന്നത് എങ്കിൽ പ്രണയിക്കുന്നവർ ചുണ്ടുകൾ തമ്മിൽ ഉരസിയാണ് പ്രകടമാക്കുക. അനുംഗ്രഹം തരുന്നതിനായി നെറ്റിയിൽ ചുംബിക്കുന്നത് വാത്സല്യപൂർവ്വമാണ്.ചുംബനത്തിന് പ്രാദേശിക വ്യത്യാസം ഉണ്ടാവാറുണ്ട്.പാശ്ചാത്യർ ചുംബനം പരസ്യമായി ചെയ്യുന്ന കാര്യമാണ് എങ്കിലും ഇന്ത്യ പോലുള്ള ചില രാജ്യങ്ങളിൽ അത് അനുചിതമായി കണക്കാക്കുന്നു.
ചുംബനം പ്രണയത്തിന്റെ ഓട്ടോഗ്രാഫ് എന്നറിയപ്പെടുന്നു.സ്നേഹത്തിന്റെ അടയാളം ആണ് ചുംബനം. ലൈംഗിക കർമത്തിൽ ആനന്ദവും സംതൃപ്തിയും വരണമെങ്കിൽ ചുംബനത്തിൽ ശ്രദ്ധിക്കണം എന്ന് ശാസ്ത്രം പറയുന്നു.
“നിന്റെ ചുണ്ടുകളെ നീ പുച്ഛിക്കാൻ പഠിപ്പിക്കരുത്. അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ്”-ഷേക്സ്പിയർ പറഞ്ഞുവച്ചു.