“❤️ചിത്ര യക്ഷി❤️”
Chithra Yakshi | Author : Sunil
[നോൺകമ്പി പ്രേതകഥാ സീരീസ് 4]
“ഇരുന്നു ഫോണേ കുത്താതെ പണിയെടുക്കു മനുഷ്യാ നാണമില്ലേയിങ്ങന ചൊറിഞ്ഞു നിന്നേച്ചു വൈകുന്നേരം രൂപ 850 കൈനീട്ടി വാങ്ങാൻ?”
മുന്നിൽ എളിയിൽ കൈയ്യും കുത്തി ഒരു ക്രീം ത്രീഫോർത്തും കറുത്ത കുടുക്ക കൈയ്യുള്ള ടോപ്പും ഇട്ട് തോളൊപ്പം ഉള്ള ലെയർ അടിച്ച സ്ട്രെയിറ്റ് ചെയ്ത മുടി അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ആട്ടിക്കൊണ്ട് വൈഡൂര്യ മൂക്കുത്തി അണിഞ്ഞ സുന്ദരിയായ ശ്രുതി!
“ഭ…! പോടീ @&@ മോളേ… നിന്റപ്പനല്ലാലോ എനിക്കു തച്ചു തരുന്നത്!”
എഴുതിക്കൊണ്ട് ഇരുന്ന ഫോൺ താഴെ വച്ച് ദേഷ്യത്തോടെ ശ്രുതിയെ തെറിയും പറഞ്ഞ് ഞാൻ കലക്കി വച്ചിരുന്ന പെയിന്റ് പാത്രം എടുത്തു….
“ഹഹഹഹഹഹ”
അവൾ പൊട്ടിച്ചിരിച്ച് കൊണ്ട് ഭിത്തിയിൽ പിൻവശം ചാരി മുന്നോട്ടാഞ്ഞ് ഇരു കൈകളും നീട്ടി എന്നെ മാടി വിളിച്ചു…
“വാ… വന്നൊഴിക്കടാ കൊരങ്ങച്ചാ…”
അവൾ കിലുകിലെ ചിരിച്ച് നുണക്കുഴി കാട്ടി എന്നെ വെല്ലുവിളിച്ചു!
“നാശം!”
ഞാൻ പെയിന്റ് പാത്രം താഴെ വച്ച് സ്വയം തലയ്ക്കടിച്ച് പറഞ്ഞ് കൊണ്ട് ബ്രഷ് എടുത്ത് അടിച്ച് കൊണ്ടിരുന്ന പെയിന്റിന്റെ ബാക്കി അടിച്ച് തുടങ്ങി….
“ആ… അങ്ങനെ മര്യാദക്ക് മിടുക്കനായി പണിയെടുക്ക്…. ഞാ രാത്രി വരാട്ടോ!
പിന്നേ… ഇന്നലത്തെയാ കൂതറസാധനം അടിച്ചേക്കല്ല് കെട്ടോ ന്റമ്മോ ന്താ ഒരു നാറ്റം! ഹോഹോഹോ! അൺസൈക്കബിൾ!!!”
ശ്രുതിയുടെ ആ ചിരിയോടെയുള്ള സംസാരം കേട്ട ഞാൻ തിരിഞ്ഞ് നോക്കാതെ പറഞ്ഞു …
“പോടീ… പട്ടീ….”
ശ്രുതിയുടെ ചിരിയും ഹീലുള്ള ചെരുപ്പിന്റെ ടക് ടക് നാദം അകന്ന് പോകുന്ന ശബ്ദവും കേട്ടു…..
ഇന്ന് ഏതായാലും ഭാഗ്യത്തിന് ഈ വഴക്ക് കേൾക്കാൻ കൂടെ ആരും ഇല്ലാതെ വന്നു!
അല്ലെങ്കിൽ കളി മാറിയേനേ….
മുകൾ നിലയിലെ മുറിയിൽ പണിക്ക് ഞാൻ മാത്രമേ ഉള്ളു ബാക്കി ഉള്ളവർ താഴെയും പുറത്തും ആണ് പണിയുന്നത്
ഇപ്പവീ വഴക്കും പിടിച്ച് എന്നെ അരിശം കേറ്റിയിട്ട് കിളിച്ചോണ്ട് പോയ മൂശേട്ടയ്ക്കിട്ട് കഴിഞ്ഞ ആഴ്ചയും രണ്ട് പ്രാവശ്യം കലി കയറിയ ഞാൻ പെയിന്റ് ഒഴിച്ചതാ!