ഞാൻ : “അതറിയരുതോ?”
ജിസ : “ഉം, ഇങ്ങളാ ഇതൊക്കെ വാങ്ങിച്ച് കൊടുക്കിനി?”
ഞാൻ : “ഇതുവരെ പുറത്തു നിന്ന് വാങ്ങിച്ചിട്ടില്ല, ജിസയോട് വാങ്ങിക്കൊണ്ട് വരാൻ പറഞ്ഞു; അങ്ങിനെ വാങ്ങി, അത്ര തന്നെ”
ജിസ : “എന്തിനാ ന്റെ ഫോൺ നമ്പർ?”
ഞാൻ : “എല്ലാവർക്കും എന്തിനാ ഫോൺ നമ്പർ”
ജിസ : “ഓരോരുത്തരെക്കണ്ട് വിളിക്കാൻ”
ഞാൻ : “അപ്പോൾ അതിനു തന്നെ”
ജിസ : “ഇങ്ങ ഞാൻ ബിജാരിച്ചിരിക്കണപ്പോലത്തെ ആളല്ല; നല്ല ജോറുണ്ട്”
ഞാൻ : “ങാ ചോറുണ്ടു”
ജിസ : “കളിയാക്കുവാ?”
ഞാൻ : “എങ്കിൽ മര്യാദയ്ക്ക് മലയാളം പറയ്, സ്ക്കൂളിൽ പഠിച്ച പോലെ”
ജിസ : “നമ്മക്കത് ബായി ബരൂല്ല”
ഞാൻ : “അപ്പോൾ ഞാൻ പിശകാണ് എന്നാണോ ഈ ജോറുണ്ടു എന്ന് പറഞ്ഞാൽ?”
ജിസ : “അല്ല”
ഞാൻ : “പിന്നെ?”
ജിസ : “നീ മോശമല്ലാ, നല്ല ഉശാറുണ്ട് എന്ന്”
ഞാൻ : “അതു ശരി”
ഇനി എന്തു പറയും അവൾ ഫോൺ വയ്ക്കാനുള്ള മൂഡിലല്ല. ഞാനും. പക്ഷേ വിഷയം ഒന്നും ഇല്ല. കോളേജ് കാര്യങ്ങൾ ചോദിച്ചാൽ ചിലപ്പോൾ എന്തെങ്കിലും പിടിവള്ളി ഏതെങ്കിലും വഴിക്ക് കിട്ടുമായിരിക്കും. അപ്പോഴേയ്ക്കും അവളുടെ ചോദ്യം വന്നു.
ജിസ : “ഇങ്ങളും ഏച്ചിയും, എന്താ ഇന്ന് ക്ലാസിൽ പോയീല്ല?”
ഞാൻ : “ഓ അമ്മയില്ലല്ലോ, അതുകൊണ്ട് വീട്ടിൽ ഒന്നും ആയില്ല, അങ്ങിനെ ഞങ്ങൾ പോകേണ്ടാ എന്നു വച്ചു”
ജിസ : “നല്ല പഠിപ്പ്”
ഞാൻ : “ഉം എന്താ?, അതിരിക്കട്ടെ ജിസയെന്താ പോകാഞ്ഞത്?”
ജിസ : “ബെർതെ”
ഞാൻ : “ങേ വെറുതേ ആരെങ്കിലും പോകാതിരിക്കുമോ?”
ജിസ : “അതൊക്കെയുണ്ട്, അങ്ങിനേം പോകാതിരിക്കും”
ഞാൻ : “ഓഹോ”
പിന്നെയും നിശബ്ദത…
ഞാൻ : “ചേച്ചിയും ജിസയും എന്തോ എന്നെ കളിയാക്കി പറയുന്നത് ഞാൻ വന്നപ്പോൾ കേട്ടു”
ജിസ : “ഓള് നിന്നെ കുട്ടി കളിപ്പിക്യാ അല്ലേ?”
ഞാൻ : “പിന്നെ ഞാനത്ര കുട്ടിയൊന്നുമല്ല”
ജിസ : “അതെനിക്ക് തെരിഞ്ഞിന്”