ചെല്ലമ്മ -3 Climax

Posted by

ഇടയ്ക്കു അപ്പച്ചി വെളിയിലേക്കിറങ്ങുന്നതു കണ്ടപ്പോള്‍ ഞാന്‍ അടുക്കളയിലേയ്ക്കു ചെന്നു. എന്നെ കണ്ടപ്പോള്‍ ശെല്ലമ്മ നാണത്തോടെ ചാടി എഴുന്നേറ്റു. പിന്നെ മുഖം കുനിച്ച് കാല്‍ വിരല്‍ കൊണ്ട് തറയില്‍ വട്ടം വരയ്ക്കാന്‍ തുടങ്ങി. ഞാന്‍ ചോദിച്ചു.
‘ ശെല്ലമ്മേ, ഇന്നലത്തേ കാര്യം വല്ലതും നീ അപ്പനോടു പറഞ്ഞോ…’ ചോദിക്കുമ്പോള്‍ എന്നെ വിറച്ചോ എന്നൊരു സംശയം.
‘ ങൂഹും…’ അവള്‍ ഇല്ലാ എന്ന് മൂളി.
‘ ഹൊ, സമാധാനമായി..’ ഞാന്‍ തിരിഞ്ഞ് നടക്കാനൊരുങ്ങിയപ്പോള്‍ അവളുടെ ശബ്ദം.
‘ ആനാ….നാന്‍… അപ്പാവോട് ഒരു കാരിയം ചൊന്നാച്ച്….’
ഞാന്‍ തിരിഞ്ഞു നിന്നു.
‘ എന്താ പറഞ്ഞത് അപ്പനോട്…’
എനിക്കു ഉള്ളില്‍ വേവലാതിയായി. ഈ പൊട്ടിപ്പെണ്ണു തുലച്ചോ.
‘ എനക്ക്…. അത്…വന്ത്.. അത് വന്ത്….ശൊല്ലതുക്ക് വെക്കമായിരുക്ക്…’ അവള്‍ വീണ്ടും കുനിഞ്ഞു നിന്നാടി
ഓ, നിന്‍റെയൊരു മുടിഞ്ഞ വെക്കം… നീയെന്തു പറഞ്ഞെന്നു പറ…’ എന്‍റെ ശബ്ദം അല്പം ഉച്ചത്തിലായോ എന്നൊരു തോന്നല്‍.
‘ ഉന്നെ കല്യാണം പണ്ണതുക്ക് എനക്കു സമ്മതമാക്കും എന്ന് ചൊല്ലിയാച്ച്…….’
‘ ഭഗവാനേ, നീ എന്നെ കൊലയ്ക്കു കൊടുക്കും….’ ഞാന്‍ പറഞ്ഞു കൊണ്ടു തിരിഞ്ഞതും വാതില്‍ക്കല്‍ മിഴിച്ചു നില്‍ക്കുന്ന അപ്പച്ചി.
എന്‍റെ കണ്ണില്‍ ഇരുട്ടു കയറി. പിന്നെ ഒന്നും എനിക്കോര്‍മ്മയില്ല

Leave a Reply

Your email address will not be published. Required fields are marked *