റോസിയുടെ ശബ്ദം കേട്ടതും അവനു വേറെ വഴി ഇല്ലാതെ വാതിൽ തുറന്ന്…
വാതിൽ തുറന്നതും അവൻ കണ്ടത് കട്ട കലിപ്പിൽ നിക്കുന്ന റോസിയെ ആണ്..
അതോടെ അവനു ആ മുറിയിലേക്ക് ഉള്ള എന്ററി റോസി വിലക്കി…
അതോടെ റോസിയുടെ മനസ്സിൽ അവനു ഒരു ബ്ലാക്ക് മാർക്കും വീണിരുന്നു…അതോടെ അവനോടു അവൾ മിണ്ടലും കുറച്ചു…
എന്നാൽ പിന്നീടാണ് അത് നടന്നത്…കൃത്യം ഒരു വർഷം മുൻപ്….റോസി അവളുടെ ചേട്ടനെ കാണാൻ സെർബിയയിൽ പോയി തിരികെ വന്നപ്പോൾ ആണ് കടുത്ത പനി വന്നത്…
പിന്നീട് ഒരു ദിവസം ബോധം പോയി താഴെ വീണപ്പോൾ ആണ് എല്ലാരും ഞെട്ടിയത്…പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോൾ കോമയിൽ ആയി..
പിന്നീട് ആണ് തിരിച്ചു അറിയാൻ പറ്റാത്ത ഒരു പ്രിത്യേക വയറസ് റോസിക്ക് പിടിപെട്ടത് അവർ അറിഞ്ഞത്…ആ വയറസ് കാരണം ശക്തമായ സെപ്‌സിസ് ഉണ്ടായി…വേറെ രക്ഷയില്ലാതെ അവർക്ക് റോസിയുടെ കൈകാലുകൾ മുറിച്ചു നീക്കേണ്ടി വന്നു…
ഇതെല്ലാം ചെന്നൈയിൽ വച്ചാണ് നടന്നത്…എന്നാൽ അത് നടന്ന സമയം അലൻ മാത്രം പോയിരുന്നില്ല.. കൂട്ടിയിരുന്നില്ല എന്നതാണ് സത്യം..