ഷിജിമോന്റെ വിളി വന്നു…പിറ്റെ ദിവസം തന്നെ
റെഡിയായിക്കൊള്ളാൻ സന്തോഷേട്ടൻ പറഞ്ഞു.
“ശരി… ഞാൻ വീട്ടി ചോദിക്കട്ടെ ചേട്ടാ”
അവസാനമായി വല്ല കച്ചിത്തുരുമ്പും കിട്ടി
രക്ഷപ്പെട്ടാലോ എന്ന് വിചാരിച്ച് ഞാൻ പറഞ്ഞു.
കണ്ടം ക്രിക്കറ്റ് കളി നഷ്ടമാകുന്നത് ചിന്തിക്കാൻ
പറ്റാത്ത എനിക്കു ജീവിതത്തിന്റെ ഭാഗമായ
മറ്റൊരു പിരിയാൻ പറ്റാത്ത ആളും ഉണ്ടായിരുന്നു.!
അത്യാവശ്യം വായിൽ നോട്ടം ഒക്കെ ഉണ്ടെങ്കിലും
ആരെയും കാര്യമായി പ്രേമിക്കാൻ സാധിക്കാത്ത
എനിക്കു അതിന്റെ എല്ലാ കുറവുകളും നികത്തി
തന്ന..,ഒരേ സമയം എനിക്ക് ചേച്ചിയും ആന്റിയും
രഹസ്യമായി കളിക്കൂട്ടുകാരിയുമൊക്കെ ആയ
അടുത്ത വീട്ടിലെ അശ്വതി ചേച്ചി ആയിരുന്നു അത്!.
പക്ഷേ ബന്ധു കൂടിയായ സന്തോഷേട്ടന്റെ വാക്ക്
ഒരിക്കലും തള്ളിക്കളയാത്ത വീട്ടുകാർ
എന്നെ ചെന്നെയിലേക്ക് പാക്ക് ചെയ്തു….!
അങ്ങനെ രണ്ടു വിരഹവേദനകളും പേറി പാവം
ഞാൻ, ‘രക്ഷപ്പെടാൻ’ വേണ്ടി ചെന്നൈയിലേക്ക് വണ്ടി കയറി…..
വലിയ കമ്പനിയിലെ കഷ്ടപ്പാടുകളും ചൈന്നെയിലെ പൊരുത്തപ്പെടലുമൊക്കെ എതാണ്ട് ഒരു വർഷം കൊണ്ട് ശീലമായി. ഷിജിൻ ചേട്ടൻ ഇടയ്ക്കൊക്കെ വന്ന് തരാറുള്ള ഉപദേശം മാത്രമാണ് ഇപ്പോൾ സഹിക്കാൻ പറ്റാതുള്ളത്!. പക്ഷെ സ്റ്റോറിലെ ജോലിക്ക് ട്രേഡ്സ്മാന്റെ കഷ്ടപ്പാടുകൾ ഇല്ലാത്തതുകൊണ്ട് ഞാൻ ജോലി അങ്ങനെ ഇഷ്ടപ്പെട്ടു തുടങ്ങി.
ക്രിക്കറ്റ് കളിക്കാൻ പറ്റാത്ത വിഷമം ഐപിഎല്ലിൽ കൂടെയും, ചൈന്നെ പിള്ളാരുടെ ……. `ടേയ് പോഡെ എണ്ണെടാ…’ കളികൾ ആസ്വദിച്ചുമൊക്കെ ഞാൻ തൃപ്തിപ്പെട്ടുവെങ്കിലും അശ്വതിചേച്ചിയുമായുള്ള നിമിഷങ്ങളുടെ അഭാവം നികത്താൻ പറ്റിയില്ല…!.