ഒരു അപ്പാപ്പൻ വടിയും കുത്തിപ്പിടിച്ച് വന്നു.
““ഇങ്കെ കമ്പനിവേല പാക്ക പശെങ്കെ താത്താ”
അക്ക കസേരയിൽ നിന്നും എഴുന്നേറ്റ്
അച്ചനെ ഇരുത്തി.
{ഇനി തമിഴാളം എഴുതി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല.
ഇടയ്ക്ക് ഓരോ വാക്ക് താളത്തിൽ വന്നാൽ ക്ഷമിക്കണേ}
““ആരാ അക്കാ അത്?”അമ്മായിയപ്പനാണെന്ന്
മനസിലായെങ്കിലും ഞാനൊരു താളത്തിന്
വേണ്ടി ചോദിച്ചു.
“ഹസ്ബന്റ് ഫാദർ തമ്പീ”
““അണ്ണെൻ എവിടെ അക്കാ”
“ഇന്ന് കുട്ടികളെയും കൊണ്ട് എന്നുടെ വീട്ടിൽ
പോയി തമ്പീ” അക്കാ എന്നോട് ഇപ്പം വരാമെന്ന് പറഞ്ഞിട്ട് അപ്പനോട് എന്തോ പറഞ്ഞ് വീട്ടിലേക്ക്
പോയി…
അപ്പൻ ഇളകിയാടുന്ന പല്ലിളക്കി എന്നോടെന്തോ
പറഞ്ഞു… എനിക്കൊന്നും മനസ്സിലാവാത്തത് കൊണ്ട് ചുമ്മാ തലയാട്ടി ചിരിച്ചു കൊണ്ട് പത്രത്തിലെ സിനാമാ പരസ്യത്തിൽ മുഖം പൂഴ്ത്തി
നേരം കളഞ്ഞു..
പുറത്ത് വെയിലിന് നിറവും ചൂടും കൂടി കൂടി വരുന്നു………………
ഇളവെയിലിന്റെ ചൂടിൽ ചെറുതായി മയക്കം വരുന്നു.
കിളവൻ താത്ത പല്ലില്ലാത്ത മോണയിളക്കി എന്തൊക്കെയോ പറയുന്നുണ്ട്… എനിക്കൊന്നും മനസിലാവുന്നില്ല.. ഞാൻ പുറകിലേ കമ്പിയിൽ
ചാരി അറിയാതെ മയങ്ങിപ്പോയി………..
““ രാവിലെ ഉറക്കമാ തമ്പീ…”
അക്കയുടെ ശബ്ദം കേട്ട് ഞെട്ടിയുണർന്നു.
അച്ചനവിടെ ഇല്ലായിരുന്നു.
“ആ..അക്കാ..അച്ചനെവിടെ”