ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Posted by

യോനിയിൽ തുളച്ചുകേറുമ്പോഴും അപ്പച്ചാ നോവുന്നെന്നാ ഞാൻ പറഞ്ഞെ .ആ വിളിയിപ്പോഴും തുടരുന്നു ”’

”’ നിനക്ക് ..നിനക്കെന്നോട് ഒന്ന് പറഞ്ഞുകൂടായിരുന്നോ നയനാ ?”’

“‘ ഭയമായിരുന്നു . അന്നാ കത്തിന്റെ പേരിൽ അയാൾ നിന്നെ മർദ്ധിച്ചതിന്റെ ഓർമ . എന്റെ ശരീരം അയാൾക്കൊരു ലഹരിയായിരുന്നു . ഒരുകണക്കിന് അത് നന്നായി . എനിക്കും അമ്മയ്ക്കും ആയുസ് നീട്ടിക്കിട്ടി . പിന്നെയയാളുടെ കയ്യിലെ കളിപ്പാവയായിരുന്നു ഞാൻ . അയാൾക്കും പാർട്ണർക്കും ബിസിനസ് വളരാൻ വേണ്ടി പലർക്കും ….””” നയന ഒട്ടും പതറാതെയാണ് പറഞ്ഞത് . എങ്കിലും അവളുടെ കണ്ണിൽ കനൽ എരിഞ്ഞിരുന്നു

“‘നയനാ … പിന്നെയെന്തിനാണ് നീ ഇനിയും പോകുന്നെ ..അയാൾ നിന്നെ …”” മൈക്കിൾ എയർപോർട്ടിലേക്ക് വണ്ടി കയറ്റി നിർത്തി

“”‘ ഒന്നും ചെയ്യില്ല ..പണമാണവർക്ക് വേണ്ടത് . ചത്താലും പണം മതി . ഞാനുണ്ടാക്കിയതെല്ലാം കൊടുക്കാമെന്ന് പറഞ്ഞു . എന്റെ പിള്ളേരെയെനിക്ക് വേണം . അവർക്കൊരുപോറൽ പോലുമേക്കരുത് ..മൈക്കിളെ നീയെനിക്കൊരു സഹായം ചെയ്യണം . ഞാൻ പറഞ്ഞപോലെപിള്ളേരെ ഞാൻ അവിടുന്ന് കയറ്റിവിടും . മീന ടീച്ചറെ പിള്ളേരെയേൽപ്പിക്കണം .. “‘

“”മീനടീച്ചറോ …ഏത് മീനടീച്ചർ ?” മൈക്കിൾ അവളെ നോക്കി

“‘നമ്മൾ കാരണം ജോലി നഷ്ട്ടപ്പെട്ട …അല്ല ജീവിതം നഷ്ടപ്പെട്ട മീന ടീച്ചർ “”

”ഏഹ് ..നമ്മുടെ മീനടീച്ചറോ ..നിനക്ക് അവരുമായി കോൺടാക്ട് ഉണ്ടോ ?”’

”’ ഹ്മ്മ് .. എന്റെ കൂടെ ക്യാനഡയിൽ പഠിച്ചിരുന്ന ഒരു കുട്ടിയുടെ അടുത്താണ് ടീച്ചറെ വിവാഹം കഴിച്ചിരുന്നത് . എന്നെക്കാളും ദയനീയമായിരുന്നു ടീച്ചറുടെ അവസ്ഥ. ഒരു മുഴുക്കുടിയൻ , സമ്പന്നൻ . ടീച്ചറുടെ പഴയകാല പ്രണയം അറിഞ്ഞുകൊണ്ടാണയാൾ അവരെ കെട്ടിയത് .അതിന്റെ പീഡനം ഏൽക്കേണ്ടി വന്നത് ടീച്ചറും ശാരീരിക -മാനസിക ഉപദ്രവത്തിലൂടെ അയാൾ ഹരം കണ്ടെത്തി .””

”” അയാൾ മുറിയിൽ പൂട്ടിയിട്ടാണ് എന്നും പോയിരുന്നത് . വെറുമൊരു ലൈംഗിക ഉപകരണം . നിനക്കറിയാല്ലോ ടീച്ചർ എഴുതുമായിരുന്നെന്ന് . ഒരു ഫോൺ പോലുമില്ലായിരുന്നു ടീച്ചർക്ക് . എന്റെ കൂട്ടുകാരി വഴി ഞാൻ വാങ്ങിച്ചുകൊടുത്ത ഫോണിൽ , സോഷ്യൽ മീഡിയയിൽ എഴുത്തുകൾ എഴുതി ടീച്ചർ തന്റെ വിഷമങ്ങളൊഴുക്കി . അവരുടെ എഴുത്തുകൾ വായിച്ച കുറച്ചുപേർ പുറത്തുനടക്കുന്ന ചില പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിച്ചു . നാട്ടുകാരുടെ മുന്നിൽ മാന്യനായ , ടീച്ചറുടെ ഹസ്ബൻഡ് അതിന് സമ്മതിച്ചു . ടീച്ചർ മാത്രമറിയുന്ന ഒരു കണ്ടീഷനിൽ . ടീച്ചർ പ്രസംഗിക്കുന്നുണ്ടെങ്കിൽ അതയാളെ റെക്കോർഡ് ചെയ്ത് കേൾപ്പിക്കണം . ഓരോ വേദിയും കഴിഞ്ഞ് വരുമ്പോൾ ടീച്ചറുടെ ശരീരത്ത് അയാളുടെ പീഡനത്തിന്റെ ശേഷിപ്പുകൾ ബാക്കിയായായിരുന്നു “‘

“” പാവം … ഇപ്പോൾ അവരെവിടെയുണ്ട് ? ഇപ്പോഴും ടീച്ചർ അയാളുടെ അടുത്താണോ ? അപ്പോൾ പിള്ളേരെ ടീച്ചറിനെയെങ്ങനെയേൽപ്പിക്കും ?”’ .””

”ടീച്ചർ അയാളെ കൊന്നു ….”’

“‘ഏഹ് ?”’ മൈക്കിളിന്റെ കണ്ണുകൾ തുറിച്ചു

“‘ഹ്മ്മ് …ടീച്ചറിനിടക്കൊരു അപകടം പറ്റി . അത് കഴിഞ്ഞതിൽ പിന്നെ അയാളുടെ പീഡനം കൂടി . തന്റെ മുന്നിൽ വെച്ച് മദ്യലഹരിയിൽ അനിയത്തിയേയും അയാൾ പീഡിപ്പിക്കുന്നത് കണ്ട ടീച്ചർ എന്നന്നേക്കുമായി അയാളെ അവസാനിപ്പിച്ചു …”‘

Leave a Reply

Your email address will not be published. Required fields are marked *