വളരെ വളരെ വർഷങ്ങൾക്കു മുന്നേ ബർമ്മൻ സൈന്യം തായ്ലാന്റിനെ (സയാം) ആക്രമിക്കാൻ പ്ലാനിട്ടിരുന്നു ആസന്നമായ സൈനീകാക്രമണം ഭയന്ന് തങ്ങളുടെ വിലമതിക്കാനാവാത്ത ശ്രീബുദ്ധന്റെ ആ കനക വിഗ്രഹം നഷ്ടപ്പെടാതിരിക്കാൻ അന്നത്തെ ആ സന്ന്യാസിമാർ എല്ലാം ചേർന്ന് അവർ അത് കളിമണ്ണിൽ പൊതിയാമെന്നു തീരുമാനിച്ചു.,
ബർമ്മൻ പട്ടാളം ഒരിക്കലും ഒരു കളിമൺ പ്രതിമ മോഷ്ടിച്ചു കൊണ്ടു പോകിലെന്ന് അവർ കണക്കുക്കൂട്ടി….!
അതങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്തു….!
എന്നാൽ നിർഭാഗ്യവശാൽ ബർമ്മൻ സൈനീകാക്രമണത്താൽ ആ ആശ്രമത്തിലെ എല്ലാ സന്ന്യാസിമാരും കൊല്ലപ്പെടുകയും
അതോടെ ആ രഹസ്യം പുറംലോകം അറിയാതെ പോവുകയുമായിരുന്നു….!!!
കഥ പറഞ്ഞു നിർത്തി,
അവൻ അവരോടു പറഞ്ഞു,
ഇതിൽ നിന്നു നിങ്ങൾക്കെന്തു മനസിലായി എന്നെനിക്കറിയില്ല….,
ഞാൻ ഉദേശിച്ചത് ഇത്രയേയുള്ളൂ,
ഈ കഥയിലെ ബുദ്ധപ്രതിമ പോലെയാണ് പല പെണ്ണുങ്ങളും….,
ചിലർ പുറമേക്ക് കളിമൺ പോലെയും അകത്ത് സ്വർണ്ണമായും ഇരിക്കുന്നു…,
ചിലർ പുറമേക്ക് സ്വർണ്ണമായും അകമേ കളിമണ്ണായും…..!!
ഞാനതു പറഞ്ഞതും ആരും ഒന്നും മിണ്ടിയില്ല….!!
കഥ ഇഷ്ടമായോ ഇല്ലയോ എന്നറിയില്ല, നിങ്ങളിൽ ചിലർ യെങ്കിലും ഈ കഥ വായിച്ചിരിക്കാം. എന്നോട് ദേഷ്യവും തോന്നിയേക്കാം മാപ്പ് ..