ചതുരംഗ വേട്ട 2
Chathuranga Vetta Part 2 | Author : Chuckcanon
[ Previous Part ] [ www.kkstories.com]
രാ. വർമ്മ : നിർമ്മല ആർ യു ഷുവർ?
നിർമ്മല : ഹൻഡ്രഡ് പേഴ്സന്റ്!! സർ ഈ ബോഡിയിൽ വലത് കാലും ഇടത് കൈയുമാണ് അറുത്ത് മാറ്റപ്പെട്ടത് അതും രണ്ടും മുട്ടിനു താഴെ വച്ച്
അറുത്ത് മാറ്റിയതാണ്. പക്ഷേ നമ്മുക്ക് ഇവിടെ നിന്നും ലഭിച്ച കൈകാലുകൾ ഇടത് കാലും വലത് കൈയുമാണ്.
സുധി : മാഡം പറഞ്ഞു വരുന്നത്?
നിർമ്മല : സർ ഇനിയും ഒരു ……
സുധി : അപ്പോൾ നമ്മൾ ഒരു കൊലപാതക പരമ്പര തന്നെ പ്രതീക്ഷിക്കണം അല്ലേ ?
രാ. വർമ്മ: അതേ സുധി ഈ കേസ് നമ്മുക്കൊരു ചലഞ്ചിംഗ് ആവുമെന്ന് എന്റെ മനസ് പറയുന്നു.
അവർ മൂന്നുപേരും സംസാരിക്കുന്ന സ്ഥലത്തേക്ക് മറ്റൊരാൾ ഓടി വരുന്നു അയാൾ ആകെ അസ്വസ്ഥനാണ് ഒരു ഭയം അയാളുടെ മുഖത്ത് കാണാം!!!
ആഗതൻ : മാഡം! മാഡം ആ ബോഡി യിലെ ഹാർട്ട് !!! അതാരോ തുരന്ന് എടുത്തിരിക്കുന്നു ഒന്നു വരാമോ?
മൂന്നുപേരും ഒരുമിച്ചു ഞെട്ടി ആഗതനെ നോക്കി!!!
വർമ്മ: നിർമ്മല വരൂ നമുക്ക് നോക്കാം
മൂന്നുപേരും ശവ ശരീരം മുഴുവൻ പരിശോധിക്കുന്നു. ഉടൻ തന്നെ അവർ ആ ജഡം ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
മൃതശരീരം ആശുപത്രിയിൽ എത്തി ചേർന്ന സമയം തന്നെ മാധ്യമപ്പട എസ്.പിയെ വളഞ്ഞു എസ്.പിയും സുധീഷും മാധ്യമങ്ങൾക്ക് ഉത്തരം നൽകുന്ന സമയം ഡോക്ടർ നിർമ്മല അകത്ത് ബോഡി പോസ്റ്റ്മോർട്ടം ചെയ്യാൻ ആരംഭിച്ചു. അതേസമയം പുറത്ത് ഒരു കാർ വേഗതയിൽ പാഞ്ഞു വന്നു അതിൽ നിന്നും ഖദർ വസ്ത്രധാരിയായ ആജാനബാഹുവായ ഒരു അമ്പത് വയസുകാരൻ ധൃതിയിൽ പുറത്തിറങ്ങി എസ്.പി ക്കുന്നേരെ നടന്നു വന്നു.